മന്നാടിയാർ കോട്ട – 7 7അടിപൊളി  

ഈ കാര്യം എല്ലാവരെയും അറിയിച്ചേക്ക്,” ഞാൻ നിർദ്ദേശം നൽകി.

അതിനുശേഷം കുട്ടേട്ടൻ എന്നെ ആ കളവും പരിസരവും മുഴുവൻ കൂടെ നടന്ന് കാണിച്ചുതന്നു.

ഞാൻ: “ഇനി ഞാൻ ഇവിടെ നിൽക്കേണ്ട കാര്യം ഉണ്ടോ?”

കുട്ടേട്ടൻ: “ഇല്ല കുഞ്ഞു, പൊയ്ക്കോളൂ…”

ഞാൻ തിരിച്ചു മാളികയിൽ പോയി ഷർട്ടും ഇട്ടു വന്നു.

എന്തോ മാളികയിൽ നിന്നും പോകാൻ മനസ്സിന് ഒരു മടി പോലെ… ഞാൻ നടന്ന് വണ്ടിയുടെ അടുത്ത് വന്നു.

വേലു ചേട്ടനോട്

പറഞ്ഞു: “ഞാൻ ഒന്ന് ഓടിച്ചു നോക്കട്ടെ, ഓടിക്കാൻ പറ്റുന്നുണ്ടെങ്കിൽ ഞാൻ ഇതുമായി പൊയ്ക്കോളാം.

ചേട്ടൻ വെറുതെ വരേണ്ടതില്ല…”

ഞാൻ കാറിൽ കയറി. അവിടുത്തെ മുറ്റത്തു പലവട്ടം ഓടിച്ചു നോക്കി, അതെ എനിക്ക് നല്ലപോലെ ഓടിക്കാൻ പറ്റുന്നു!

എനിക്ക് തന്നെ ആകെ അതിശയം തോന്നി.

ഞാൻ: “ചേട്ടാ, എനിക്ക് ഇപ്പോൾ ഓടിക്കാൻ പറ്റുന്നുണ്ട്… ഞാൻ ഇതുമായി പോയാലോ?”

ഡ്രൈവർ ചേട്ടൻ: “കുഞ്ഞിന് പേടി ഇല്ലെങ്കിൽ കൊണ്ടുപൊയ്ക്കോളൂ… അതോ ഞാനും വരണോ കൂടെ?”

ഞാൻ: “വേണം ഇല്ലാ ചേട്ടാ.. എനിക്ക് ഓടിക്കാൻ പറ്റുന്നുണ്ട്… ഞാൻ പോയി നോക്കാം..”

പറഞ്ഞ് ഞാൻ വണ്ടിയുമായി ഇറങ്ങി. കളത്തിന്റെ കവാടം വരെ നല്ല ധൈര്യത്തിൽ വണ്ടി ഓടിച്ചു. പക്ഷേ അവിടുന്ന് മാറുംതോറും ചെറിയ പേടി തോന്നി.

എന്നാലും വലിയ കുഴപ്പമില്ലാതെ വീട്ടിൽ എത്തി.

ഞാൻ നോക്കുമ്പോൾ രണ്ടാളും ഉമ്മറത്ത് ഇരിപ്പുണ്ട്. വണ്ടി കണ്ടപ്പോൾ രണ്ടാളും ഓടി അകത്തേക്ക് കയറിപ്പോയി!

ഞാൻ വണ്ടി അങ്ങുവരെ കൊണ്ടുപോയി നിർത്തി.

ഞാൻ മാത്രം വണ്ടിയിൽ നിന്നും ഇറങ്ങുന്നത് കണ്ടപ്പോൾ ചെറിയമ്മ ഓടി വന്നു: “പൊന്നു ഒറ്റയ്ക്ക് ഇതുമായി വന്നത്?”

ഞാൻ: “അതെ.”

ചെറിയമ്മ: “എന്താ ഈ പറയുന്നേ.. അതിനു ഉണ്ണിക്ക് ഇത് ഓട്ടാൻ അറിയുന്നില്ലല്ലോ…”

അപ്പോഴേക്കും വലിയമ്മയും വന്നു.

