മൂടൽ മഞ്ഞ് – 2 12

ഇക്കാ എനിക്ക് പറ്റുന്നില്ല ഇക്കാ, ഇക്കയുടെ പെണ്ണല്ലാത്ത ഒരു ജീവിതം. ഞാൻ ചങ്ക് പൊട്ടി മരിച്ചു പോകും.” അവളുടെ കെട്ടിപ്പിടുത്തതിന്റെ ശക്തികൂടി. കരച്ചിൽ ഉയർന്നു നിലവിളിയായി.

അവൾ കരഞ്ഞു കലങ്ങിയ മുഖമുയർത്തി അവനെ നോക്കികൊണ്ട് paranju; “ഭയങ്കര ഇഷ്ടമാ ഇക്കാ. വേഗം സങ്കടം വരുവാ.”

 

” എന്റെ അവസ്ഥ മറിച്ചാണോ.? എന്നെ ഇട്ടേച്ചു പോകുമോ ന്ന് പേടിച്ച് തന്നല്ലേ ഞാനും കഴിയുന്നെ. എനിക്ക് ഈ ലോകത്ത് നീയല്ലാതെ വേറെ ആരാടീ സ്വന്തം ന്ന് പറയാൻ. ” അവളുടെ മൂർദ്ധാവിൽ അവൻ അമർത്തി ചുംബിച്ചു. എന്നിട്ട് ദേഷ്യത്തോടെ സ്വയം പറഞ്ഞു. ” അങ്ങിനെയുള്ള എന്നെ തനിച്ചാക്കി ചാവാൻ തീരുമാനിച്ചിരിക്കുന്നു പെണ്ണ്. ”

അവൾ അവന്റെ പുറത്തു തലോടി. നെഞ്ചിൽ ഉമ്മ വച്ചു. കരച്ചിൽ മൂക്കചീറ്റലായി ഒതുങ്ങി.

“കൊല്ലും ഞാൻ. ഏതെങ്കിലും പെണ്ണിനേം സ്വപ്നം കണ്ട് ജീവിക്കാം ന്ന് കരുതിയാ കൊല്ലും, ന്നിട്ട് ഞാനും ചാവും. എന്റെ മരിച്ചു പോയ അമ്മ സത്യം, ഞാൻ ന്തായാലും ചാവും. എനിക്ക് വേണം ന്ന് പറഞ്ഞാ വേണം. ഇക്ക എന്റേത് മാത്രമായി വേണം.” അവൾ കുഞ്ഞിനെ പോലെ കെറുവിച്ചു വാശിപിടിച്ചു പറഞ്ഞു.

 

അവൻ അവളെ തലോടിക്കൊണ്ടിരുന്നു. അവൾ മുഖമുയർത്തി. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണും മുഖവും കണ്ടപ്പോൾ അവന് സഹതാപം തോന്നി.

” എനിക്ക് ആരൂല്ല ഇക്കാ, ഇക്കയല്ലാതെ. എന്നാലും ഇനിയെനിക്ക് ആരും വേണ്ട ഇക്കാ. ഇക്കയല്ലാതെ. അത്രക്ക് ഭ്രാന്തമായി എന്റെ ഉള്ളു മുഴുവൻ ഇക്കയാണ്. ഭയങ്കര ഇഷ്ടമാ ന്നേ. അവൾ കരഞ്ഞുകൊണ്ട് ചിരിച്ചു.

” എന്റെ ജീവനെ.. ഇതിന് മാത്രം എന്ത് പുണ്യമാണ് ഞാൻ ചെയ്തത്. എന്ത് ഭാഗ്യമാണ് എനിക്ക് വേണ്ടി കാത്തിരുന്നത്. നീയില്ലാത്ത ഒരു ലോകത്ത് കഴിയുന്നതിലും നല്ലത് നിന്റെ കൈകൊണ്ട് മരിക്കുന്നത് തന്നാ. ” അവൻ അവളുടെ കണ്ണുകൾ തുടച്ചു. കവിളിലേ കണ്ണീർ തുടച്ചിട്ട് ഒന്ന് പിച്ചിയിട്ട് വലിച്ചു.

“ആഹ്.. രാക്ഷസാ നോവുന്നു.” അവൾ ചിണുങ്ങി.

“എങ്കിൽ വേഗം ഡ്രെസ്സുടുക്ക്, അല്ലേൽ ഒന്നൂടി കളിക്കേണ്ടി വരും.” അവൻ അവളെ തന്നിൽ നിന്ന് അടർത്തിക്കൊണ്ട് പറഞ്ഞു.

“എനിക്കെങ്ങും പോവണ്ട, ഇങ്ങനിവിടെ നിക്കാ ന്നേ.” അവൾ അടർന്നു മാറാൻ മടിച്ചു നിന്നു.

“വേഗം പോയി ഡ്രെസ്സുടുക്ക് പെണ്ണേ. ആരേലും വന്ന് കേറിയാൽ നാണക്കേട്..” അവൻ അവളെ പറിച്ചു മാറ്റി ഉന്തിത്തള്ളി ഡ്രെസ്സിന്റെ അടുത്തേക്ക് കൊണ്ടുപോയി. എന്നിട്ട് മുറിക്കു പുറത്തു കടന്നു വാതിൽ ചാരി. സ്റ്റെയർകേസ് ഇറങ്ങി താഴേക്ക് പോകുമ്പോൾ അവിടെ അന്നമ്മച്ചി നിൽക്കുന്നു.

“കുഞ്ഞായിരുന്നോ മോൾടെ റൂമിലേക്ക് പോയത്”? അവർ ചോദിച്ചു.

ആ ബംഗ്ലാവിലെ പ്രായം കൂടിയ വേലക്കാരിയാണ് അന്നമ്മ. ശാരികയുടെ മാതാപിതാക്കൾ ഉള്ള കാലം മുതൽ അവിടെയുള്ള സ്ത്രീയാണ്. അവരുടെ മരണത്തിനു ശേഷം ആ വീടും ശാരികയും അവരുടെ സ്വന്തം പോലെ പരിപാലിച്ചു പോന്നു. അത് കൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും അവരുടെ കണ്ണുകൾ എത്തും.

“അതെ അമ്മച്ചീ. എന്ത് പറ്റി.”?

“ഒന്നൂല്ല, വാതിൽ തുറക്കുന്ന ശബ്ദം കേട്ടു, ആരും പുറത്തേക്ക് വന്നതും ഇല്ല. അത് കൊണ്ട് ചോദിച്ചതാ.” അവർ പറഞ്ഞു.

“ഞങ്ങൾ പുറത്തേക്ക് ഇറങ്ങാൻ നിക്കുവാ, ഇതുവരെ ഒരുങ്ങിക്കഴിഞ്ഞില്ലേ ന്ന് നോക്കി വന്നതാ. ‘

അപ്പോഴേക്കും വാതിൽ തുറന്ന് ശാരികയിറങ്ങി വന്നു. അവളെ കണ്ട് അന്നമ്മച്ചിയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. വാഹിദും ഒന്ന് ഞെട്ടി. കറുത്ത പാന്റും ഓറഞ്ച് നിറമുള്ള ചുരിദാർ ടോപ്പും. തലയിൽ ഒരു ഷോൾ തട്ടം പോലെ ചുറ്റിയിരിക്കുന്നു. അത് കണ്ടിട്ടാണ് വാഹിദ് ഞെട്ടിയത്. പക്ഷേ അവളെ ചുരിദാർ അണിഞ്ഞു ലക്ഷണമൊത്ത ശാലീന പെൺകുട്ടിയെ പോലെ കണ്ടതാണ് ആ സ്ത്രീയെ ആഹ്ലാദിപ്പിച്ചത്. എത്ര വർഷമായി അവളെ അങ്ങിനെയൊന്നു കണ്ടിട്ട്.

“എന്തോന്നാ ടീ ഇത്. തട്ടമൊക്കെ ഇട്ടു നീ ന്താ മതം മാറിയോ. അത് മാറ്റിയെ.” വാഹിദ് അവളെ ശാസിച്ചു, ദേഷ്യപ്പെട്ടു.

ശാരികയെ എടീ പോടീ എന്ന് വിളിക്കുന്ന ഒരുത്തനെ കണ്ട് അന്നമ്മച്ചി ഒന്ന് ഞെട്ടി അവനെ നോക്കി. അവർക്ക് കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു. മോൾടെ എല്ലാ കാര്യങ്ങളും നോക്കുന്ന പുതിയ മാനേജർ എന്ന് മാത്രമേ അവർക്ക് അറിയുമായിരുന്നുള്ളൂ. തോന്നും പോലെ മുറിയിൽ തള്ളിക്കേറി മോളേം കെട്ടിപ്പിടിച് ഉറങ്ങുന്നുണ്ട് ഈ മനുഷ്യൻ എന്നൊന്നും അവർ ഇതുവരെ അറിഞ്ഞിട്ടില്ല. വീട്ടിൽ ആരും അറിഞ്ഞിട്ടില്ല. അവർ അങ്ങിനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തു കൊണ്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *