മൂടൽ മഞ്ഞ് – 2 12

” ന്റെ മുത്ത് ഈ ലോകത്തിലെ ഏറ്റവും നല്ല പെണ്ണല്ലേ. ന്റെ ഭാഗ്യമല്ലേ നീ. അങ്ങനൊരു രാജകുമാരി അവളെ ആശ്രയിച്ചു ജീവിക്കുന്നവരെ ഇത്ര അയിത്തമുള്ള മനസ്സോടെ കാണാൻ പാടുണ്ടോ വാവേ. ”

 

അവൻ ഒരുമ്മ കൂടി കൊടുത്തു. അവൾക്ക് തന്റെ തെറ്റ് മനസ്സിലായി, ഒപ്പം വാഹിദിന്റ ചിന്താരീതിയും. താൻ എത്ര ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു ഇവനെപോലെ ആയിത്തീരാൻ എന്നവൾ ആലോചിച്ചു. താൻ അങ്ങനെ ചിന്തിച്ചത് ഇക്കയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പാൻ വെമ്പി നിന്നു. ഒന്നും പറയാതെ അവൾ തിരിഞ്ഞു നിന്ന് അവനെ രണ്ടു കൈകൊണ്ടും വാരിപ്പുണർന്ന് മുഖമുയർത്തി അവനെ നോക്കി.

“സോറി. ഞാൻ മാറിക്കോളാം, ലോകത്തിലെ ഏറ്റവും നല്ല ഇക്കയുടെ ഏറ്റവും നല്ല പെണ്ണായി മാറിക്കോളാ. എന്നോട് സ്നേഹം കുറയാതിരുന്നാൽ മാത്രം മതി. എന്നെ എത്ര തല്ലിയാലും എനിക്ക് സ്നേഹം കുറയില്ല, പക്ഷേ എന്തിനാ തല്ലിയതെന്ന് ഇതുപോലെ ഒന്ന് പറഞ്ഞു തന്നാൽ മാത്രം മതി.” അവൾ അവനെ ഇറുക്കെ പുണർന്നു.

” ഈ പൂവിതളിൽ തല്ലാൻ എനിക്കിനി പറ്റും ന്ന് തോന്നുന്നുണ്ടോ പോത്തേ. വേണേൽ ഒരു കടിതരാം. മുപ്പത്തിരണ്ടു പല്ലും അവിടെ എന്റെ സീൽ പതിഞ്ഞ പോലെ ഇരിക്കട്ടെ. ന്തേ. ” അവൻ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.

” ആ തന്നോളൂ. ദാ സുഖായിട്ട് കടിച്ചോ. എന്നാലെങ്കിലും വായിനോക്കികൾ ഒഴിഞ്ഞു പോയി തരുവല്ലോ. ബുക്ഡ് ആണെന്ന് അറിഞ്ഞോട്ടെ. ”

 

അവൾ കവിൾ ചരിച്ചു പിടിച്ച് കൊണ്ട് കുലുങ്ങി ചിരിച്ചു. അവൻ പല്ലുകൾ അമർത്താതെ അതിലൊരു കടി കടിച്ചു. ചുണ്ടുകൾ കൊണ്ട് മാംസം ഇറുക്കി പ്പിടിച്ചു കവിൾ വലിച്ചു.

” എങ്ങോട്ടെങ്കിലും പോകാ ഇക്കാ. എത്രാന്നു വച്ചാ ഈ ജോലീം ബഹളോം. ഇക്കാന്റെ ഒപ്പം മാത്രം കുറേ നാൾ കഴിയണം. നമുക്ക് ദൂരെ എങ്ങോട്ടെങ്കിലും പോകാ ഇക്കാ. ” അവൾ കുഞ്ഞിനെ പോലെ സങ്കടപ്പെട്ടു.

” ഇങ്ങനെ ഉടുക്കാതെയോ? ദേ താഴെ ഒരാൾ റസ്റ്റ്‌ എടുക്കുവാ, അവനെ വിളിച്ചുണർത്തിയാൽ നീ കുഴയും ട്ടാ. ” അവൻ തമാശ പറഞ്ഞു. അവൾക്ക് നാണം വന്ന് അവന്റെ നെഞ്ചിൽ രണ്ടിടി കൊടുത്തു.

“ആ കുരുത്തം കെട്ടവനെ ചെവിക്ക് പിടിച്ച് മൂലക്കിരുത്താൻ ഇവിടേം ഒരു കുറുമ്പുകാരിയുണ്ടല്ലോ. അപ്പൊ ഞാൻ അവളെ വിളിച്ചു പുറത്തേക്ക് കൊണ്ട് വരും.” അവൾ നാണത്തോടെ അവന്റെ നെഞ്ചിൽ കടിച്ചു കുലുങ്ങി ചിരിച്ചു.

” നമുക്ക് കല്യാണം കഴിക്കാം. ” പെട്ടന്ന് വാഹിദ് പറഞ്ഞു. അവൾ ഒരു ഞെട്ടലോടെ തലയുയർത്തി അവന്റെ കണ്ണിലേക്കു നോക്കി.

“സത്യാണോ. എന്നെ ഇഷ്ടാണോ ശരിക്കും. ഞാൻ ഇകയ്ക്ക് ഓക്കേ ആണോ.” അവൾ വിശ്വാസം വരാതെ അവനെ തുറിച്ചു നോക്കി.

” എന്റെ പൊന്ന് മുത്തേ, എനിക്ക് നീയില്ലാതെ ഇനിയെങ്ങിനെ ഒരു ജീവിതം സാധിക്കും. ന്റെ ജീവൻ തന്നെ നീയല്ലേ വാവേ. ” അവളെ ഒരു കുഞ്ഞിനെ എന്നപോലെ അവൻ വാരിയെടുത്തു നെഞ്ചോട് ചേർത്തു.

” ന്റെ ഇക്കാ.. ” അവൾ ശബ്ദം ഉയർത്താതെ കരഞ്ഞു പോയി. കരച്ചിലിന്റെ ഇടയിൽ പറഞ്ഞു. ” ഞാൻ കരുതി ഞാനന്ന് വീട്ടിൽ വന്ന് എന്റെ എല്ലാം തന്നപ്പോ ആ സന്തോഷവും സുഖവും കൊണ്ടുള്ള ഇഷ്ടം മാത്രേ കാണൂ ന്നാ. എനിക്ക് കിട്ടാതെ പോയാൽ മരിച്ചു കളയാം എന്ന് ഉറപ്പിച്ചു കൊണ്ടാ ജീവിക്കുന്നത് തന്നെ. ” അവൾ ഉള്ളുതുറന്നു കരഞ്ഞു.

” നീ എന്തൊക്കെ ഭ്രാന്താണ് പെണ്ണേ പറയുന്നേ. ഇഷ്ടമില്ലാതെ ഒരു പെണ്ണ് വന്നു കിടന്ന് തന്നെന്നു കരുതി ഞാൻ അവളെ സുഖിക്കും ന്ന് നീ കരുതുന്നുണ്ടോ. കോളേജ് കാലം മുതൽ പ്രേമമായിട്ടും പ്രേമിക്കാൻ താത്പര്യം ഇല്ലെങ്കിൽ കളിച്ചോളൂ എന്നൊക്കെ പറഞ്ഞു പല പെണ്ണുങ്ങളും എന്നോട് മുട്ടിയിട്ടുണ്ട്. നിങ്ങൾ പെണ്ണുങ്ങൾക്ക് മാത്രമല്ല ചാരിത്ര്യശുദ്ധി, ഞങ്ങൾക്കും ഉണ്ട്. ” അവൻ അവളെ കെട്ടിപ്പിടിച്ചു കൊണ്ട് തന്നെ ദേഷ്യപ്പെട്ടു.

 

“എനിക്ക് സ്നേഹക്കൂടുതൽ കൊണ്ടാവും, മനസ്സിൽ ഒരു സമാധാനം ഉണ്ടായിരുന്നില്ല പൊന്നിക്കാ. എന്നെ കെട്ടിയില്ലെങ്കിൽ ഇക്കയുടെ ഗർഭം ധരിച്ചു ഇക്കയുടെ കുഞ്ഞിനെ വളർത്തി ജീവിക്കാം എന്ന് ഉറപ്പിച്ചതാ. ഇനി അതും എനിക്ക് തന്നില്ലെങ്കിൽ ഈ സ്വത്ത്‌ മുഴുവൻ ഇക്കയ്ക്ക് തന്നിട്ട് മരിച്ചു കളയാം ന്ന് വരെ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *