അവൾ വാങ്ങിക്കൊടുത്ത ബുള്ളെറ്റ്.!
കമ്പനി വകയല്ല, സ്വന്തം അക്കൗണ്ടിൽ നിന്ന് തന്റെ ഇക്കയ്ക്ക് അവൾ നൽകിയ ഗിഫ്റ്റ്.! അന്നു രാത്രി ആ കാലമാടന്മാരിൽ നിന്ന് തന്നെ രക്ഷിച്ചതിനുള്ള സന്തോഷം കൊണ്ടാണെന്ന് കരുതിക്കൊള്ളൂ എന്നാണ് അവൾ പറഞ്ഞത്. വാഹിദിന്റെ വീട്ടിൽ പോയ, ആദ്യ രതിയുടെ പിറ്റേദിവസം, അലീനയുമായി സംസാരം ഉണ്ടായ അന്ന് വൈകുന്നേരം, അവനെ അമ്പരപ്പിച്ചു കൊണ്ട് ഓഫിസിന് പുറത്ത് അവന് ഏറ്റവും ഇണങ്ങുന്ന കളർ ആയ മിലിറ്ററി green ബുള്ളെറ്റ് പുത്തൻ ഒരെണ്ണം കിടപ്പുണ്ടായിരുന്നു.
ആദ്യം അവൻ മടിച്ചു അത് സ്വീകരിക്കാൻ. കാരണം താൻ കഷ്ട്ടപ്പെട്ടു സമ്പാദിച്ച ബുള്ളറ്റ് ആണ് തന്റേത്. അവന്റെ പ്രിയപ്പെട്ട വാഹനമാണ്. അത് ഒഴിവാക്കാൻ അവന് മനസ്സ് വന്നില്ല. പക്ഷേ അത് ഒഴിവാക്കാൻ ശാരിക സമ്മതിച്ചതുമില്ല. ഇക്കയുടെ വിയർപ്പുള്ള വാഹനമാണ്. അതിൽ ഇക്കയുടെ ജീവിതമുണ്ട് എന്നവൾക്ക് അറിയാം. വീട്ടിലെ ഷെഡിൽ തന്റെ കാറിന്റെ അടുക്കൽ ഇക്കയെ പോലെനീണ്ടു നിവർന്നു കിടന്നോട്ടെ എന്ന് പറഞ്ഞു ശാരിക അവളുടെ കാറിന്റെ അടുത്ത് പൊതിഞ്ഞു സൂക്ഷിച് വച്ചിട്ടുണ്ട്.
“എങ്ങോട്ടാ യാത്ര. ഓഫീസ് or വീട്.?” വാഹിദ് ചോദിച്ചു.
“നമ്മെ കുറച്ച് പേര് ഫോള്ളോ ചെയ്യുന്നുണ്ട് ഇക്കാ.” അവൾ അവനെ ഒന്നുകൂടി മുറുകെ പിടിച്ചു പേടിയോടെ പറഞ്ഞു.
“ഞാൻ കണ്ടു mirror ൽ. അവർ കുറച്ച് നേരമായി നമ്മുടെ പിന്നാലെ ഉണ്ട്. ബൈക്കേഴ്സ് ആണ്. അന്നത്തെ ടീം ആണെന്നാ തോന്നുന്നേ, നിന്നെ തൊട്ട ആ ഭ്രാന്തന്മാർ.” വാഹിദ് പറഞ്ഞു.
“വേഗം പോ. വീട്ടിലേക്ക് പോകാം.”അവൾ ഭീതിയോടെ പറഞ്ഞു.
ഏതാണ്ട് ഒരു പത്തമ്പത് മീറ്റർ അകലം പാലിച്ചു നാലഞ്ച് പേര് അവരെ ഫോളോ ചെയ്തു കൊണ്ടിരുന്നു. ഹെൽമറ്റ് ധരിച്ചതിനാൽ അവരെ തിരിച്ചറിയാൻ വാഹിദ്ന് കഴിഞ്ഞില്ല. ഒരു വളവ് തിരിഞ്ഞപ്പോൾ വാഹിദ് ബൈക്ക് സൈഡ് ആക്കി നിർത്തി. എന്നിട്ട് വണ്ടിയിൽ നിന്ന് ഇറങ്ങി.
“ഇക്കാ വേണ്ടിക്കാ. നമുക്ക് പോകാം. എനിക്ക് പേടിയാവുന്നു. വേഗം കേറൂ, നമുക്ക് പോകാം.” അവൾ കരച്ചിലിന്റെ വക്കിലെത്തി. അപ്പോഴേക്കും വളവ് തിരിഞ്ഞു അവരുടെ വണ്ടികളും കൂട്ടത്തോടെ വന്ന് കുറച്ച് മുമ്പോട്ട് കടന്ന് പോയിട്ട് ബ്രേക്കിട്ടതിന് ശേഷം അഞ്ചുപേരും ബൈക്കിൽ നിന്നിറങ്ങി ഹെൽമറ്റ് അഴിച്ചു ഹാൻഡിലിൽ വച്ചു ഷർട്ടിനു പുറകിൽ നിന്ന് ക്രിക്കറ്റ് സ്റ്റമ്പ് പുറത്തേക്ക് എടുത്തു. ശാരിക വണ്ടിയിൽ നിന്നിറങ്ങി അവന്റെ അടുത്തേക്ക് വന്ന് കൈയിൽ പിടിച്ചു വലിച്ചു.
“ഇക്കാ വേണ്ട ഇക്കാ. വഴക്ക് വേണ്ട, വാ നമുക്ക് തിരികെ ഫെക്ടറിയിലേക്ക് പോകാം. അവിടെ ല്ലാരും ണ്ടല്ലോ.” അവൾ കരയാൻ തുടങ്ങി.
“നിക്ക് പെണ്ണേ. നമുക്കറിയണ്ടേ ഇവർ ആരാണെന്ന്. എന്തിനാ ഈ പുറപ്പെട്ടു വന്നത് ന്ന്. അല്ലെങ്കിൽ ആരാ എന്താ എന്നറിയാതെ ഇതുപോലെ വീണ്ടും അവർ നമ്മെ തേടി വരും.”
അവൻ അവളെ ബൈക്ക്ന്റെ അടുത്തേക്ക് തന്നെ കൊണ്ട് ചെന്ന് നിർത്തി തന്നിലേക്ക് വന്നുകൊണ്ടിരുന്ന യുവാക്കളുടെ അടുത്തേക്ക് നടന്നു. ശാരികയിൽ നിന്ന് അകലം സൂക്ഷിക്കാൻ അവൻ ശ്രദ്ധിച്ചു. അവർക്ക് എളുപ്പം അവളെ കൈവെക്കാൻ സാധിക്കരുത്. യുവാക്കൾ നിന്നു, വാഹിദ് അവരുടെ അടുത്തേക്ക് നടന്ന് വരുന്നത് കണ്ട് അവരൊന്നു പരുങ്ങി. തങ്ങളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുമെന്ന അവരുടെ വിശ്വാസത്തെ തകർത്തു കളഞ്ഞു അവന്റെ ആ നീക്കം.
“ആരാ നിങ്ങൾ, ഏത് വഴിയിൽ നിന്നാണ് ഞങ്ങളുടെ പിന്നിലേക്ക് കടന്ന് കയറിയത്. ഏതായാലും ഫാക്ടറി ബേസ് ചെയ്ത് കൊണ്ടുള്ള കൊട്ടേഷൻ ആണെന്ന് മനസ്സിലായി.”
വാഹിദ് അവരുടെ മുന്നിൽ ചെന്ന് നിന്ന് പറഞ്ഞു.
മറുപടിക്ക് പകരം മുന്നിൽ നിന്നിരുന്ന യുവാവ് സ്റ്റിക് ആഞ്ഞു വീശി അവന്റെ കഴുത്തിനു നേരെ അടിച്ചു. മിന്നായം പോലെ ഒന്ന് അമർന്നു വട്ടം കറങ്ങി സ്റ്റിക് തിരികെ വലിച്ച യുവാവിന്റെ കൈയിൽ കേറിപ്പിടിച്ചു ഒന്ന് തിരിച്ചു. അവനൊന്നു ഞരങ്ങിതീരും മുമ്പേ ആ സ്റ്റിക്ക് വഹിദിന്റ കൈയിലേക്ക് വന്നു. അടുത്ത ക്ഷണം പിന്നിലുള്ളവർ ചാടി വീഴും എന്ന് ഉറപ്പുള്ളതിനാൽ അവൻ അവരെ നോക്കി അവരുടെ ചലനം മനസ്സിലാക്കി ഒരു ചുവടു മുന്നോട്ട് കേറി താഴെ വീണവന്റെ പിന്നിൽ ഉണ്ടായിരുന്നവനോട് അടുത്തു.
