അത് കണ്ടപ്പോൾ വലിയമ്മ പറഞ്ഞു: “അത് കണ്ണൻ ആദ്യം പോകുന്നതുകൊണ്ടാണ്… മോനു അവിടം ഒന്നും പരിചയമില്ലല്ലോ… അതാ… സാരമില്ല, അത് ചിന്തിക്കേണ്ട.”
ഞാൻ നോക്കുമ്പോൾ ചെറിയമ്മയുടെ മുഖത്ത് ആകെ പേടി പോലെ! അത് കണ്ട വലിയമ്മ: “ടി, നീ എന്താ ഇങ്ങനെ…? അവൻ അവിടുന്ന് ഇവിടം വരെ വണ്ടി ഓടിച്ചു വന്ന സന്തോഷം കൊണ്ട് മറന്നതാകും എല്ലാം…”
ചെറിയമ്മ ഒന്ന് ചിരിച്ചു അപ്പോൾ.
ചെറിയമ്മ: “പൊന്നിന് മുണ്ട് അഴിഞ്ഞു ഒന്നും പോയില്ലല്ലോ?”
ഞാൻ: “ഇല്ലാ…”
വലിയമ്മ: “അവൻ ഇപ്പോൾ ഉടുക്കാൻ പഠിച്ചു… ഇങ്ങോട്ട് അവൻ മടക്കി കുത്തി അല്ലേ നിന്റെ കൂടെ നടന്നത്… നീ കണ്ടില്ലേ പെണ്ണെ?”
ചെറിയമ്മ: “അയ്യോ അത് ശരിയാണല്ലോ… പൊന്നെ, ഇപ്പോൾ ഒന്ന് അഴിച്ചു ഉടുത്തു നോക്കിക്കേ…”
ഞാൻ മുണ്ട് ഒന്ന് അഴിച്ചു നേരെ വീണ്ടും ഉടുത്തു.
അതെ… എനിക്ക് ശരിക്കും മുണ്ടുടുക്കാൻ പറ്റുന്നുണ്ട്! ഞാൻ അതിശയിച്ചു. നോക്കുമ്പോൾ രണ്ടാളുടെ മുഖത്തും വലിയ സന്തോഷം!
രണ്ടാളും കൂടെ എന്നെ ചേർത്ത് പിടിച്ചു.
ചെറിയമ്മ: “വാ, ഇനി കഴിക്കാം…”
അങ്ങനെ കഴിച്ചുകഴിഞ്ഞിരുന്നപ്പോൾ ചിരുത വന്നു വലിയമ്മയെ വിളിച്ചു, കൂടെ ചെറിയമ്മയും പോയി.
ഞാനും ഒരു തോർത്ത് എടുത്ത് പുതച്ച് പുറകെ ചെന്നു.
“തമ്പുരാട്ടിമാർ കുഞ്ഞു തമ്പുരാന്റെ കളത്തിലെ വിശേഷം കേട്ടിരിക്കുകയായിരുന്നോ…?”
വലിയമ്മ: “കണ്ണൻ ഒന്നും പറഞ്ഞില്ല… അല്ല, എന്താ വിശേഷം?”
ചിരുത: “ഞങ്ങൾ വരുവഴി വേലുവിനെ കണ്ടു… ഓൻ ആണ് അവിടുത്തെ വിശേഷം പറഞ്ഞത്…”
അവർ
അവിടെ നടന്ന കാര്യം എല്ലാം ചെറിയമ്മമാരോടും പറഞ്ഞു.
എന്നാലും ആദ്യം വരുന്ന കുഞ്ഞുതമ്പുരാൻ മാളിക കൊട്ടാരത്തിൽ നിന്നും കളത്തിലേക്കുള്ള വഴി കണ്ടുപിടിച്ചതും, പിന്നെ അവിടെ ചുമട്ടുകാരുടെ പ്രശ്നം ഒക്കെ നിസാരമായി തീർത്തില്ലേ… പിന്നെ തമിഴ് സംസാരിച്ചതൊക്കെ വലിയ അതിശയം ആയി…!
വലിയമ്മ ചിരിച്ചിട്ട്: “അത്ര അതിശയം വേണ്ടാ… കണ്ണനെ എല്ലാം പഠിപ്പിച്ചു വിട്ടത് ഞങ്ങൾ അല്ലേ… പിന്നെ അവനു തെറ്റുവോ…?”
ഞാൻ ചെറിയമ്മയെ അതിശയിച്ചു നോക്കി, ചെറിയമ്മ എന്നെ കണ്ണിറുക്കി കാണിച്ചു.
ചിരുത: “അങ്ങനെ വരട്ടെ… ഞങ്ങളും കരുതി കുഞ്ഞിന് ഇതൊക്കെ എങ്ങനെ പറ്റി എന്ന്…”
വലിയമ്മ: “എന്നാൽ ഞങ്ങൾ ഇവന്റെ ബാക്കി വിശേഷം ഇവനോട് ചോദിക്കട്ടെ” എന്ന് പറഞ്ഞ് അകത്തേക്ക് നടന്നു.
അകത്തുവന്ന ഞാൻ: “അവര് എന്തൊക്കെയാ പറഞ്ഞെ… എനിക്ക് ഒന്നും ഓർമ്മ ഇല്ലല്ലോ…?”
വലിയമ്മ: “കണ്ണൻ അത് കാര്യം ആക്കണ്ട… അതിൽ പകുതി പോലും നേര് കാണില്ല…”
ചെറിയമ്മ: “ഉം, അത് ശരിയാ… പൊന്നു യാത്ര ചെയ്തു വന്നത് അല്ലേ… പോയി കിടന്നു ഉറങ്ങിക്കോ… ഞാൻ പിന്നെ വന്നു വിളിച്ചോളാം…”
എനിക്കും ഒരു ക്ഷീണം തോന്നിയതുകൊണ്ട് ഞാൻ പോയി കിടന്നു.
ആ ഉറക്കം കുറേനേരം നീണ്ടു.
കണ്ണുതുറന്നപ്പോൾ ഇരുട്ടുവീണു, പുറത്തു ചെറിയ മഴയുമുണ്ട്.
ഞാൻ പയ്യെ താഴെ വന്നു, രണ്ടാളും എന്തോ മിണ്ടുന്നു.
എന്നെ കണ്ടപ്പോൾ അത് നിർത്തി.
ചെറിയമ്മ: “പൊന്നു എണീറ്റോ…? ഞാൻ അത്താഴമായിട്ട് വിളിക്കാം എന്ന് കരുതിയിരിക്കുകയായിരുന്നു.” എന്ന് പറഞ്ഞ് എന്നെ വന്നു കെട്ടിപ്പിടിച്ചു, തലമുടി ഒന്ന് തഴുകി, നിറുകയിൽ ഒരു ഉമ്മ വച്ചു.
വലിയമ്മ ഇതും നോക്കി ഇരുന്ന് ചിരിക്കുന്നു.
ഞാൻ കൈകൊണ്ട് “എന്താ?” എന്ന് ചോദിച്ചു.
വലിയമ്മ: “രണ്ടിന്റെയും സ്നേഹം നോക്കിയതാ…” എന്ന് പറഞ്ഞ് ചിരിച്ചു.
ഞാൻ: “ഉം, ഇത് എനിക്ക് ആകെ ഉള്ള ഒരു സ്വത്ത് അല്ലേ… അതാ… സ്വത്തെ, ഇനി കുളിക്കണോ ഞാൻ?”
ചെറിയമ്മ: “വേണ്ട… മഴയല്ലേ…”
ഞാൻ: “എന്നാൽ ശരി…” എന്ന് പറഞ്ഞ് ഒന്നുകൂടി കെട്ടിപ്പിടിച്ച് ഉമ്മ വച്ചു.
വലിയമ്മ: “നമുക്ക് കഴിച്ചിട്ട് നേരത്തെ കിടന്നാലോ?”
ചെറിയമ്മയും “ശരി” പറഞ്ഞു. അങ്ങനെ ഞങ്ങൾ കഴിച്ചുകഴിഞ്ഞു.
അപ്പോഴേക്കും പുറത്തു നല്ല ശക്തിയിൽ മഴയും ഇടിയും മിന്നലുമൊക്കെയായി.
വലിയമ്മ: “ടി, നീ ഇന്ന് എന്റെ കൂടെ കിടക്കാമോ?
