മന്നാടിയാർ കോട്ട – 7 3അടിപൊളി  

ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവർ വേഗത്തിൽ കളത്തിലേക്ക് നടന്നുപോയി.

ഞാൻ മുറിയിൽ കയറി ചുറ്റും നടന്നു കണ്ടു.

മനസ്സിൽ ഏതോ ഒരു അസ്വസ്ഥത പോലെ… വീണ്ടും കണ്ണിൽ ഇരുട്ട് നിറയുന്നത് പോലെ… ഞാൻ അവിടെ കണ്ട കട്ടിലിൽ നേരെ കിടന്നു.

കുറച്ചുനേരം മയങ്ങി. അത് കഴിഞ്ഞ് ഉണർന്നപ്പോൾ ഞാൻ ഇട്ടിരുന്ന ഷർട്ട് അഴിച്ചു മാറ്റി, അരയിൽ കെട്ടിയിരുന്ന നേരിയത് അഴിച്ചു.

എന്നിട്ടു മുണ്ട് ഒന്നുകൂടി മുറുക്കി ഉടുത്തു. ആ നേരിയത് കൊണ്ട് ദേഹം പുതച്ചു.

എന്റെ മനസ്സ് പറഞ്ഞു: മാളികയിൽ നിന്ന് നേരെ കളത്തിലേക്ക് ഇറങ്ങാൻ ഒരു വഴി ഉണ്ട്, അത് തേടുവാൻ… ഞാൻ അതിലെ നേരെ നടന്നു, വന്നത് ആ വഴിയിലേക്ക് തന്നെയായിരുന്നു.

ഞാൻ അവിടെനിന്ന് കളത്തിലേക്ക് നോക്കി. അവിടെ നിറയെ പണിക്കാരുണ്ട്. ഞാൻ മുകളിൽ നിൽക്കുന്നത് കണ്ടപ്പോൾ താഴെയുള്ള പലർക്കും അത്ഭുതം! ഞാൻ

പടികൾ ഇറങ്ങി താഴെ കളത്തിലേക്ക് നടന്നു.

എന്നെ കണ്ടതും കുട്ടേട്ടൻ ഓടിവന്നു:

“കുഞ്ഞിന് ആ വഴി അറിയാമായിരുന്നോ?”

“ഉം…” ഞാൻ മൂളി.

“കുഞ്ഞിന്റെ നടത്തവും ഭാവവുമൊക്കെ ഇവിടെ വന്നപ്പോൾ ആകെ മാറിയല്ലോ! പിന്നെ ഈ വേഷം കൂടിയായപ്പോൾ ശരിക്കും തമ്പുരാനെപ്പോലെയുണ്ട്!” കുട്ടേട്ടൻ പറഞ്ഞു.

ഞാൻ ഒന്ന് പുഞ്ചിരിച്ചു.

മുന്നോട്ട് നടക്കുമ്പോൾ ഒരാൾ വേഗത്തിൽ ഓടിവന്നു. ചരക്ക് കയറ്റാൻ വന്ന വണ്ടിക്കാരനാണ്.

അയാൾ എന്നോട് സംസാരിക്കാൻ അടുത്തേക്ക് വന്നപ്പോൾ കുട്ടേട്ടൻ തടഞ്ഞു:

“കുഞ്ഞുതമ്പുരാൻ ഇപ്പോൾ വന്നതേയുള്ളൂ… തമ്പുരാൻ ഇവിടമൊക്കെ ഒന്ന് കണ്ടു തീർക്കട്ടെ. ബാക്കിയൊക്കെ പിന്നെയാകാം.”

ഞാൻ: “അയാളെ വിട്ടേക്കൂ കുട്ടേട്ടാ… എന്താണ് പറയാനുള്ളതെന്ന് കേൾക്കട്ടെ.”

വണ്ടിക്കാരൻ തമിഴിൽ വേവലാതിയോടെ പറഞ്ഞു:

“യെശമാ, നാങ്ക ഇങ്കെ ലോഡ് ഏതറതുക്കു വന്തു ഇന്നൈക്കു രണ്ടു നാളാച്ചു. ഇത് വരിക്കും ഇതു മുടിക്കലെ… റൊമ്പ താമദം! ഇതുക്കു മുന്നാടി വരുമ്പോത് ഒരേ നാളിൽ മുടിച്ചീടും. ആനാ ഇന്ത വാട്ടി റൊമ്പ മെതുവ ഏതറാങ്കളേ…”

ഞാൻ: “കുട്ടേട്ടാ, എന്താണ് ഇവിടെ പ്രശ്നം?”

കുട്ടേട്ടൻ: “അത് കുഞ്ഞേ… ചുമട്ടുകാർ കുറവാണ്. ഉള്ളവരാണെങ്കിൽ അസുഖമാണെന്ന് പറഞ്ഞ് ഇരിക്കുകയാണ്. അതാണ് വൈകുന്നത്.”

ഞാൻ കുറച്ചു ഗൗരവത്തോടെ പറഞ്ഞു: “പണി മുഴുവൻ നിർത്തി എല്ലാവരോടും ഉടൻ തന്നെ ഇങ്ങോട്ട് വരാൻ പറ!”

കുട്ടേട്ടൻ വേഗം അകത്തേക്ക് ഓടിപ്പോയി.

ഞാൻ വണ്ടിക്കാരനോടായി പറഞ്ഞു:

“നീങ്ക കവലൈപ്പട വേണ്ട… സീക്കരം മുടിച്ചീടും! ഇന്നൈക്കു 2 മണിക്ക് മുന്നാടി ഇത് മുടിച്ചീടും… പോതുമാ?”

വണ്ടിക്കാരന്റെ മുഖത്ത് സന്തോഷം ഇരട്ടിയായി:

“റൊമ്പ നന്റി യെശമാ!”

അപ്പോഴേക്കും കുട്ടേട്ടൻ പണിക്കാരെ മുഴുവൻ വിളിച്ചുകൂട്ടി കൊണ്ടുവന്നു. എല്ലാവരും

ഭയഭക്തിബഹുമാനങ്ങളോടെ മാറിയാണ് നിൽക്കുന്നത്.

ഞാൻ എല്ലാവരെയും നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു:

“ചുമട്ടുകാർക്ക് എന്താണ് പ്രശ്നം? ഇതുവരെ ഒറ്റ ദിവസം കൊണ്ട് തീർത്തിരുന്ന ലോഡിംഗ് ഇപ്പോൾ എന്തിനാണ് വൈകിക്കുന്നത്?

ഇനിമുതൽ ചരക്കു കയറ്റുവാൻ മാത്രമായി പ്രത്യേക ആളുകൾ ഉണ്ടാകില്ല.

വണ്ടി വന്നാൽ എല്ലാവരും ചേർന്ന് ചുമന്ന് കയറ്റണം.

രണ്ട് മണിക്കൂറിനുള്ളിൽ മുഴുവൻ ചരക്കും കയറ്റി കഴിയണം! പിന്നെ, ഇപ്പോൾ വന്നിരിക്കുന്ന ഈ വണ്ടി ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി കയറ്റിത്തീർത്തിരിക്കണം!”

എല്ലാവരും മറുത്തൊന്നും മിണ്ടാതെ വേഗത്തിൽ പണിയിലേക്ക് കടന്നു. ഞാൻ പറഞ്ഞ സമയത്തിനും മുൻപേ തന്നെ വണ്ടിയിൽ മുഴുവൻ ചരക്കും കയറ്റിത്തീർത്തു!

വണ്ടിക്കാരൻ എന്റെ അടുക്കൽ വന്ന് വണങ്ങി:

“റൊമ്പ നന്റി യെശമാ…”

ഞാൻ അവനോട് പറഞ്ഞു:

“അടുത്തു വാട്ടി നീങ്ക വരുമ്പോത് ഇന്ത മാതിരി ഇറുക്കാത്… എല്ലാം സീക്കരമാ ഏത്തും!”

അയാൾ വീണ്ടും നന്ദി പറഞ്ഞ് അവിടുന്നും പോയി.

ഞാൻ നോക്കുമ്പോൾ കുട്ടേട്ടൻ കണ്ണും മിഴിച്ച് എന്നെത്തന്നെ അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ്!

ഞാൻ: “ഇനിമുതൽ ചരക്ക് കയറ്റുന്ന ദിവസം എല്ലാവർക്കും അധിക ബത്ത നൽകണം.

Leave a Reply

Your email address will not be published. Required fields are marked *