മൂടൽ മഞ്ഞ് – 2 12

“ആഹ്, ന്റിക്കാ.. എന്നൊരു കുറുകൽ അവളിൽ നിന്ന് പുറത്തേക്ക് വന്നു. അവളെ നേരെ ഇരുത്തി വീണ്ടും പഴയത് പോലെ കിടന്നു അവൻ. ശാരിക എഴുന്നേറ്റ് അവന്റെ തലയുടെ ഭാഗത്തു തലയണയിൽ ചാരി ഇരുന്നു. പിന്നെ അവന്റെ തലയെടുത്തു തന്റെ നെഞ്ചിലേക്ക് വച്ച് കവിളിലും ചെവിയിലും ഒക്കെ കൈയോടിച്ചു തലോടി. മുടിയിൽ തഴുകി. മൂർദ്ദാവിൽ കവിൾ ചേർത്തു വച്ച് അവന്റെ നെറ്റിയിൽ ഉമ്മവച്ചു.

“കൊതിയൻ.” അവൾ മധുരമായി കൊഞ്ചി.

“ആരെടെ ഇത്, ന്റെ ഉമ്മയോ.” തന്നെ താലോലിക്കുന്ന അവളെ അവൻ കളിയാക്കി.

“അതെ.. ആണല്ലോ.. എനിക്കെന്റെ കുഞ്ഞാവയെ പോലാണല്ലോ.” അവൾ വീണ്ടും ഒരുമ്മ കൊടുത്തു.

“രാജകുമാരാ, സമയം ന്തായി ന്നറിയോ. കഞ്ഞി തണുത്തു കാണും. വിശക്കുന്നില്ലേ.?”

“കഞ്ഞിയോ.. അപ്പൊ നിനക്ക് വേണ്ടേ.? ”

“ഹലോ, തടിയൻ മസിൽ മാനെ. ഒറ്റയ്ക്ക് നക്കാനല്ല, എനിക്കും കൂടിയാ അത്. യ്യടാ ചെക്കന്റെ ആർത്തി കണ്ടില്ലേ.” അവൾ എഴുന്നേറ്റ് പോയി കഞ്ഞി എടുത്തു കൊണ്ട് വന്നു. നൂൽബന്ധമില്ലാതെ സ്വർണ്ണമത്സ്യം പോലെ അവൾ യാതൊരു സങ്കോചവും ഇല്ലാതെ തന്റെ മുന്നിൽ ഒഴുകി നടക്കുന്നത് കണ്ടപ്പോൾ വാഹിദിന് അവളോട് വല്ലാത്ത സ്നേഹം തോന്നി. അവൾ മുഴുവനായി തന്നിലേക്ക് അലിഞ്ഞു ചേർന്നിരിക്കുന്നു. തന്റേത് മാത്രമായിട്ടാണ് അവളിപ്പോൾ ജീവിക്കുന്നത്. തന്റെ ഭാര്യയായി കഴിഞ്ഞിരിക്കുന്നു ശാരിക.

“ഇന്നാ കുടിക്ക്. വാ തുറന്നെ.” അവൾ അടുത്തു വന്നിരുന്നു കഞ്ഞി സ്പൂണിൽ കോരി അവന് നേരെ നീട്ടി.

“ആദ്യം നീ കുടിക്ക്. ഞാൻ എന്നിട്ട് കുടിച്ചോളാം.” അവൻ പറഞ്ഞു.

“ഇരുന്നു കൊഞ്ചാതെ വാ തുറക്കുന്നുണ്ടോ.” അവൾക്ക് ദേഷ്യം വന്നു. അവന്റെ വാ അറിയാതെ തുറന്നു പോയി. അവൾ അവനെ കഞ്ഞി കുടിപ്പിച്ചു. കുറേ കഴിച്ചപ്പോൾ അവൻ മതിയെന്ന് വിലക്കി.

“നീ കുടിച്ചോ. എനിക്ക് മതി.” അവൻ പറഞ്ഞു.

“എനിക്ക് വേണ്ട ” അവൾ മുഖം തിരിച്ചു.

“നീയല്ലേ പറഞ്ഞേ നിനക്കും കൂടി ഉള്ളതാ ന്ന്. പിന്നെന്താ ഇപ്പൊ വേണ്ടാത്തത്.”

“വേണ്ടാഞ്ഞിട്ട്, അല്ലാണ്ടെന്താ.”

“അതാ ചോദിച്ചത്, ന്താ വേണ്ടാത്തത് ന്ന്. ഓഹ് ഞാൻ കുടിച്ച സ്പൂൺ ആയത് കൊണ്ടാണോ. തായോ ഞാൻ വാഷ് ചെയ്തു തരാം.”

“ദേ മനുഷ്യാ, വേണ്ടാത്തരം പറഞ്ഞാൽ ണ്ടല്ലോ. ന്റെ ജീവനാ ന്നൊന്നും നോക്കില്ല, ഒരെണ്ണം വച്ച് തരും ഞാൻ.” അവളുടെ മുഖം ചുവന്നു. കണ്ണുകളിൽ ദേഷ്യം ജ്വലിച്ചു. വാശി തീർക്കുന്ന പോലെ സ്പൂൺ വായിലേക്കിട്ട് രണ്ട് മൂന്ന് തവണ നുണഞ്ഞു.

“പിന്നെന്താ കഴിച്ചാൽ. പട്ടിണി കിടക്കണോ. ഇങ്ങട് താ.” അവൻ അവളുടെ കൈയിൽ നിന്ന് പാത്രം പിടിച്ചു വാങ്ങി വായിൽ നിന്ന് സ്പൂണും എടുത്തു. എന്നിട്ട് കഞ്ഞി കോരി അവളുടെ വായിലേക്ക് നീട്ടി. അവൾ സന്തോഷത്തോടെ ആർത്തി പിടിച്ച കുഞ്ഞിനെ പോലെ അത് മുഴുവൻ കഴിച്ചു പാത്രം വാങ്ങി ടേബിളിൽ കൊണ്ട് വച്ച്. അവളുടെ ചുണ്ടിൽ ഒരു കുസൃതി ചിരി നിറഞ്ഞു നിന്നു. കണ്ണുകൾ ദീപാവലി രാവ് പോലെ മനോഹരമായി പ്രകാശിച്ചു. അവന്റെ ചുണ്ടിലും ഒരു കള്ളച്ചിരി മിന്നിമാഞ്ഞു. പുറത്തു നിലാവ് തെളിഞ്ഞു പ്രകാശിച്ചു. രാത്രിയുടെ യാമങ്ങളിൽ ശാന്തസുന്ദരമായ നിശ്ശബ്ദത തളം കെട്ടി നിന്നു. ഇടയ്ക്കിടെ എവിടെ നിന്നോ ഏതൊക്കെയോ കിളികളുടെ ശബ്ദം അലയടിച്ചെത്തുന്നു. രാവിന് തണുപ്പ് കൂടി. തന്റെ തുടയിൽ തലവച്ചു കിടന്നു വയറിൽ ഞക്കി രസിക്കുന്ന വാഹിദിനോട് പെട്ടന്ന് ശാരിക ചോദിച്ചു.

 

” അല്ല കാർന്നോന്മാർ ഒന്നും വന്നു കല്യാണം ആലോചിക്കാൻ ഇല്ലാത്ത ആളല്ലേ. അതോണ്ട് ഞാൻ തന്നെ ചോദിക്കാം. സ്ത്രീധനം എന്താ പ്രതീക്ഷിക്കുന്നത്.? ” അവൾ പൊട്ടിച്ചിരിച്ചു.

“നിന്റെ മറ്റവന്റെ വാല്. ഒന്ന് പോടീ എരുമേ.” അവന് ശുണ്ഠി കേറി.

“ഞാൻ കാര്യമാ ചോദിച്ചേ. പറയൂ, കേൾക്കട്ടെ.”

“ആദ്യം എന്റെ മൂന്ന് മാസത്തെ ശബളം താ. അന്ന് തിരു മുഖം നോക്കി ഒരെണ്ണം തന്നിട്ട് ഇറങ്ങി പോയതല്ലേ ഞാൻ. ഇപ്പൊ ത്രീ മാസമായി. ശംബളം തന്നിട്ട്.” അവൻ അവളെ കളിയാക്കി.

“ആ ശരിയാണല്ലോ. ആട്ടെ എത്രയാണോ കുടിശ്ശിക.”

Leave a Reply

Your email address will not be published. Required fields are marked *