മന്നാടിയാർ കോട്ട – 7 3അടിപൊളി  

മിന്നൽ എനിക്ക് പേടിയാണെന്ന് അറിയാല്ലോ…?”

ചെറിയമ്മ: “ഉം, ഞാൻ കിടക്കാം…”

ഞാൻ: “അപ്പോൾ ഞാൻ ഒറ്റയ്ക്ക് മുകളിൽ കിടക്കാനോ…?

എനിക്ക് പേടിയാണ്…”

വലിയമ്മ: “അയ്യേ, വലിയ തമ്പുരാൻ വന്നിരിക്കുന്നു!”

ഞാൻ പയ്യെ ചെറിയമ്മയുടെ ചെവിയിൽ പോയി പറഞ്ഞു: “ഇന്നലെ എന്നോട് പറഞ്ഞത് മറന്നോ? നമുക്ക് അവിടെ പോകാം?”

ചെറിയമ്മ പയ്യെ: “ഏടത്തിക്ക് പേടിയായിട്ട് അല്ലേ…”

ഞാൻ: “ശോ… എന്നാൽ ശരി…”

വലിയമ്മ: “എന്താടി രണ്ടുംകൂടി?”

ചെറിയമ്മ: “അത്, നമ്മുടെ കൂടെ ഇവനെയുംകൂടി കൂട്ടാമോ എന്ന്… അവനു അവിടെ ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ്…”

വലിയമ്മ: “അതിന് എന്താ, ഇവിടെ കിടക്കാം…”

അങ്ങനെ ഞങ്ങൾ അവിടെ കിടന്നു. ഞാൻ ഇതുവരെ ഉറങ്ങിയതുകൊണ്ട് എനിക്ക് ഉറക്കം വരുന്നുമില്ല.

ഞാൻ: “സ്വത്തെ, എനിക്ക് ഉറക്കം വരുന്നില്ല… എനിക്ക് ഒരു കഥ പറഞ്ഞു തരാമോ?”

ചെറിയമ്മ: “കഥ പറയാൻ പറ്റിയ ആള് ഏടത്തി ആണ്.”

ഞാൻ: “വലിയമ്മേ, ഒരു കഥ പറയാമോ?”

വലിയമ്മ: “കഥ

കേൾക്കാൻ പറ്റിയ പ്രായം…”

ഞാൻ: “ഞാൻ കുഞ്ഞു ആണെന്ന് കരുതി പറഞ്ഞോ…” ഞാൻ തല ചെറിയമ്മയുടെ മടിയിൽ വച്ചു കിടന്നു.

ഒരു കൈകൊണ്ട് വലിയമ്മയുടെ കൈയിൽ പിടിച്ചു: “പറയാമോ…?” എന്ന് ചോദിച്ചു. ഒടുക്കം ചെറിയമ്മയും പറയാൻ പറഞ്ഞു, വലിയമ്മ സമ്മതിച്ചു.

വലിയമ്മ: “കഥ പറയുമ്പോൾ ഇടയ്ക്ക് വച്ച് സംശയം ഒന്നും ചോദിക്കാൻ പാടില്ല… അങ്ങനെയാണെങ്കിൽ പറയാം.”

ഞങ്ങൾ ചോദിക്കില്ല എന്ന് പറഞ്ഞു. അങ്ങനെ വലിയമ്മ കഥ പറയാൻ തുടങ്ങി……

പണ്ട് പണ്ട്… ഇപ്പോൾ കാണുന്ന ഈ നാട് ഒരു ചെറിയ നാട്ടുരാജ്യമായിരുന്നു. അവിടുത്തെ പ്രതാപശാലിയായ രാജാവിന് രണ്ട് ഓമന ഉണ്ണികളുണ്ടായിരുന്നു. രണ്ടാളും ഇരട്ടകൾ വലിയ ഉണ്ണിയും ചെറിയ ഉണ്ണിയും.

ചെറിയ ഉണ്ണി സകല കലകളിലും പ്രാവീണ്യം തെളിയിച്ചവനായിരുന്നു; മികച്ച കവിയും, ഗായകനും, ചിത്രകാരനും, നർത്തകനും.

വലിയ ഉണ്ണിയാണെങ്കിൽ ആയോധന കലകളിൽ കേമൻ, അറിയാത്ത വിദ്യകളില്ലാത്തവൻ.

ഒപ്പം അവൻ അത്യന്തം ശക്തനായ ഒരു മാന്ത്രികനുമായിരുന്നു; ആരും കാണാത്തത് കാണാനും, കാറ്റിന്റെ ഇലക്കക്കം പോലും കേൾക്കാനും അവന് പ്രത്യേക സിദ്ധിയുണ്ടായിരുന്നു.

അങ്ങനെ ആ ഉണ്ണികൾ വളർന്നു വലുതായപ്പോൾ അവരുടെ വീരചരിതം അയൽരാജ്യങ്ങളിലും പേരുകേട്ടു.

ആ പ്രതാപത്തിന്റെ തിളക്കത്തിൽ അവർ അയൽരാജ്യത്തിലെ രണ്ട് സുന്ദരിമാരായ റാണിമാരെ വേളികഴിച്ചുകൊണ്ടുവന്നു.

കൊട്ടാരവും പ്രജകളും വലിയ സന്തോഷത്തോടെ മുന്നോട്ടുപോയി.

എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല… രാജ്യത്തിന്റെ അതിർത്തിയിലെ വനമേഖലയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ നിന്ന് ആളുകളെ രാത്രിയോടെ ദുരൂഹമായി കാണാതാകാൻ തുടങ്ങി.

യാതൊരു അടയാളമോ നിലവിളിയോ ശേഷിപ്പിക്കാതെ പ്രജകൾ അപ്രത്യക്ഷരായത് നാട്ടിൽ കടുത്ത ഭീതി പരത്തി.

രാത്രിയായാൽ ആരും വീടിനു പുറത്തിറങ്ങാത്ത അവസ്ഥ വന്നു.

ഒരു രാത്രിയിൽ, ചെറിയ ഉണ്ണി തന്റെ പതിവുപോലെ കവിതകൾ എഴുതുകയും ചിത്രങ്ങൾ വരയ്ക്കുകയുമൊക്കെ ചെയ്യുമ്പോൾ, അവന്റെ മനസ്സിൽ അജ്ഞാതമായൊരു ഭയം പെട്ടെന്ന് വന്നുനിറഞ്ഞു.

അവൻ വരയ്ക്കുന്ന ചിത്രങ്ങൾക്ക് ജീവനില്ലാതെയും പൂർണ്ണത ഇല്ലാത്തതുമായി മാറി; അവൻ പാടുന്ന രാഗങ്ങളിൽ ക്രമേണ ഒരു ദാരുണമായ നിലവിളിയുടെ ഈണം കലരാൻ തുടങ്ങി.

ചെറിയ ഉണ്ണിയിലുണ്ടായ ഈ പെട്ടെന്നുള്ള മാറ്റം കൊട്ടാരത്തെയാകെ ദുഃഖത്തിലാഴ്ത്തി.

ഇത് സഹിക്കവയ്യാതെ, വലിയ ഉണ്ണി ഈ രഹസ്യത്തിന് പിന്നിലെ സത്യം കണ്ടെത്താൻ തന്റെ ഗുരുനാഥനായ മാന്ത്രിക കുലപതി നീലിമംഗലത്ത് ഇല്ലം നീലകണ്ഠൻ ഭട്ടതിരിയെ കാണാൻ പുറപ്പെട്ടു.

നീണ്ട മൂന്ന് ദിവസത്തെ കാട്ടുയാത്രയ്ക്ക് ശേഷം ഗുരുവിന്റെ ഇല്ലത്തെത്തിയ വലിയ ഉണ്ണി, കൊട്ടാരത്തിലെ സകല വിവരങ്ങളും ധരിപ്പിച്ചു.

ഭട്ടതിരി ഉണ്ണിയേയും കൂട്ടി പൂജാമുറിയിലേക്ക് നടന്നു.

അവിടെ കവടി നിരത്തി മുഖാമുഖം നോക്കിയപ്പോൾ ഇരുവരിലും ഭയം നിഴലിച്ചു. ഭട്ടതിരി മഷിനോട്ടത്തിനുള്ള കളമൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *