“മാഡം, മാഡത്തെ കാണാൻ എന്ത് ഭംഗിയാ. ഈ ഡ്രെസ്സിൽ അടിപൊളിയായിട്ടുണ്ട്.” രാധ നിഷ്കളങ്കതയോടെ പറഞ്ഞു. ശാരിക നിന്നു പൂത്തുലഞ്ഞു. കവിൾ സന്തോഷം കൊണ്ട് ചുവന്നു. രാധയോട് അവൾക്കൊരു സ്നേഹം തോന്നി. അവൾ കുസൃതി കലർന്ന ഒരു ജാഡ അഭിനയിച്ചു വാഹിദിനെ നോക്കി മുഖം ചുളിച്ചു. അവൻ ആ നേരം പോക്ക് ആസ്വദിച്ചു ചിരിച്ചു.
“രാധ ഒന്നുകൂടി നോക്കിയേ. എന്നിട്ട് ശരിക്ക് പറ, ഇവിടെ ആർക്കാ ഗ്ലാമർ എന്ന്.” വാഹിദ് അവളെ ഒന്ന് കളിയാക്കാൻ വേണ്ടി രാധയോട് പറഞ്ഞു.
“എന്റെ സാറേ, എന്റെ ഉള്ള ജോലി കളയല്ലേ. അതറിയണമെങ്കിൽ ഒന്ന് തിരിഞ്ഞു നോക്കിയാൽ പോരെ.” അവൾ ചിരിച്ചു. അത് കേട്ടതും ശാരിക പെട്ടന്ന് തിരിഞ്ഞ് പിന്നിലേക്ക് നോക്കി. ആ സെക്ഷനിൽ ജോലി ചെയ്യുന്ന എല്ലാ ചെറുപ്പകാരികളും അവനെ നോക്കുന്നു. ശാരിക നോക്കുന്നത് കണ്ടപ്പോൾ അബദ്ധം കൈയോടെ പിടിക്കപ്പെട്ടത് പോലെ അവർ പെട്ടന്ന് നോട്ടം മാറ്റുന്നത് അവൾ കണ്ടു.
“സാറേ, ഒരു പെണ്ണിന്റെ ഭംഗി ആണിന്റെ കണ്ണിലൂടെ നോക്കുമ്പോഴാ. ആണിന്റെ ഭംഗി പെണ്ണിന്റെ കണ്ണിലൂടെ നോക്കുമ്പോഴും. ഇപ്പൊ കണ്ടാ സാറിന്റെ ഹീറോ ലുക്ക്.” രാധ അത് പറഞ്ഞപ്പോൾ രണ്ടുപേർക്കും അവളോടൊരു സ്നേഹം തോന്നി. നല്ല പക്വതയുള്ള കുട്ടി.
“സാർ മാഡത്തെ കെട്ടില്ലേ. കണ്ടാലേ അറിയാം ഇഷ്ടത്തിൽ ആണെന്ന്.” പെട്ടന്ന് അവൾ പറഞ്ഞു.
“പിന്നെന്താ. എനിക്ക് ഇഷ്ടമാണല്ലോ. ഇഷ്ടം ആണെന്ന് മാത്രമല്ല, ഞാൻ ബോധത്തോടെയുള്ള കാലത്തോളം ഇവളല്ലാതെ മറ്റൊരുത്തിയെ കെട്ടാൻ പോയിട്ട് ഒന്ന് തൊട്ട്പോലും നോക്കില്ല. എന്റെ എല്ലാമാണ് ഇവൾ. എന്റെ ആദ്യ പെണ്ണും അവസാന പെണ്ണും തന്റെ മാഡം തന്നെ.” അവൻ ശാരികയുടെ കൈയിൽ കോർത്തു പിടിച്ചു. കവിളുകളിൽ രക്‌തമിരച്ചു കയറി തുടുത്ത മുഖവുമായി, ചെറുതായി നിറഞ്ഞ കണ്ണിലൂടെ മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് ശാരിക അവന്റെ കൈകൾ അടുക്കിപ്പിടിച്ചു അവനെ ചാരി നിന്നുകൊണ്ട് രാധയെ നോക്കി.
“എത്ര പണക്കാരി ആണെങ്കിലും സ്നേഹത്തിന്റെ കാര്യത്തിൽ പെണ്ണിന്റെ വേദനയും മനസ്സും വെറും തനി പെണ്ണിന്റെയാ. കണ്ടില്ലേ മൊഞ്ചത്തി ഹൂറിയുടെ കണ്ണ് നിറഞ്ഞത്. So, പറ്റിക്കാൻ നിക്കരുത് ട്ടാ. രണ്ടാളും സൂപ്പർ match ആണ്. Made for eachother.” രാധ മനോഹരമായി പുഞ്ചിരിച്ചു.
” താങ്ക്സ് രാധ.” ശാരിക പതുകെ പറഞ്ഞു.
“എടീ നിനക്ക് വിശക്കുന്നില്ലേ. ഇവിടെ കാന്റീൻ എവിടാ.” അവൻ ശാരികയെ നോക്കി ചോദിച്ചു. പിന്നെ ശാസനയോടെ പറഞ്ഞു. “ഇപ്പൊ തന്നെ മുഖം വാടിയിട്ടുണ്ട്. വിശക്കുമ്പോൾ പറഞ്ഞൂടെ നിനക്ക്.”
“ഭാര്യയുടെ വിശപ്പ് അവൾ പറഞ്ഞിട്ട് വേണോ കൊരങ്ങൻ ഭർത്താക്കന്മാർ മനസ്സിലാക്കാൻ ” അവൾ ചുണ്ട് കോട്ടി. രാധ ചിരിച്ചു കൊണ്ട് നിന്നു.
“ശെടാ, ഇതിപ്പോ എന്താ കഥ.” അവൻ തമാശ പോലെ പറഞ്ഞപ്പോൾ രാധ പറഞ്ഞു.
“ആ അതൊക്കെ അങ്ങനാ സാറേ. ഇനിയെന്തൊക്കെ കഥകൾ അറിയാനും മൂക്കത്തു വിരൽ വെക്കാനും കിടക്കുന്നു. മാഡം, നന്നായി ശല്യം ചെയ്തോണ്ടിരുന്നോ ട്ടാ. അങ്ങനിപ്പോ ചുമ്മാ വിടണ്ട, അനുഭവിക്കട്ടെ കുറച്ച്..” അവർ മൂവരും ചിരിച്ചു.
മടങ്ങുമ്പോൾ ശാരിക വളരെ സന്തോഷവതിയായിരുന്നു. താനും ഇക്കയും മാത്രം ഒതുങ്ങിക്കൂടിയ തങ്ങളുടെ ജീവിതത്തിലേക്ക് ഒരേ മനസ്സോടെ, ഒരേ ആശ്ലീർവാദങ്ങളോടെ ലോകം മുഴുവൻ ഇറങ്ങിവന്നിരിക്കുന്നു. Made for eachother ആണത്രേ. അത്രക്ക് ചേർച്ച..! അവൾ ബുള്ളറ്റിൽ അവനോട് ചേർന്നിരുന്നു കൈകൊണ്ട് വട്ടം ചുറ്റി പുറത്തു ചാരിക്കിടന്നു. ഉറച്ച മാംസ പേശികളിൽ തന്റെ മുല അമർന്നു കിടക്കുമ്പോൾ മുമ്പത്തെ പോലെ തനിക്ക് മുലക്കണ്ണുകൾ ചുരത്തുന്നില്ല ന്ന് അവൾ തിരിച്ചറിഞ്ഞു.
രാവിലേ തന്നെ പിന്നിലൂടെ കെട്ടിപ്പിടിച്ചപ്പോൾ ഇക്കയുടെ ആ സിംഹക്കുട്ടിയും ഉണർന്നിട്ടില്ല എന്നവൾ ഓർത്തു. സ്വന്തമാണല്ലോ എന്ന ഉറപ്പ് തങ്ങൾക്ക് പക്വത നൽകിയിരിക്കുന്നു എന്നവൾ മനസ്സിലാക്കി. തണുത്ത കാറ്റും വൈകുന്നേരത്തെ പോക്കുവെയിലിന്റെ നേർത്ത ചൂടും മനോഹരമായ തേയില തോട്ടവും വാഹിദിന്റ ശരീരത്തിന്റെ ചൂടും അവന്റെ പുത്തൻ ബുള്ളറ്റിൽ ഉള്ള ആ യാത്ര അവൾക്ക് വളരെ മനോഹരമായി അനുഭവപ്പെട്ടു.
