ഏട്ടന്‍ ഇങ്ങനെ ദേഷ്യപ്പെടുന്നത് ആദ്യമായാണ് അവൾ കാണുന്നത്. അതും ചീത്ത
വിളിക്കുന്നതും. ആരെയായിരിക്കും ഇങ്ങനെ മയമില്ലാതെ ചീത്ത വിളിച്ചത്?
അവള്‍ കേട്ടതൊക്കെ ഒന്നൂടെ ഓര്‍ത്തെടുത്തു.
നെഞ്ചിലൊരു വെള്ളിടി വെട്ടി.
അനഘ ആയിരിക്കുമോ വിളിച്ചത്? അങ്ങനെന്തോ സംസാരമല്ലേ അവിടെ
നടന്നത്? അല്ല, അവളെന്തിനാ ഏട്ടനെ വിളിക്കുന്നത്? ഒരുത്തന്റെ കൂടെ പോവേം
ചെയ്തു ഡിവോഴ്‌സും വാങ്ങി കൊല്ലം കുറെ കഴിയുകേം ചെയ്തു. എന്നിട്ടിപ്പോ
അവളെന്തിനാ ഏട്ടനെ വിളിക്കുന്നത്? നാശങ്ങൾ! കയ്യിലെ പേന ടേബിളിൽ
ഉരച്ചുകൊണ്ട് അവൾ പല്്ഞെരിച്ചു.
അവളാകെ അസ്വസ്ഥയായിരുന്നു. അവര്‍ക്ക് ഏട്ടനെ തിരിച്ചു വേണമെന്നാണോ?
പക്ഷെ ഏട്ടന്‍ പോവില്ലല്ലോ… ഏട്ടന്‍ എന്റെ മാത്രമാണ്. എന്റെ സ്വന്തം.
അവസാനം അറിയാതെയൊരു പുഞ്ചിരി വിരിഞ്ഞു.
“ആഹാ… എന്റെ മക്കള് ബുക്കും തുറന്ന് വച്ച് ചിരിച്ചോണ്ടിരിക്കുവാണോ?”
വാതില്‍ക്കലെ ശബ്ദം കേട്ടപ്പോൾ തല തിരിച്ചു നോക്കി.
കട്ടി8ളയില്‍ വലത് കയ്യും ഈന്നി നിൽപ്പുണ്ട് വിഷ്ണു. ബാത്റൂമില്‍ പോയി ഫ്രഷ്
ആയിട്ടുണ്ട്. കൈലിയാണ് വേഷം. അതിന്റെ തലപ്പ് ഇടത് കൈയിലുണ്ട്. രോമം
നിറഞ്ഞ കാലുകള്‍ പുറത്തു കാണാം. ഷര്‍ട്ട് ഇട്ടിട്ടില്ല . അവള്‍
അടിമുടിയവനെയൊന്ന് നോക്കി.
“അതിനകത്ത് ചിരിക്കാനും മാത്രം എന്താ എഴുതി വച്ചേക്കുന്നെ?”
വിഷ്ണു അകത്തേക്ക് കേറി വന്നു.
അവളിരിക്കുന്ന കസേരയുടെ പിറകില്‍ വന്നു നിന്ന് കസേരയില്‍ കൈ രണ്ടും
DOAN] മുന്നോട്ടാഞ്ഞു.
“എന്നെയോര്‍ത്താണോ ചിരിച്ചേ?” കാതിലൊരു മൃദുചുംബനത്തിനൊപ്പം അവന്‍
തിരക്കി.
a“ UU
മ്മ്മ്…” അവളുടെ മുഖത്ത് മനം മയക്കുന്നൊരു ചിരി വിരിഞ്ഞു നിന്നു.
“ആ പാല്‍പ്പുഞ്ചിരി കണ്ടപ്പോ എനിക്ക് തോന്നി. എന്താ ഓർത്തെ?”
ത
“ഏട്ടൻ എന്റെ സ്വന്തമാണെന്ന്
“ഞാന്‍ എന്നും നിന്റെ സ്വന്തം അല്ലെടി?”
അവൾ ചിരിച്ചു.
“നീ പഠിക്കാന്‍ പോകുവാണോ?” ചെമന്ന ചുണ്ടുകളിൽ നോക്കി അവന്‍
വികാരത്തളളിച്ചയോടെ ചോദിച്ചു.
“പഠിക്കാന്‍ തോന്നുന്നില്ല.”
അവളും ആ ഇരിപ്പിൽ തല തിരിച്ച് അവന്റെ കവിളില്‍ ഉമ്മ വച്ചു.
“അതെന്താ പഠിക്കാന്‍ തോന്നാത്തെ?” ചെറിയൊരു ഗാരവവും ആ സ്വരത്തിൽ
ഒളിഞ്ഞിരിക്കുന്ന പോലെ അവൾക്ക് തോന്നി.
“അതെന്താന്നോ? കല്ല്യാണത്തിന്റെ തലേന്ന് ആര്‍ക്കാ പഠിക്കാന്‍ തോന്നുന്നേ?”
പൂജയുടെ സ്വരത്തിൽ ചിണുക്കമായിരുന്നു.
“ഓ അങ്ങനെ! ഇന്ന് ഈ എസ്ക്യൂസ്… ഇനിയുളള ദിവസങ്ങളിലെ എസ്‌ക്യൂസസ്
എന്തായിരിക്കും?”
“ഏട്ടന്‍ പറയുന്ന കേട്ടാ തോന്നും ഞാൻ ഉഴപ്പിയാണെന്ന്.” അവൾ കൂര്‍പ്പിച്ചു
നോക്കി അവനെ.
“ശരി ശരി. പിന്നെന്താ ഇന്ന് തോന്നുന്നേ? കളിക്കാനാണോ തോന്നുന്നേ?”
“തോന്നിയിട്ട് കാര്യമില്ലല്ലോ… കൂടെ കളിക്കാന്‍ ആള് വേണ്ടേ?”
“ഒറ്റയ്ക്ക് കളിക്കണം.” അവന്‍ ചിരിച്ചു കൊണ്ട് നിവര്‍ന്നു. അവളുടെ തല
മലര്‍ത്തി നെറ്റിയില്‍ ഉമ്മ വച്ചു.
അവൾ പിണക്കം പോലെ മുഖം കോട്ടി. അങ്ങനെയവളെ വട്ട് കളിപ്പിക്കാന്‍ ഒരു
രസം തോന്നിയവന്.
“ഞാന്‍ മെഹന്ദി ഇടട്ടെ?”
“ഇപ്പോഴോ?”
a“ viv 7/7
QD…
“ഉണങ്ങാന്‍ ഒരുപാട് നേരമാവുമോ?”
“അര മണിക്കൂര്‍. ഏട്ടന്‍ ഇട്ട് തന്നാൽ മതി.”
“ഞാനോ…പോടി…” അവന്‍ പോവാനായി തിരിഞ്ഞപ്പോള്‍ അവൾ കൈയിൽ
പിടിച്ചു നിര്‍ത്തി.
“പറ്റില ഏട്ടന്‍ തന്നെ ഇട്ടു തരണം. അറിയാവുന്നത് മതിയെന്നേ…ഒരു പൂവ്
ആണെങ്കിലും.”
മനസ്സില്ലാമനസ്സോടെ നില്‍ക്കുന്ന ഏട്ടനെ കട്ടിലില്‍ പിടിച്ചിരുത്തി അവൾ
മേശവലിപ്പ് തുറന്ന് മെഹന്ദി എടുത്ത് അതിന്റെ മുനമ്പ് കട്ട് ചെയ്ത ശേഷം
അവന്റെ കയ്യില്‍ കൊടുത്തു.
“ഇതൊരുമാതിരി കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയത് പോലെയാവും.”
“സത്യം ആണെങ്കിലും ഇങ്ങനൊന്നും സ്വയം പറയാതെ.” അവൾ അവന്റെ
താടിയിലൊന്ന് പിടിച്ചു കൊഞ്ചിച്ചു.
“പോടി… കുരങ്ങന്‍ നിന്റെ…” അവന്‍ പറയാന്‍ വന്നത് പൂജയുടെ നോട്ടം
കണ്ടപ്പോള്‍ വിഴുങ്ങി.

Old srory,