മന്നാടിയാർ കോട്ട – 7 7അടിപൊളി  

രണ്ടാളും ചേർന്ന് മഷിനോട്ടം ആരംഭിച്ച ആ നിമിഷം, മഷിയിൽ തെളിഞ്ഞ കാഴ്ച കണ്ട് അവർ ഞെട്ടിവിറച്ചു!

രാത്രിയുടെ യാമങ്ങളിൽ വനത്തിൽ നിന്നും ഒരപ്സരസിനെപ്പോലെ അതീവ സുന്ദരിയായ ഒരുവൾ പുറത്തേക്ക് വരുന്നു.

അവളുടെ മായാവലയത്തിലും സൗന്ദര്യത്തിലും മയങ്ങിപ്പോകുന്ന ആണുങ്ങൾ സ്വയം മറന്ന് അവളോടൊപ്പം കാട്ടിലേക്ക് നടന്നുപോകുന്നു.

അവിടെവച്ച് അവളെ പ്രാപിച്ചു മയങ്ങുന്ന ആ മനുഷ്യരുടെ ശരീരങ്ങൾ ഒരു കറുത്ത പീഠത്തിൽ കിടത്തി അവൾ നടത്തുന്ന ഭീകരമായ കർമ്മങ്ങളിലൂടെ അവരുടെ മുഴുവൻ ശക്തിയും ആത്മാവും അവൾ ആവാഹിച്ചെടുക്കുന്നു!

മഷിനോട്ടം നിർത്തി ഭട്ടതിരി പറഞ്ഞു: “അവൾ വീണ്ടും പുനർജനിച്ചിരിക്കുന്നു!

പണ്ട് ഉണ്ണിയുടെ കുലം മുടിപ്പിക്കാൻ അയൽരാജ്യത്തെ ഒരു രാജാവ് നീച മന്ത്രവാദിയിൽ നിന്നും സഹായം

തേടി അയച്ച ഉഗ്രബാധയാണിത്.

അവളെ തളയ്ക്കാൻ കേവലം മന്ത്രവിധി മാത്രം പോരാ.

ഞാൻ എല്ലാം വിശദമായി പറയാം…”

ഗുരു നൽകിയ സർവ്വ പ്രതിവിധികളുമായി ഉണ്ണി കൊട്ടാരത്തിൽ തിരിച്ചെത്തി. തിരികെ എത്തിയപ്പോൾ നാട്ടിലെ അപ്രത്യക്ഷമാകലുകൾ നിലച്ചിരുന്നു, കൊട്ടാരത്തിലും സന്തോഷം തിരിച്ചെത്തിയതുപോലെ തോന്നി.

ചെറിയ ഉണ്ണിയും പഴയപോലെ ആടുകയും പാടുകയും ചെയ്തു.

എന്നാൽ വലിയ ഉണ്ണിയുടെ മനസ്സിൽ മാത്രം ഒരു സംശയം ബാക്കിയായിരുന്നു.

തന്റെ ഭാര്യയോട് അവൻ കൊട്ടാരത്തിലെ മാറ്റങ്ങളെക്കുറിച്ച് ആരാഞ്ഞപ്പോൾ ഒരു കാര്യം അറിയാൻ കഴിഞ്ഞു കൊട്ടാരത്തിലെ വൈദ്യൻ അയച്ചുവെന്ന് പറഞ്ഞ് ഒരു ദാസിപ്പെണ്ണ് കൊട്ടാരത്തിൽ ജോലിക്കായി വന്നിട്ടുണ്ടെന്നും, അവളാണ് ചെറിയ ഉണ്ണിയുടെ സങ്കടങ്ങളെല്ലാം മാറ്റിയതെന്നും!

ആ നിമിഷം വലിയ ഉണ്ണിയുടെ ഉള്ളിൽ ഒരു മിന്നൽ വെട്ടി ഗുരു പറഞ്ഞ ആ ഉഗ്രബാധ കൊട്ടാരത്തിനുള്ളിലേക്ക് തന്നെ നുഴഞ്ഞുകയറിയിരിക്കുന്നു!

പകൽ സമയത്ത് പാവം ഒരു ദാസിപ്പണിയെടുക്കുന്ന അവൾ, രാത്രിയാകുമ്പോൾ വിചിത്ര മന്ത്രങ്ങളിലൂടെ ചെറിയ ഉണ്ണിയുടെ ആത്മാവിന്റെ ശക്തി ഓരോന്നായി ഊറ്റിയെടിക്കുകയായിരുന്നു.

നേരിട്ട് ചെന്ന് അവളോട് ഏറ്റുമുട്ടിയാൽ ആ ദുർമന്ത്രവാദിനി തന്റെ യഥാർത്ഥ രൂപം മറച്ചുവെച്ച് ഒളിച്ചുകളിക്കുമെന്ന് വലിയ ഉണ്ണിക്ക് അറിയാമായിരുന്നു. താൻ അനങ്ങാതെ ഇരുന്നാൽ അവൾ കൊട്ടാരത്തിൽ എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കും; മറിച്ച്, താൻ തന്നെ ഇവിടെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അവൾ അതുകണ്ട് സന്തോഷിച്ച് ഒളിച്ചിരിക്കും എന്ന് വലിയ ഉണ്ണി കണക്കുകൂട്ടി.

അതിനായി അവൻ ഒരു അപകടകരമായ നാടകത്തിന് തിരികൊളുത്തി. അവൻ തന്റെ മനസ്സിലുള്ള പദ്ധതികൾ അച്ഛനായ രാജാവിനെ ധരിപ്പിക്കുകയും എല്ലാത്തിനും കൂടെ നിൽക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

അടുത്ത ദിവസം രാവിലെ കൊട്ടാരത്തിൽ എല്ലാവരും ഇരുന്നു പ്രഭാതഭോജനം കഴിക്കുമ്പോൾ,

വലിയ ഉണ്ണി പെട്ടെന്ന് അച്ഛനോട് പറഞ്ഞു: “എന്റെ പട്ടാഭിഷേകം ഉടൻ തന്നെ നടത്തണം!”

എന്നാൽ അച്ഛൻ നൽകിയ മറുപടി വലിയ ഉണ്ണിയെ പ്രകോപിപ്പിച്ചു “ഈ രാജ്യത്തിന്റെ അടുത്ത രാജാവായി ഞാൻ മനസ്സിൽ കണ്ടത് ചെറിയ ഉണ്ണിയെയാണ്!”

ഇതുകേട്ട് കോപാകുലനായ വലിയ ഉണ്ണി അപ്പോൾ തന്നെ കൊട്ടാരം വിട്ടിറങ്ങിപ്പോയി. രാജാവും കൊട്ടാരത്തിലുള്ളവരും ഞെട്ടിനിൽക്കേ, കുറച്ചു ദിവസങ്ങൾക്കു ശേഷം വലിയ ഉണ്ണി തിരിച്ചെത്തിയത് രാജ്യത്തിന്റെ സർവ്വസൈന്യാധിപരെയും തടങ്കലിലാക്കിക്കൊണ്ടായിരുന്നു!

അവൻ സ്വന്തം സൈന്യത്തെ അണിനിരത്തി കൊട്ടാരം വളഞ്ഞു. സ്വന്തം അച്ഛനെയും ചെറിയ ഉണ്ണിയെയും കൊട്ടാരത്തിനുള്ളിൽ തടവിലാക്കിയ വലിയ ഉണ്ണി, സ്വയം ഈ രാജ്യത്തിന്റെ പുതിയ രാജാവായി പ്രഖ്യാപിച്ചു!

സൗമ്യനായിരുന്ന വലിയ ഉണ്ണിയുടെ ഈ ഭീകരമായ മാറ്റവും അഹങ്കാരവും പ്രജകളിൽ കടുത്ത ഭയം ഉണ്ടാക്കി.

തുടർന്ന്, കൊട്ടാരത്തിന്റെ പിൻഭാഗത്ത് കാട്ടിൽ തനിക്ക് അന്തിയുറങ്ങാനും സംഗമിക്കാനുമായി അവൻ ഒരു രഹസ്യ മണിയറ തീർത്തു.

കൊട്ടാരത്തിലെ ദാസികൾക്കൊപ്പം അവൻ അവിടെ കഴിയാൻ തുടങ്ങിയെന്നും, തനിക്ക് ഇഷ്ടപ്പെടുന്ന പ്രജകളെ സൈന്യത്തെവിട്ട് ഇങ്ങോട്ട് പിടിച്ചുകൊണ്ടുപോരുമെന്നും നാട്ടിൽ അഭ്യൂഹങ്ങൾ പരന്നു.

Leave a Reply

Your email address will not be published. Required fields are marked *