ചെറിയമ്മ ചിരിച്ചു: “അത് ഏടത്തി, ഇവനോട് കളത്തിൽ പോകണം എന്ന് പറഞ്ഞിട്ടുണ്ട്.
അപ്പോൾ ഇവൻ ആ നിക്കറും ഇട്ട് അവിടെ ചെന്നാൽ, ഇവനെ തമ്പുരാൻ എന്ന് അവർക്ക് തോന്നുവോ…?”
വലിയമ്മ: “ഓ, എന്നിട്ടു ഇപ്പോൾ കൊച്ചു മന്നാടിയാർ ആയോ?”
ചെറിയമ്മ എന്നെ ചേർത്ത് പിടിച്ചിട്ടു: “പിന്നെ, കണ്ടില്ലേ ഇപ്പോൾ ഇത് ഇവിടുത്തെ ചെറിയ തമ്പുരാൻ! അല്ലേടാ പൊന്നെ…?”
ഞാൻ ഒന്നു ചിരിച്ചു.
വലിയമ്മ: “ആ, അല്ലെങ്കിലും നിങ്ങൾ ഇപ്പോൾ അടയും ചക്കരയും ആണല്ലോ…”
ചെറിയമ്മ: “അതേല്ലോ, ഇത് ഇപ്പോൾ എന്റെ പൊന്നല്ലേ…”
വലിയമ്മ: “മം, നീ അങ്ങനെ പറഞ്ഞുനടന്നോ… ഒടുക്കം ഈ ചെക്കൻ നമ്മളെ ചവിട്ടി പുറത്താക്കും…”
ഞാൻ ചെറിയമ്മയെ ചേർത്ത് പിടിച്ചു പറഞ്ഞു: “ഞാൻ ആരെയും പുറത്തൊന്നും ആക്കില്ല… എന്റെ ചെറിയമ്മയെ ഒട്ടും ഇല്ല!”
വലിയമ്മ: “കണ്ടോ… അപ്പോൾ അവൻ എന്നെ പുറത്താക്കും എന്ന്…”
ഞാൻ: “ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല…”
വലിയമ്മ: “എന്നാ, നിനക്ക് കൊള്ളാം… അല്ല, നീ എന്തിനാ ഇവിടെ നിന്നു വട്ടം കറങ്ങുന്നേ? കഴിക്കാൻ ആകുമ്പോൾ വിളിച്ചോളാം…”
ഞാൻ ഒന്നും മിണ്ടാതെ ഉമ്മറത്ത് പോയി ഇരുന്നു.
ഏടത്തി: “നീ എന്താടി മുഖം വീർപ്പിച്ചു നിൽക്കുന്നത്?”
ചെറിയമ്മ: “ഏടത്തി, എന്തിനാ അങ്ങനെ പറഞ്ഞേ?
വെറുതെ ആ പാവത്തിനെ വിഷമിപ്പിക്കണേ?”
ഏടത്തി:
“എടി, ഞാൻ ഒന്നു പേടിപ്പിച്ചു നിർത്തിയത് അല്ലേ…”
ചെറിയമ്മ: “പിന്നെ ഇങ്ങനെ അല്ലേ… ഇത്ര ഒന്നും വേണ്ടാ…
ഞാൻ എന്റെ പൊന്നിനെ പോയി ഒന്ന് സമാധാനിപ്പിക്കട്ടെ…”
ഏടത്തി: “നീ ഇപ്പോൾ എങ്ങും പോണ്ട… പിന്നെ ഞാൻ കഴിക്കാൻ വിളിച്ചോളാം.”
ചെറിയമ്മ: “അത് അപ്പോൾ… ഇപ്പോൾ ഞാൻ പോയി നോക്കട്ടെ…”
ഏടത്തി മനസ്സിൽ: “ദൈവമേ… എന്നോട് ഒന്നും മറുത്തുപറയാത്തവളാ… ദേ, പോകുന്നു…”
ചെറിയമ്മ ഞാൻ ഇരിക്കുന്നിടത്തു വന്നു എന്നെ ചേർത്ത് പിടിച്ചിരുന്നു:
“എന്റെ പൊന്നിന് വിഷമം ആയോ?
പോട്ടെ… സാരമില്ല.. ഏടത്തിയെ പൊന്നിന് അറിയാല്ലോ…”
ഞാൻ: “ഉം.”
ചെറിയമ്മ: “ഉം എന്നോ… മര്യാദയ്ക്ക് മിണ്ടടാ ചെറുക്കാ…”
ഞാൻ: “വലിയമ്മ അവിടുന്ന് വരണ്ടാരുന്നു… എന്തേ, എനിക്ക് ഒരു സ്വാതന്ത്ര്യം ഇല്ലാത്ത പോലെ തോന്നു.”
ചെറിയമ്മ: “എന്റെ പൊന്നെ… അങ്ങനെ ഒന്നും ചിന്തിക്കണ്ട, നമുക്ക് എല്ലാം ശരിയാക്കാം… ഞാൻ ഇന്നലെ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ…? അതുപോലെ പോയാൽ മതി.”
ഞാൻ: “ഉം.”
ചെറിയമ്മ: “ഞാൻ അവിടെ പോയി സ്വത്തിനെ വിളിക്കാം, തേങ്ങാ ചിരകാൻ…”
ഞാൻ: “ഉം, ഞാൻ വരാം… ഇപ്പോൾ ഒരു ഉമ്മ വെച്ചോട്ടെ?”
ചെറിയമ്മ: “ഇപ്പോൾ പറ്റില്ല… നമുക്ക് പിന്നെ നോക്കാം.”
ഞാൻ: “ശോ… ഇന്ന് ഒരു ഉമ്മ പോലും കിട്ടിയില്ല.”
ചെറിയമ്മ: “ആണോടാ ചക്കരെ… എന്നാൽ ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യൂ…” എന്ന് പറഞ്ഞ് ഒരു ഉമ്മ തന്നിട്ട് ചെറിയമ്മ അടുക്കളയിലോട്ട് പോയി.
ചെറിയമ്മ: “ഏടത്തി… ഞാൻ അവനെ ഇങ്ങോട്ടു വിളിക്കുവാ, ഈ തേങ്ങാ ചിരകാൻ… ഇനി ഒന്നും പറഞ്ഞേക്കരുത്.”
ഏടത്തി: “ശേ, ഈ പെണ്ണ്… ആ, എന്തേലും
ചെയ്യൂ…”
ചെറിയമ്മ: “ഉണ്ണീ… ഇങ്ങു വന്നേ… ഈ തേങ്ങാ ഒന്ന് ചിരകി താ…”
ഞാൻ അവിടെ എത്തി തേങ്ങാ ചിരകാൻ തുടങ്ങി.
ചെറിയമ്മ എന്നെ നോക്കി ചിരിക്കുന്നുണ്ട്.
വലിയമ്മ എന്നെ നോക്കാതെ പണി ചെയ്യുന്നു.
ചെറിയമ്മ: “ഏടത്തിക്ക് അറിയുമോ നമ്മുടെ ഉണ്ണിക്ക് പശുവിനെ കറക്കാൻ അറിയാം… അവനാ എന്നെ എന്നും സഹായിച്ചത്.”
വലിയമ്മ എന്നെ ഒന്ന് നോക്കി, എന്നിട്ട്: “ആ, അപ്പോൾ വീട്ടിലേക്ക് ഒരു കറവക്കാരനെക്കൂടി ആയി…” എന്ന് പറഞ്ഞ് ചിരിച്ചു.
ആ തമാശ ചെറിയമ്മയ്ക്ക് ഇഷ്ടമായില്ല എന്ന് തോന്നുന്നു.
ചെറിയമ്മ: “അയ്യടാ, എന്റെ പൊന്നു അങ്ങനെ ഇവിടുത്തെ കറവക്കാരൻ ഒന്നും അല്ല… എന്നെ സഹായിക്കാൻ വേണ്ടി വന്നതാ അവൻ… അല്ലേടാ പൊന്നെ…?”
ഞാൻ: “ഉം…”
ചെറിയമ്മ: “ഇനി വേണമെങ്കിൽ ഏടത്തിക്ക് സഹായം ചെയ്യാം എന്ന് കരുതി പറഞ്ഞതാ… അപ്പോൾ അവനെ കറവക്കാരൻ ആക്കുന്നോ…?”