ഞാൻ: “ഞാൻ… ഞാൻ പോകും വഴി ഓടിക്കാൻ പഠിപ്പിക്കാമെന്നു ചോദിച്ചു… ഡ്രൈവർ ചേട്ടൻ പഠിപ്പിക്കാം എന്ന് പറഞ്ഞു മുൻപിൽ ഇരുത്തി… ഞാൻ അങ്ങനെ ഓടിച്ചു തുടങ്ങി… പക്ഷെ ഞാൻ അവിടെ കവാടം മുതൽ ഞാൻ തന്നെയാണ് ഓടിച്ചത്.”

ഞാൻ നോക്കുമ്പോൾ ചെറിയമ്മയുടെ മുഖത്ത് അത്ഭുതവും വലിയമ്മയുടെ മുഖത്ത് ഒരു

പേടിയും മിന്നിമറഞ്ഞു.

ചെറിയമ്മ: “ശേ, എന്നാലും വിശ്വസിക്കാൻ പറ്റുന്നില്ല…”

ഞാൻ നോക്കുമ്പോൾ വലിയമ്മ ചെറിയമ്മയുടെ കയ്യിൽ പിച്ചുന്നു! പെട്ടെന്ന് ചെറിയമ്മ പറയാൻ വന്നതു നിർത്തി.

ഞാൻ: “വലിയമ്മ എന്തിനാ എന്റെ ചെറിയമ്മയെ പിച്ചുന്നേ…?” എന്ന് ചോദിച്ചു ഞാൻ ചെറിയമ്മയുടെ കൈ തുടച്ചു കൊടുത്തു.

വലിയമ്മ: “ഓ, അവളെ ഒന്ന് നുള്ളിയപ്പോൾ ചോദിക്കാൻ ആള് വന്നേക്കുന്നു…”

ഞാൻ: “ഞാൻ ചോദിക്കും.. എന്റെ സ്വത്താ ഇത്.”

വലിയമ്മ: “ഓ, ആയിക്കോട്ടെ…”

ഞാൻ: “രണ്ടാളും വാ, നമുക്ക് കാറിൽ ഒന്ന് പോയാലോ?”

വലിയമ്മ: “അതൊന്നും വേണ്ടാ…”

ഞാൻ: “ശേ, എന്നാൽ ഈ മുറ്റത്തുകൂടി ഒന്ന് ഓടിച്ചിട്ട് വരാമോ…”

ഞാൻ ചെറിയമ്മയെ പിടിച്ചു മുൻപിൽ കയറ്റി, വലിയമ്മയെ പിടിക്കാൻ വന്നപ്പോൾ വലിയമ്മ ചാടി തിണ്ണയിൽ കയറി!

ഞാൻ: “ആ വേണ്ടെങ്കിൽ വേണ്ട… ഞാൻ ചെറിയമ്മയെ കൂട്ടി മുറ്റത്ത് കുറച്ചു നേരം വണ്ടി ഓടിച്ചു… എന്നിട്ടു വണ്ടി ഒതുക്കി ഇട്ട് ഞാൻ ചെറിയമ്മയുടെ കയ്യും പിടിച്ചു നടന്നു, ഉമ്മറത്ത് വന്നു.”

വലിയമ്മ: “നീ ശരിക്കും ഓട്ടിയല്ലോ…”

ഞാൻ ചിരിച്ചു.

ചെറിയമ്മ: “വാ, എന്നാൽ കഴിക്കാം… പൊന്നിന് വിശക്കുന്നില്ലേ?”

ഞാൻ: “വാ, കഴിക്കാം…” പറഞ്ഞു ഞാൻ ഷർട്ട് അഴിച്ചു.

വലിയമ്മ: “ഡാ, മുണ്ടിൽ കെട്ടിയ നേരിത് എന്തിയേ?”

ഞാൻ: “അത് ശരിയാണല്ലോ… ഞാൻ ആദ്യം കളത്തിൽ അല്ല പോയത്… എന്താ അതിന്റെ പേര്… ആ മാളിക, അവിടെ ആണ് പോയത്… ഞാൻ വണ്ടി അങ്ങോട്ട് ആണ് തിരിച്ചത്… അപ്പോൾ കുട്ടേട്ടൻ അവിടെ പോയി വിശ്രമിച്ചു വന്നാൽ മതി പറഞ്ഞു… അങ്ങനെ ഞാൻ അവിടെ പോയി… പിന്നെ

എന്താ നടന്നത് എന്ന് ഓർക്കുന്നില്ല… ശേ, എന്താ പറ്റിയെ…?”

എന്നാലും… ഞാൻ എത്ര ആലോചിച്ചിട്ടും ഓർമ്മ കിട്ടുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *