പൂജ ഒരു നിമിഷം സ്തബ്ധയായി.
പിന്നെ അവനെ നോക്കി ചിരിച്ചു കാണിച്ചു.
അല്ലെങ്കിൽ തന്നെ അനഘയ്ക്ക് പണി കൊടുക്കാൻ കൊടുക്കാൻ താനും
ഗ്രീഷ്മയും കൂടി പ്ലാന്‍ ചെയ്തു എന്ന് പറഞ്ഞു കേട്ടതിന് കയ്യും കണക്കും ഇല്ല. ഈ
സംസാരം മുന്നോട്ടു പോയാല്‍ താൻ വയറു നിറയെ കേൾക്കേണ്ടി വരുമെന്ന്
അവള്‍ക്ക് മനസ്സിലായി.
ആ ചിന്തയാണ് കോംപ്രമൈസ് എന്ന രീതിയില്‍ ചിരിയായി പുറത്തെത്തിയത്.
വിഷ്ണു അവളുടെ അടുത്തേക്ക് വന്ന് തലയിലൊരു കൊട്ട് കൊടുത്തു.
“മേലാല്‍ നമുക്കിടയില്‍ അവളുടെ പേര് കൊണ്ട് വരരുത്. നിനക്ക് വേറൊരു
സാഹചര്യത്തില്‍ അവളെന്താ വിളിച്ചു പറഞ്ഞതെന്ന് ചോദിക്കാമായിരുന്നു.
എന്നിട്ട് നീയിപ്പോ ചോദിച്ച രീതിയോ?
ചൈല്‍ഡിഷ്!
നിന്റെയീ ഒട്ടും മെച്ചുവേര്‍ഡ് അല്ലാത്ത രീതികളൊക്കെ എന്ന് മാറും പൂജ?”
അനിയത്തിയുടെ മുഖം വീണ്ടും മങ്ങിയത് കണ്ടു.
“ഇങ്ങ് വാ.” അവനവളുടെ തോളിലൂടെ കൈയിട്ടു മുന്നോട്ടു നടന്നു.
“ഏട്ടന്‍ ആവറേജ് എന്ന് പറഞ്ഞത് വെറുതെയല്ലേ?
നിനക്ക് തോന്നുന്നുണ്ടോ ഞാൻ ശരിക്കും അങ്ങനെ പറയുമെന്ന്.
നീയെന്റെ കുഞ്ഞല്ലേ… നീയെന്റെയല്ലേ…”
അവളെ അവന്‍ ഒന്നുകൂടി അടക്കിപ്പിടിച്ചപ്പോള്‍ സന്തോഷമാണോ സങ്കടമാണോ
എന്നറിയാതെ പൂജയുടെ കണ്ണുകള്‍ നിറഞ്ഞു.
“ഐ ലവ് യു ഏട്ടാ… അവളവനെ കെട്ടിപ്പിടിച്ച് നെഞ്ചിൽ മുത്തി.
“ലവ് യൂ ടൂ.” അവനും അവളുടെ തല മുടിയില്‍ ഉമ്മ വച്ചു. പിന്നീട് നെറ്റിയിലും
കവിളിലുമൊക്കെ എത്രയോ ഉമ്മകൾ വീണു കഴിഞ്ഞു.
“ഇറങ്ങാം?”
a“ ട്
മ്മ്… നില്ലേ…കണ്ണാടിയിലൊന്ന് നോക്കട്ടെ.
കണ്ണാടിയില്‍ മുഖം നോക്കി.
a“
പൂജ തിരിഞ്ഞ് ഓടിപ്പോയി
“എന്റ് പൊട്ട് പോയി.”
“പൊന്നിന്‍ കുടത്തിനെന്തിനാ പൊട്ട്?”
“എനിക്കങ്ങു സുഖിച്ചു കേട്ടോ.” അടുത്തൊരു പൊട്ടെടുത്ത് ഒട്ടിക്കുമ്പോള്‍ അവൾ
ചിരിച്ചു കൊണ്ട് പറഞ്ഞു.
-ഉകകകകകകകകകകള്‍
“മ്മ്മ് കുടിക്ക്.” അടി കൊണ്ട് മുഖവും വീങ്ങിയിരിക്കുന്ന ഗ്രീഷ്മയുടെ മുന്നിലേക്ക്
ഒരു കപ്പ് ഓട്സ് നീട്ടിക്കൊണ്ട് അലോഷി പറഞ്ഞു.
തെല്ലു മടിയോടെ അവളത് വാങ്ങി.
തലേന്ന് രാത്രി മുതൽ ഒന്നും കഴിക്കാതിരുന്നിട്ട് നല്ല വിശപ്പുണ്ട്.
“സത്യം പറഞ്ഞാ ഈയൊരു സിറ്റുവേഷന്‍ ഞാന്‍ മുന്നേ ഫേസ് ചെയ്തിട്ടുണ്ട്.
അന്ന് അനഘയും ഞാനും റിലേഷനില്‍ ആയിരുന്നു.
അവളുടെ കല്ല്യാണം കഴിഞ്ഞതാണെന്നൊക്കെ എനിക്കറിയാമായിരുന്നു.
അവള്‍ക്ക് അവളുടെ ഭർത്താവിനോടില്ലാത്ത സിംപതി എനിക്ക് എന്തിന് എന്നാണ്
ഞാന്‍ ചിന്തിച്ചത്.
ഒരേ ഹോസ്പിറ്റലില്‍ വര്‍ക്ക് ചെയ്യുന്നത് കൊണ്ട് ഞങ്ങൾക്ക് അവസരങ്ങൾ
ഒരുപാട് ഉണ്ടായിരുന്നു.”
അവന്‍ പറയുന്നതൊക്കെ ശ്രദ്ധയോടെ കേൾക്കുന്നതിനിടയില്‍ അവൾ ഓട്സ്
ചുണ്ടോട് ചേര്‍ത്തു. ചുണ്ട് പൊട്ടിയിരിക്കുന്ന ഭാഗത്ത് നനവ് തട്ടിയപ്പോള്‍
നീറ്റലറിഞ്ഞ് മാറ്റുകയും ചെയ്തു.
“എപ്പോഴത്തെയും പോലെ നൈറ്റ് ഷിഫ്റ്റ് എന്നും പറഞ്ഞ് അവള്‍ വീട്ടിൽ
നിന്നിറങ്ങി എന്റെ ഫ്ലാറ്റില്‍ വന്നു.
അതൊരു ചതിയാണെന്ന് എനിക്കറിയില്ലായിരുന്നു.
ഭര്‍ത്താവിനെ ചതിച്ചവൾക്ക് എന്നെയും നിസ്ാരമായി ചതിക്കാൻ പറ്റുമെന്നും
ഞാന്‍ ചിന്തിച്ചില്ല.
വെളുപ്പിനെ സദാചാരക്കാര്‍ പൊക്കി.
ആരോ പറഞ്ഞു കൊടുത്ത പോലെ എന്റെ മമ്മിയും കുടുംബക്കാരും ഫ്ലാറ്റിന്
മുന്നിലെത്തി.
വിഷ്ണുവിനെയും ആരോ വിളിച്ചറിയിച്ചിരുന്നു.
വിഷ്ണു വന്നപ്പോള്‍ അനഘയ്ക്ക് എന്നെ വേണമെന്നും അയാളെ വേണ്ടെന്നും
പറഞ്ഞു. അന്നയാള് കരഞ്ഞ കരച്ചില്… ഞാൻ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല
അയാളുടെ മുഖം. അന്നാണ് ശരിക്കും അയാളുടെ ഭാഗത്ത് നിന്ന് ഞാൻ
Va
ചിന്തിച്ചത്.
അലോഷി നീട്ടിയൊരു ശ്വാസം എടുത്തു.
“താന്‍ കുടിക്കുന്നില്ലേ?”
മ്മ്.” ഗ്രീഷ്മ വീണ്ടും അവള്‍ക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഓട്‌സിലേക്ക് ശ്രദ്ധ തിരിച്ചു.
“താനിപ്പോള്‍ അടിയും കൊണ്ടിട്ട് ഇരിക്കുന്നില്ല… അതുപോലെ മമ്മിയും എന്നെ
അടിച്ചു.

Old srory,