മന്നാടിയാർ കോട്ട – 7 4അടിപൊളി  

പ്രജകൾ പേടിയോടെ ജീവിതം തള്ളിനീക്കി.

താൻ ഒന്നും ചെയ്യാതെ തന്നെ രാജവംശം തകരുകയും കൊട്ടാരത്തിൽ ക്രൂരതകൾ അരങ്ങേറുകയും ചെയ്യുന്നത് കണ്ട്, ദാസിവേഷത്തിൽ നിന്ന ആ ദുർമന്ത്രവാദിനി ഉള്ളിൽ രഹസ്യമായി ആനന്ദിച്ചു!

അവൾ സ്വയം പറഞ്ഞു: “ഹാ… ചെറിയ ഉണ്ണിയെ മാത്രമല്ല, ഈ രാജ്യത്തിന്റെ വലിയ ഉണ്ണിയെയും അവന്റെ അഹങ്കാരം നശിപ്പിച്ചിരിക്കുന്നു! എന്റെ ഒരു വിരലനക്കം പോലും ഇല്ലാതെ ഈ രാജ്യം തകർന്നു തരിപ്പണമാകുന്നു…”

വലിയ ഉണ്ണി സ്വയം പ്രശ്നങ്ങൾ ഉണ്ടാക്കി ആനന്ദിക്കുകയാണെന്ന് കരുതിയതുകൊണ്ട് ആ ദുർമന്ത്രവാദിനിക്ക് അവന്റെ മേൽ

യാതൊരു സംശയവും തോന്നിയില്ല.

വലിയ ഉണ്ണിയുടെ കണക്കുകൂട്ടലുകൾ കൃത്യമായിരുന്നു.

ഇനി അവനെയും കൂടി മാന്ത്രികമായി മയക്കി തന്റെ വരുതിയിലാക്കിയാൽ ഈ രാജ്യം മുഴുവൻ തന്റേതാക്കാം എന്ന് സ്വപ്നം കണ്ടുകൊണ്ട് അവൾ പദ്ധതികൾ തയ്യാറാക്കി.

പാതിരാത്രിയുടെ കറുത്ത നിശബ്ദതയിൽ, ഒരു അപ്സരസ്സിനെപ്പോലെ സകല സൗന്ദര്യവും മാന്ത്രിക കാന്തിയും വാരിവിതറി അവൾ ആ രഹസ്യ മണിയറയിലേക്ക് കാലെടുത്തു വെച്ചു.

വലിയ ഉണ്ണി തന്റെ ലഹരിയിൽ അകപ്പെടാൻ പോകുന്നു എന്ന് അവൾ ഉറച്ചുവിശ്വസിച്ചു.

എന്നാൽ അവൾ തികച്ചും അറിഞ്ഞിരുന്നില്ല അവൾ ചെന്നുപെട്ടത് വലിയ ഉണ്ണി കരുതിക്കൂട്ടിയൊരുക്കിയ ഒരു മഹാകെണിയിലേക്കാണ്!

മുറിക്കുള്ളിൽ കടന്ന ഉടൻ അവൾ തന്റെ മായാവലയങ്ങൾ അഴിച്ചുവിട്ടു. അവൻ ഒരു പാവ പോലെ അവൾക്ക് മുൻപിൽ നിന്നു… അവൾ അവനെ തന്നിലേക്ക് ആകർഷിച്ചു.

അവൻ എല്ലാം മറന്ന് അവളെ പുണർന്നു. അവൻ അവളുമായി ആ മണിയറയിൽ സല്ലപിച്ചു. അവൾ തീർത്ത മായാവലയങ്ങൾ അവനെ പൂർണ്ണമായും അവൾക്ക് അടിമയാക്കി എന്ന് അവൾ വിശ്വസിച്ച നിമിഷം… അവനുമായി ലയിച്ച് മറ്റൊരു ലോകത്ത് എത്തിയ ആ നിമിഷത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു!

ഗുരു ഉപദേശിച്ച മന്ത്രവിദ്യയാൽ, ആ വേളയിൽ വലിയ ഉണ്ണി തന്റെ അപാരമായ മാന്ത്രികശക്തിയും ഇച്ഛാശക്തിയും ഉണർത്തി അവളെ പൂർണ്ണമായും കീഴടക്കി തന്റെ വരുതിയിലാക്കി!

