വിഷ്ണു നെറ്റിയിലും കവിളിലും ചുംബിച്ചു.
“ആദ്യമായിട്ടല്ലേ…അതുകൊണ്ടാ…” അവന്‍ സമാധാനിപ്പിച്ചു.
പൂജ തലയാട്ടിക്കാണിച്ചു.
അവൾ മെല്ലെ മെല്ലെ നടന്ന് ബാത്റൂമിൽ കയറി ഡോര്‍ അടയ്ക്കുന്നത് വരെയും
അവനങ്ങനെ നിന്നു.
പിന്നീട് കുളിക്കാനായി സ്വന്തം മുറിയിലോട്ട് നടന്നു.
വിഷ്ണു കുളി കഴിഞ്ഞ് രണ്ടുപേര്‍ക്കുള്ള ചായയിട്ട് കുടിച്ച ശേഷം പൂജയ്ക്കുള്ള
ചായയുമായി മുറിയിലെത്തി.
കുളി കഴിഞ്ഞ് സാരിയുടെ ബ്ലാസും അടിപ്പാവാടയും മാത്രമായിരുന്നു അവളുടെ
വേഷം. അലമാരയിൽ നിന്നും അവൾ സാരിയും പിന്നെ മേക്കപ്പ് സാധനങ്ങളും
കട്ടിലിലേക്ക് വയ്ക്കുന്നതും നോക്കി അവനങ്ങനെ നിന്നൂ.
പൂജ അലമാര അടച്ച് നടന്നു വന്ന് അവന്റെ കയ്യിൽ നിന്നും ചായ വാങ്ങി.
അവള്‍ പതിയെയാണ് നടക്കുന്നതെന്ന് അവന്‍ ശ്രദ്ധിച്ചു.
“ഏട്ടന്‍ ഒരുങ്ങുന്നില്ലേ?”
“എനിക്ക് അധികം സമയം വേണ്ടല്ലോ… നിനക്കല്ലേ ഒരുങ്ങാന്‍ താമസം.”
“ഓഹ്.” അവളുടെ മുഖം ഒരു വശത്തേക്ക് കോടിയത് കണ്ടു.
അവനവളുടെ ദേഹത്തു നിന്നും കണ്ണു പറിക്കാന്‍ തോന്നിയില്ല.
ഓഫ് വൈറ്റ് അടിപ്പാവാടയിലും കടുംപച്ച ബ്ലഈാസിലും അവളുടെ ഭംഗി സൂര്യന്‍
ഉദിച്ചു വരുന്ന പോലെയായിരുന്നു. ബ്ലാസിന്റെ മുന്നില്‍ കപ്പ് വച്ചല്ല തയ്ച്ചതെങ്കിലും
മൂന്നില്‍ തന്നെയാണ് ഹൂക് ഉളളത്.
“മ്മ്മ്?” മുലകളിലേക്കുള്ള അവന്റെ നോട്ടം കണ്ടപ്പോള്‍ അവള്‍ മൂളിക്കൊണ്ട്
എന്തെന്ന ഭാവത്തില്‍ പുരികം പൊക്കി.
“ഏയ്.. സഹായം വല്ലതും വേണോ എന്നറിയാന്‍.”
“ഓ വേണ്ട. വേണ്ടാത്തോണ്ടാ.”
“അല്ല പ്ലീറ്റ് പിടിക്കാനോ ഞൊറി എടുക്കാനോ വല്ലതും.”
“ഞാന്‍ അതൊക്കെ റെഡിയാക്കി ഇസ്തിരിയിട്ട് വച്ചിട്ടുണ്ട്. ഏട്ടന്റെ
സഹായമൊന്നും വേണ്ട.”
“എന്നാ ശരി.” അവളെയൊന്ന് അടിമുടി ഉഴിഞ്ഞു നോക്കിയിട്ട് അവന്‍ തിരിഞ്ഞു
നടന്നു.
ആ നോട്ടത്തില്‍ പൂജയൊന്ന് തുടുത്തു പോയി.
ചായ കുടിച്ച ശേഷം അവൾ വൃത്തിയിൽ സാരി ഞൊറിഞ്ഞുടുത്തു.
സൺസ്ക്രീനും പൌഡറും കണ്മഷിയും ലിപ്ബാമുമൊക്കെയിട്ട് സുന്ദരിയായി.
ലാസ്റ്റ് കണ്ണാടിയിൽ നോക്കി പുരികത്തിനിടയിൽ പൊട്ട് തൊടുമ്പോഴാണ് വിഷ്ണു
ഒരുങ്ങി വാതില്‍ക്കല്‍ വന്നു നിൽക്കുന്നത്.
“എങ്ങനുണ്ട്?” അവള്‍ ഇടുപ്പില്‍ കൈകളുന്നിക്കൊണ്ട് അവന് നേരെ ചോദിച്ചു.
വിഷ്ണു അവളെ അളക്കുന്ന പോലെ നോക്കി.
vir
“ഒരാവറേജ്.
മുഖമൊന്ന് മങ്ങിയെങ്കിലും കണ്ണാടിയിലൊന്ന് നോക്കിയ ശേഷം ഒരു പുച്ഛഭാവം
അവളുടെ മുഖത്ത് വന്നു.
“ഇയാള്‍ക്ക് ഇതൊക്കെത്തന്നെ ധാരാളം.
ഇനി പോരെന്നാണേല്‍, ആദ്യ ഭാര്യ ഒരുത്തിയുണ്ടല്ലോ.. ഇന്നലെ വിളിച്ചു
കൊഞ്ചിയില്ലേ.. അവളുടെ അടുത്ത് പൊയ്ക്കോ… ഒരു സുന്ദരിക്കോത
വന്നേക്കുന്നു.”
“എന്റീശ്വരാ…” വിഷ്ണു നെഞ്ചിൽ കൈ വച്ചു പോയി.
“ഇങ്ങനെയും ഉണ്ടോ അസൂയയും കുശുമ്പും.
ഞാനൊരു തമാശ പറഞ്ഞതിനെ നീ എങ്ങനെയൊക്കെയാ വളച്ചൊടിച്ചത്.
നീയിപ്പോ എന്നോടുള്ള ദേഷ്യമാണോ അതോ അവളോടുള്ള ദേഷ്യമാണോ
തീര്‍ത്തത്?”
“ഞാന്‍ ചോദിക്കാന്‍ ഇരിക്കുകയായിരുന്നു, ഇന്നലെ അവളെന്തിനാ വിളിച്ചത്?”
അവന്റെ ചോദ്യത്തിന് മറുപടി പറയാതെ അവള്‍ മറുചോദ്യം തൊടുത്തു.
വിഷ്ണു അവളെ പഠിക്കും പോലെ നോക്കി നിന്നു. ഇന്നലെ അനല വിളിച്ചതൊരു
കരടായി ഈ നിമിഷം വരെയും പൂജയുടെ ഉളളിലുണ്ടായിരുന്നു എന്നത് അവനെ
തെല്ലത്ഭുതപ്പെടുത്തി.
അതും താനവളെ ചീത്ത പറഞ്ഞത് കേട്ടതുമാണ്. എന്നിട്ട് പറഞ്ഞതോ വിളിച്ചു
കൊഞ്ചിയെന്ന്.
“ഞാനെപ്പോഴാടി അവളോട് കൊഞ്ചിയെ?” വിഷ്ണു ഗൌരവത്തില്‍ ചോദിച്ചു.
“അതിന് ഏട്ടന്‍ കൊഞ്ചിയെന്ന് ഞാൻ പറഞ്ഞോ?” അവൾക്ക് അതിനേക്കാള്‍
ഗാരവം.
“അവളെന്തെങ്കിലും കൊനഷ്ട് പറഞ്ഞു കാണും. ഏട്ടനതിനാണ് ചീത്ത
വിളിച്ചതെന്ന് എനിക്ക് ഈഹിക്കാം.
അവളെന്താ പറഞ്ഞെ?”
“നിന്റെ കൂട്ടുകാരി ഒരുത്തി ഇല്ലേ… അവളെ വിളിച്ചു നോക്ക്. സംഭവിച്ചത്
എന്താണെന്ന് അവൾ പറഞ്ഞു തരും.”

Old srory,