മൂടൽ മഞ്ഞ് – 2 12

“ചെറുതായൊന്നു കണ്ണടഞ്ഞു പോയിരുന്നു. ഉറങ്ങാൻ time ഒന്നും ആയില്ലല്ലോ”. അവൻ ചരിഞ്ഞു കിടന്ന് ഒരുകാലെടുത്തു അവളെ ചുറ്റി പിടിച്ചു.

“ഞാൻ കരുതി ആശാൻ നല്ല ഉറക്കം ആണെന്ന്. നല്ല വേദനയുണ്ടോ ഇക്കാ.”?

“ഓഹ് പിന്നെ.. നിന്റെ ഭാവം കണ്ടാൽ തോന്നുമല്ലോ ഞാൻ ഏതാണ്ട് മഹാരോഗം വന്ന് കിടപ്പിൽ ആണെന്ന്. ഇതൊക്കെ എന്ത്, ചീള് ഓണതല്ലു പരിപാടി.” അവൻ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു കാലുകൊണ്ട് ഒന്ന് കൂടി അവളെ പൂട്ടിക്കൊണ്ട് പറഞ്ഞു.

“അയ്യട.. തള്ള്ന് ഒരു കുറവും ഇല്ല. ന്നിട്ടാ ഞാനൊന്ന് കുഴമ്പിട്ട് തന്നപ്പോ അയ്യോ കീയ്യോ ന്ന് കാറിയത്.” അവൾ അവനെ കളിയാക്കി.

“അത് പിന്നെ ഒരു തല്ലൊക്കെ കഴിഞ്ഞാൽ തല്ലിയവനെ ഒന്ന് ബഹുമാനിക്കണ്ടേ. അവർ അത്രേം തല്ലിയത് അല്ലേ.”

“ന്താ ന്നാ കൊരങ്ങന്റെ കിന്നാരം പറച്ചിൽ. വല്ലോം പറ്റിയിരുന്നെങ്കിൽ.. ന്റെ ഇക്കാ..”അവൾ പെട്ടന്ന് സങ്കടപ്പെട്ടു അവനെ വരിഞ്ഞു മുറുക്കി.

“ഒന്ന് മിണ്ടാതിരി പോത്തേ. തല്ലൊക്കെ എത്ര കണ്ടതാ.. ഞാനെ, ക്വാറിയിൽ കിടന്ന് വളർന്നതാ.” അവൻ അവൾ പുറം തടവുന്നത് ആസ്വദിച്ചു കൊണ്ട് വീമ്പു പറഞ്ഞു. ഒരു സംശയവും കൊടുക്കാത്ത വിധം അവന്റെ മുലയിൽ അവൾ പെട്ടന്നൊരു കടി കൊടുത്തു. അവനൊന്നു കൂകിപ്പോയി. അത് കണ്ട് അവൾ പൊട്ടിപ്പൊട്ടി ചരിച്ചു.

“ഇത്രേ ഉള്ളൂ ക്വാറിയിലെ പാറക്കല്ലിന്റെ ശക്തി. എന്നോട് കളിച്ചാൽ ഐസ് ആക്കിക്കളയും ഞാൻ.” അവൾ പ്രേമത്തോടെ അവന്റെ മാറിൽ മുഖമുരസി രസിച്ചു കിടന്നു. അവനും അതാസ്വദിച്ചു.

“എന്നാലും അത് ആരായിരിക്കും ഇക്കാ. എന്തിനാവും അവർ ഇക്കയെ ആക്രമിച്ചത്. ഇക്കയ്ക്ക് ആരെങ്കിലും ശത്രുക്കൾ ഉണ്ടോ.? അവൾ തലതിരിച്ചു അവന്റെ മുഖത്തേക്ക് നോക്കി.

“എന്നെയല്ല അവർ നമ്മെയാണ് ആക്രമിച്ചത്. പക്ഷേ എന്നെ തീർക്കാതെ അവർക്ക് നിന്നെ തൊടാൻ പറ്റില്ല. അത് കൊണ്ട് എന്നെ ആക്രമിച്ചു.” വാഹിദ് സംശയം പറഞ്ഞു.

“എന്നെ എന്തിന് ആക്രമിക്കണം. ഞാനാരെയാണ് ദ്രോഹിച്ചിട്ടുള്ളത്. എന്റെ അറിവിൽ ഇത്രയും നാൾ ഞാൻ എന്റെ ബിസിനസ്സ് മാത്രം ഓർത്തു ജീവിച്ചിട്ടേയുള്ളൂ. ഇപ്പോഴല്ലേ അതിനേക്കാളൊക്കെ വലുത് ഈ ലോകത്ത് ഇക്കയും ഞാനുമാണ് എന്ന് മനസ്സിലാക്കിയത്. അപ്പൊ എന്നെ എന്തിന് കൊല്ലാൻ വരണം.”?

“ബിസിനസ്‌ വൈരാഗ്യം തന്നെയാവാം. നമുക്ക് ഇറങ്ങിയോന്ന് അന്വേഷിക്കാം. ഏതായാലും നമ്മൾ ഇന്ന് രാവിലെ ഇറങ്ങിയപ്പോൾ തൊട്ട് അവർക്ക് അറിവുണ്ട്. നാമറിയാതെ എന്തോ എവിടെയോ കുഴപ്പം വളർന്നു വരുന്നുണ്ട്. നിന്റെ ബിസിനസ്‌ കൈവിട്ട് പോകാതെ നീ ഒന്ന് കൂടി കൂടുതൽ ശ്രദ്ധിക്കണം.” അവൻ ഗൗരവത്തിൽ പറഞ്ഞു.

“എന്റെ ബിസിനസ്സോ. അപ്പൊ ഇതൊക്ക പിന്നെ ആർക്കാ. ഇക്കയല്ലേ ഇതിന്റെയൊക്കെ ഉടമ. അല്ലേലും ഇക്കയല്ലാതെ ഇനി എനിക്കെന്തിനാ ഈ തിരക്കും ബിസിനസ്സും പണവും. ഇപ്പൊ തന്നെ നമുക്കും നമ്മുടെ അഞ്ചു തലമുറക്കും ധൂർത്തടിച്ചു ജീവിക്കാനുള്ള സമ്പാദ്യം എന്റെ അക്കൗണ്ടിൽ ഉണ്ട്. പിന്നെ ബിസിനസ്സ് അക്കൗണ്ടിൽ വേറെയും. ഇനി എനിക്ക് ഇക്കയെ കെട്ടിപ്പിടിച്ചു ഇങ്ങനെ കൂടെക്കൂടെ ഇക്കയുടെ മുലയിലൊക്കെ കടിച്ചു അങ്ങ് ജീവിച്ചാൽ മതി.”

 

അവൾ കുസൃതിയോടെ വീണ്ടും അവന്റെ മുലയിൽ കടിച്ചു. അവൻ കൂകിയില്ല, അവളെ തന്നോട് ചേർത്തു പിടിച്ചു കിടന്നതേയുള്ളൂ.

 

“ഹോസ്പിറ്റലിൽ ഒന്ന് പോകയിരുന്നില്ലേ. എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ.” അവൾ പരിഭവം പറഞ്ഞു.

“അതിന് എല്ലിലൊന്നും അടികിട്ടിയില്ല ല്ലോ. ജസ്റ്റ്‌ ചില്ലറ തല്ല് തടിക്ക് തട്ടി എന്ന് കരുതി ഹോസ്പിറ്റലിൽ പോകാനൊന്നൂല്ല. അല്ലേലും ഇനിയൊരുപാട് കിട്ടാൻ കിടക്കുവല്ലേ.” അവൻ ചിരിച്ചു. അവൾക്ക് അസ്വസ്ഥത തോന്നി. എന്തൊക്കെയോ അനർത്ഥങ്ങൾ നടക്കാൻ പോകുന്നു എന്നൊരു ഭയപ്പാട് അവളിൽ ഉടലെടുത്തു.

“അതെന്താ ഇക്കാ അങ്ങനെ തോന്നാൻ. ഇക്ക അവരോട് പകരം ചോദിക്കാൻ പോകുവോ.”?

“പകരം ചോദിക്കാൻ അവരിനി മര്യാദക്ക് നടന്നിട്ട് വേണ്ടേ. അവരിന്നത്തോടെ ഈ കൊട്ടേഷൻ പരിപാടി തന്നെ നിർത്തിക്കാണും.”

Leave a Reply

Your email address will not be published. Required fields are marked *