വിറച്ചുകൊണ്ട്, കടുത്ത ഭയത്തോടെ അവൾ ചോദിച്ചു: “ഇത്… ഇത് എന്തുപറ്റി? നീ… നീ എന്നെ പറ്റിക്കുകയായിരുന്നോ?”

വലിയ ഉണ്ണി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “അതെ! നീ വീണ്ടും ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കാനും, നിന്റെ മായയെ പൂർണ്ണമായി നശിപ്പിക്കാനും ഞാൻ ആടിയ ഒരു വലിയ നാടകമായിരുന്നു അത്.

അച്ഛനെയും അനിയനെയും തടവിലാക്കിയതും

രഹസ്യ മണിയറ തീർത്തതുമെല്ലാം നിന്നെ ഇവിടെ എത്തിക്കാൻ ഞാൻ വിരിച്ച കെണിയായിരുന്നു!”

ഗുരു പറഞ്ഞതുപോലെ, വലിയ ഉണ്ണി ആ രഹസ്യ മണിയറയുടെ ഇരുളിൽവെച്ച് അവളെ അടിച്ചമർത്തി.

അവൾ വധിക്കപ്പെടാൻ പോകുന്ന ആ നിർണായക നിമിഷത്തിലും, മരണത്തിന്റെ നിഴൽ മുഖത്ത് വീണിട്ടും അവൾ തെല്ലും കൂസലില്ലാതെ ആർത്തുചിരിച്ചുകൊണ്ട് പറഞ്ഞു:

“നീയെന്നെ ഇവിടെവെച്ച് വധിച്ചേക്കാം ഉണ്ണിയേ… എന്നാൽ ഓർക്കുവെച്ചോ, ഇതോടെ ഒന്നും അവസാനിക്കുന്നില്ല!

എനിക്കൊരു മകൾ പിറന്നിട്ടുണ്ട്; കാടിന്റെയും മായയുടെയും മറവിൽ അവൾ വളരുന്നുണ്ട്.

ഇന്ന് നീ എന്നോട് ചെയ്തതിന് പകരം വീട്ടാൻ, എന്നെങ്കിലും ഒരുനാൾ എന്റെ പരമ്പര നിന്റെ കുലത്തെ വേരോടെ നശിപ്പിക്കാൻ തിരികെ വരും!”

ആ ശാപവാക്കുകൾ കേട്ട ഉണ്ണി ശാന്തമായി പറഞ്ഞു: “ആര് വന്നാലും വിധി ഇതുതന്നെയാകും!”

വലിയ ഉണ്ണി തന്റെ കർമ്മം പൂർത്തിയാക്കി അവളെ വധിച്ചു.

അതോടെ രാജ്യത്തെ കാർമേഘങ്ങൾ ഒഴിഞ്ഞു; അച്ഛനും ചെറിയ ഉണ്ണിയും തടവറയിൽ നിന്ന് മോചിതരായി.

വലിയ ഉണ്ണി തങ്ങൾക്കായി കളിച്ച ആ വലിയ നാടകത്തിന്റെ സത്യം അറിഞ്ഞപ്പോൾ അനിയനും അച്ഛനും കണ്ണീരോടെ അവനെ കെട്ടിപ്പുണർന്നു. കൊട്ടാരവും പ്രജകളും പഴയ സന്തോഷത്തിലേക്ക് മടങ്ങി.

വലിയ ഉണ്ണി തനിക്ക് രാജപദവി വേണ്ട എന്നും, അത് അവൻ സന്തോഷപൂർവ്വം ചെറിയ ഉണ്ണിക്ക് നൽകുന്നതായും പ്രഖ്യാപിച്ചു.

കൂടാതെ തന്റെ താമസം കളപ്പുര മാളികയിലേക്ക് മാറ്റുകയാണെന്നും, അത് തങ്ങളുടെ പരമ്പരയുടെ ഉയർച്ചയ്ക്കും സുരക്ഷയ്ക്കും വേണ്ടിയുള്ള മാന്ത്രിക കർമ്മങ്ങൾ ചെയ്യാനാണെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *