ചാടിക്കേറി മുന്നോട്ട് വന്നിരുന്ന അവന്റെ ഉദ്ദേശം പിഴച്ചു, ഉന്നം തെറ്റി സ്റ്റിക് വായുവിൽ ഒന്ന് പുളഞ്ഞു. ആ നിമിഷം കൊണ്ട് വാഹിദ് ഒന്ന് കൂടി കറങ്ങി പരമാവധി ശക്തി ആർജ്ജചിച്ചു വടി ആഞ്ഞു വീശി. എതിരാളിയുടെ ചങ്ക് ചതയുന്നത് പോലെ ഒരു ശബ്ദം അവൻ കേട്ടു. വായിൽ നിന്ന് രക്തം തെറിച്ചു അവൻ മുന്നോട്ട് വളഞ്ഞു ആടിയാടി ഒരു ഭാഗത്ത് പോയിരുന്നു. അത് കണ്ട മറ്റു മൂന്നുപേരും ഒന്നിച്ചു വന്നപ്പോൾ വാഹിദ് വായുവിലേക്ക് ഒന്ന് കുതിച്ചു ചാടി ഒരുത്തന്റെ തലയിലേക്ക് വടി ചുഴറ്റി.
അതേസമയം കാലു വീശി മറ്റവന്റെ മുഖത്തേക്ക് കാൽപ്പുറം വളച്ചു ആഞ്ഞൊരു തൊഴിയും. രണ്ടുപേരും ദൂരേക്ക് തെറിച്ചു വീണു. പക്ഷേ ചാട്ടത്തിന്റെ ബാലൻസ് വീണ്ടെടുക്കുന്നതിന്റെ ഇടയിൽ മൂന്നാമന്റെ അടി നാലഞ്ച് തവണ അവന്റെ പുറത്തും മുതുകിലും മറ്റുമായി പതിച്ചു. കൊണ്ടും കൊടുത്തും കുറച്ച് നേരം വാഹിദ് അവനെ നേരിട്ടു. നിലത്തേക്ക് പെട്ടന്ന് ഒന്നമർന്നിട്ട് ഒരുകാലിന്റെ മുട്ട് നിലത്തൂന്നി കൈയിലെ വടി എതിരാളിയുടെ കാൽമുട്ടിലേക്ക് രണ്ട് മൂന്ന് തവണ വാഹിദ് ആഞ്ഞു വീശി.
കാലു തകർന്നു നിലത്തേക്ക് വീണ അവന്റെ മുഖം ഒറ്റയടികൊണ്ട് തകർത്തു. അവസാനം എഴുന്നേറ്റ് വന്ന രണ്ട് പേരുടെ താടിയെല്ല് നോക്കി ആ ഉറച്ച ക്രിക്കറ്റ് കമ്പ് താഴെനിന്ന് മുകളിലേക്ക് ആഞ്ഞു വീശിയപ്പോൾ താടിയെല്ല് തകർന്ന്, ഒന്ന് രണ്ട് പല്ലുകൾ പുറത്തേക്ക് തെറിച്ചു തല കറങ്ങി രണ്ട് പേരും നിലം പതിച്ചു. ബാക്കിയുണ്ടായിരുന്നവർ ചാടിപ്പിടഞ്ഞു എഴുന്നേറ്റ് അവരെ വലിച്ചിഴച്ചു വണ്ടിയിൽ കയറ്റി ബൈക്ക് start ചെയ്തപ്പോൾ വാഹിദ് പിന്നാലെ ഓടി ഒരുവന്റെ നട്ടെല്ല് നോക്കി ഒന്ന് കൂടി കൊടുത്തു. ഒരലർച്ചയോടെ അവൻ നിലത്തേക്ക് വീണു. പിന്നീട് ഒരു നിമിഷം അവിടെ നിൽക്കാതെ, അവന്മാർ വീണു കിടക്കുന്നവനെ ഉപേക്ഷിച്ചു വണ്ടിയുമായി കടന്ന് കളഞ്ഞു.
“ആരാണ് നിങ്ങൾ. എന്തിന് ഞങ്ങളെ ആക്രമിക്കാൻ വന്നു. ആരുടെ പണിയാണ്.”? വാഹിദ് ശ്വാസത്തിൽ വീണു കിടക്കുന്നവനോട് ചോദിച്ചു. “പറഞ്ഞില്ലെങ്കിൽ നിനക്കിനി ഇഴഞ്ഞു നടക്കേണ്ടി വരും. അവന്റെ നെഞ്ചിൽ കാലൂന്നി നിന്ന് സ്റ്റിക് കഴുത്തിൽ കുത്തി നിർത്തി വാഹിദ് കിതച്ചു.
“”അറിയില്ല. പണിയുണ്ടെന്ന് പറഞ്ഞു. നല്ല ക്യാഷ് ഓഫർ ഉണ്ടെന്നും. ഞങ്ങൾക്ക് ആർക്കും പരസ്പരം അറിയില്ല. രാവിലെ മുതൽ നിങ്ങടെ പിന്നാലെ ഉണ്ട്. വരുന്ന വഴി വച്ചു എല്ലാവരും meet ചെയ്തു.” അവൻ ചോര തുപ്പിക്കൊണ്ട് കിടന്ന് കിതച്ചുകൊണ്ട് ഞരങ്ങി.
വാഹിദ് സ്റ്റിക് കളഞ്ഞിട്ട് ശാരികയുടെ അടുത്തേക്ക് നടന്നു. അവൾ ഇക്കാ എന്ന് വിളിച്ചു കരഞ്ഞു കൊണ്ട് ഓടി വന്ന് അവനെ കെട്ടിപിടിച്ചു. അവൾ കെട്ടിപ്പിടിച്ചതും അവൻ വേദന കൊണ്ട് ഒന്ന് ഞരങ്ങി. അവൾ നെഞ്ചു തകർന്ന പോലെ കരഞ്ഞു കൊണ്ട് അവനിൽ നിന്ന് അടർന്നു മാറി അവന്റെ മുഖത്തേക്ക് നോക്കി കരഞ്ഞു കൊണ്ട് നിന്നു.
വാഹിദ് വിതുമ്പി കരയുന്ന അവളുടെ മുഖം ഒരു കൈകൊണ്ട് തന്റെ ഉള്ളം കൈയിലേക്ക് കോരിയെടുത്തു.
“കരച്ചിൽ നിർത്ത് പെണ്ണേ. പേടിത്തൂറീ.. എന്റെ മേലെങ്ങാനും പേടിച്ച് അപ്പിയിട്ടാൽ എടുത്തു കൊക്കയിൽ എറിയും ഞാൻ.” അവളെ ചേർത്തു പിടിച്ചു നടക്കുന്നതിന്റെ ഇടയിൽ അവൻ തമാശ പറഞ്ഞു. അവൾ അവനെ കൈകൊണ്ട് താങ്ങി ഒപ്പം നടക്കുന്നതിനിടയിൽ പിണങ്ങിയത് പോലെ അവന്റെ ഇടുപ്പിൽ പിച്ചി.
” ഹോസ്പിറ്റലിൽ പോകാ ഇക്കാ. എന്നിട്ട് വീട്ടിൽ പോകാ. ” ഒരു കൈകൊണ്ട് ഷോൾ ഉപയോഗിച്ചു കണ്ണും മുഖവും തുടച്ചു കൊണ്ട് അവൾ പറഞ്ഞു. അവൻ അവളുടെ കൈയിൽ അവളെ ചുറ്റിപ്പിടിച്ചിരുന്ന കൈകൊണ്ട് ഒന്ന് ചെറുതായി അമർത്തി വണ്ടിയിൽ ചെന്നു കയറി വണ്ടി start ചെയ്ത് അതിവേഗം ചുരമിറങ്ങി ഓടിച്ചു പോയി. വീട്ടിൽ എത്തുമ്പോൾ സന്ധ്യ മയങ്ങി ഇരുട്ട് വീണു തുടങ്ങിയിരുന്നു.
ഭാഗം 17
രാത്രിയുടെ നിശബ്ദതയിൽ ഏതോ പട്ടി നീട്ടിനീട്ടി മോങ്ങുന്നതിന്റെ വിദൂര ശബ്ദം കേൾക്കാം. തുറന്നിട്ട ജാലകത്തിലൂടെ ചെറുക്കാറ്റിലൂടെ രാക്കുളിരിന്റെ സൂചിമുനകൾ മുറിയിലേക്ക് പ്രളയമായി കുത്തിയൊലിച്ചു കയറിവരുന്നുണ്ട്. നല്ല നിലാവിൽ ആകാശത്തെ ചുംബിക്കുന്ന മലനിരകൾ മുറിയിലെ നീല വെളിച്ചത്തിൽ മലർന്ന് കിടക്കുന്ന പെണ്ണിന്റെ മുലകൾ പോലെ തുടിച്ചു നിൽക്കുന്നു.
