ഏട്ടൻ 45അടിപൊളി  

“ഏട്ടന്‍ പോയി കുളിക്ക്‌. ഇല്ലേൽ ചായെടെ ചൂടാറിപ്പോവും..”

അവളെ ഒന്നൂടെ നോക്കിയ ശേഷം നെഞ്ചിലെവിടെയോ മുള പൊട്ടുന്ന
സങ്കടത്തോടെ അവന്‍ മുറിയിലോട്ട്‌ നടന്നു.

കുളി കഴിഞ്ഞു വന്നപ്പോള്‍ ചായ ടേബിളിലുണ്ട്‌. കൂടെയൊരു ചെറിയ പാത്രവും.
അത്‌ തുറന്നു നോക്കിയപ്പോള്‍ അവൽ നനച്ചതാണ്‌.

അതും വായിലിട്ട്‌ ചായയുമെടുത്ത്‌ വീണ്ടും പൂജയുടെ മുറിയില്‍ എത്തി നോക്കി.
പഠിത്തം തന്നെ.

രാത്രി പത്തു മണി വരെ ആ പഠിത്തം നീണ്ടപ്പോള്‍ അവന്‍ വീണ്ടും അങ്ങോട്ട്‌
തന്നെ ചെന്നു. മുട്ടയിടാന്‍ നടക്കുന്ന കോഴിയെപ്പോലെയുള്ള ആ നടപ്പ്‌ അവളും
ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എങ്കിലും വാശി കളഞ്ഞില്ല.

“ഇന്നെന്താ ഇത്ര പഠിക്കാൻ. നാളെ എക്സാം വല്ലതും ഉണ്ടോ?” അവൾ തന്നെ
ഗൌനിക്കുന്നില്ലെന്ന്‌ കണ്ടപ്പോള്‍ സഹികെട്ട്‌ ചോദിച്ചു.

–
“നാലഞ്ച്‌ ദിവസം ആയിട്ട്‌ ഒന്നും പഠിക്കുന്നില്ലായിരുന്നല്ലോ. അപ്പോ എല്ലാം കൂടി
ഇന്ന്‌ പഠിച്ചു തീര്‍ക്കാമെന്ന്‌ കരുതി.”

അവള്‍ രാവിലത്തെ കാര്യം വിട്ടില്ലെന്ന്‌ അവന്‌ തോന്നി.

“ഇന്ന്‌ പഠിച്ചത്‌ മതി.” അടുത്ത്‌ ചെന്ന്‌ ബുക്ക്‌ മടക്കി വച്ചു.

“ഹ. ചുമ്മാതിരുന്നേ ഏട്ടാ…” അവനടച്ചു വച്ചത്‌ അവൾ വീണ്ടും തുറന്നു വച്ചു.
“എന്നാല്‍ പഠിക്ക്‌. പഠിച്ചു തീര്‍ന്നിട്ട്‌ റൂമിലോട്ട്‌ വാ…”

പിന്നീട്‌ അവളെ ബുദ്ധിമുട്ടിക്കാന്‍ വയ്യാതെ അവന്‍ തിരിഞ്ഞു നടന്നു.
“എന്റെ പട്ടി വരും. വേണേൽ ഇങ്ങോട്ട്‌ വരട്ടെ.” അവൾ പിറുപിറുത്തു.

ഏകദേശം ഒരു മണിക്കൂറോളം വിഷ്ണു അവളെ മുറിയില്‍ കാത്തു കിടന്നു.
പിന്നവന്‍ അന്നത്തെ ക്ഷീണം കാരണം ഉറങ്ങിപ്പോയി.

ബുക്കും മടക്കി വച്ച്‌ അവന്റെ മുറിയിൽ ചെന്ന്‌ നോക്കിയ പൂജ കാണുന്നത്‌
സുഖമായി ഉറങ്ങുന്നവനെയാണ്‌.

അവള്‍ക്ക്‌ സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു.

അവളും തിരികെ മുറിയിൽ പോയി കിടന്നു. അന്ന്‌ വരെയുള്ള കാര്യങ്ങള്‍
ഓര്‍ത്തപ്പോള്‍ കണ്ണ്‌ നിറഞ്ഞു.

പിറ്റേന്ന്‌ എഴുന്നേറ്റപ്പോള്‍ അതിലും പരിതാപകരമായിരുന്നു അവസ്ഥ.

പൂജയ്ക്ക്‌ മിണ്ടണമെന്നുണ്ട്‌. പക്ഷെ അവന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല.
ചായയും ലഞ്ച്‌ ബോക്‌സും ഒക്കെ അവളുടെ കയ്യില്‍ നിന്ന്‌ വാങ്ങിയെങ്കിലും
മുഖത്ത്‌ നോക്കിയില്ല. ഫോണില്‍ നോക്കിയിരുന്നാണ്‌ ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിച്ചത്‌.
ഇറങ്ങാന്‍ നേരം സഹിക്കാൻ വയ്യാതെ അവനെ ചുറ്റിപ്പിടിച്ച്‌ കവിളിൽ അവൾ
ചുണ്ടുകൾ അമര്‍ത്തി.

“ഇന്നലെ ഒരു പതിനൊന്നു മണിയായപ്പോ ഞാന്‍ വന്നിരുന്നേട്ടാ… ഏട്ടന്‍
ഉറങ്ങിപ്പോയി.”

–
“ചത്തു പോയതൊന്നുമല്ലല്ലോ… ഉറങ്ങിയത്‌ അല്ലേ…നിനക്ക്‌ വിളിച്ച്‌
ഉണര്‍ത്തിക്കൂടെ?” അവൾ വന്നിരുന്നെന്ന്‌ അറിഞ്ഞപ്പോള്‍ ഒരു സന്തോഷം
തോന്നിയെങ്കിലും അവന്‍ മയമില്ലാതെ ചോദിച്ചു.

അത്‌ കേട്ടപ്പോള്‍ പൂജ കരഞ്ഞു പോയി.
“എന്തിനാ ആവശ്യം ഇല്ലാത്തത്‌ ഒക്കെ പറയുന്നേ…”

“സാരമില്ല. ഇനിയുള്ള രാത്രികള്‍ എല്ലാം നമുക്കുള്ളതല്ലേ”” അവളുടെ കവിളിൽ
തട്ടിക്കൊണ്ട്‌ അവന്‍ പുറത്തോട്ടിറങ്ങി.

അവളുടെ കണ്ണുനീര്‍ അധികമൊന്നും തന്നെക്കൊണ്ട്‌ കണ്ടു നിൽക്കാൻ
ആവില്ലെന്ന്‌ അവനറിയാം.

അന്ന്‌ വൈകുന്നേരം പൂജ എത്തുമ്പോള്‍ വിഷ്ണു എത്തിയിട്ടുണ്ട്‌.
“ഇതെന്താ നേരത്തെ?” അവൾ അത്ഭുതപ്പെട്ടു.

“ടാക്‌സ്‌ ഓഫീസില്‍ പോയിരുന്നു. അവിടുന്ന്‌ നേരെ ലീവും പറഞ്ഞ്‌
ഇങ്ങോട്ടിറങ്ങി.”

“എന്നിട്ട്‌ എന്നെ വിളിക്കാഞ്ഞതെന്താ?”

“ഞാന്‍ കുറച്ചു മുന്നേ എത്തിയതേ ഉള്ളൂ… രാത്രിയത്തേക്ക്‌ ചപ്പാത്തിയും
ചിക്കനും വാങ്ങി. നീ പോയി കുളിച്ചിട്ട്‌ വാ. ഇവിടെ ജോലി ഒന്നുമില്ല.”

ആ ധൃതി കണ്ടപ്പോള്‍ ചിരി വന്നു പോയി പൂജയ്ക്ക്‌.

അവൾ നേരെ അടുക്കളയില്‍ പോയി നോക്കി.

സിങ്കില്‍ പാത്രം കിടക്കുന്നത്‌ കണ്ട്‌ നെറ്റി ചുളിച്ച്‌ അവനെ നോക്കി.
“BB ആ കിടക്കുന്ന പാത്രമോ?”

“അത്‌ പിന്നെ വല്ലോം കഴുകാം.”

തറപ്പിച്ചൊന്ന്‌ നോക്കിയ ശേഷം അവൾ ഷാളിന്റെ പിന്ന്‌ അടര്‍ത്തി മാറ്റി ഷാൾ
കസേരയുടെ മേലെ ഇട്ടിട്ട്‌ പാത്രം കഴുകിത്തുടങ്ങി.

Updated: November 8, 2026 — 11:50 pm

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *