മൂടൽ മഞ്ഞ് – 2 12

“നീ കരഞ്ഞോ? ന്താ കാര്യം. മുഖം വല്ലാണ്ടിരിക്കുന്നല്ലോ.” വാഹിദ് അവളുടെ അടുത്തേക്ക് ചെന്നു. ഒപ്പം ഒരു യന്ത്രം കണക്കെ ധൃതിപ്പെട്ടു ശാരികയും അവനോട് തൊട്ടുരുമ്മി നീങ്ങി.

“നിങ്ങൾ മാഡത്തിന്റെ സ്റ്റാഫ്‌ മാത്രം ആകും എന്നാ ഞാൻ കരുതിയെ. നിങ്ങൾ തമ്മിൽ ബന്ധത്തിൽ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ വിചാരം കൊണ്ടാ നേരെ മുറിയിലേക്ക് വന്നത്.” എലിസബത് ഒരു കുറ്റവാളിയെ പോലെ തലതാഴ്ത്തി.

 

“ഞങ്ങൾ തമ്മിൽ ബന്ധത്തിൽ അല്ല ട്ടോ. പ്രണയത്തിലാണ്. ഇവിടെ വീട്ടിലൊക്കെ പറഞ്ഞു, ഓഫിസിലും ഫാക്ടറിയിലും ഒക്കെ മിക്കവർക്കും അതറിയാം. അല്ല, അപ്പൊ ന്തിനാ കരഞ്ഞത്. ഇവിടെ ന്തേലും നടന്നോ ഞാൻ അറിയാതെ. നീ വല്ലതും പറഞ്ഞോടി ശാരീ.?” അവൻ ഒന്നുമറിയാതെ ശാരികയെ നോക്കി. അവൾ കുറ്റം ചെയ്തത് പോലെ തലകുനിച്ചു. എന്തോ സംസാരം നടന്നിട്ടുണ്ട്. ഇവളല്ലേ മോൾ, നിർത്തി പൊരിച്ചു കാണും.

“ന്തുവാ ണ്ടായേ. ശാരീ ന്താ കാര്യം.” അവൻ ഗൗരവത്തിൽ ആയി. ശാരിക ഭയന്നു തുടങ്ങി. അവൾ ചകിതയായി അവന്റെ കണ്ണിലേക്കു നോക്കി. ഒരു കരച്ചിൽ പൊടിഞ്ഞു വരുന്നുണ്ട്. അവൻ മനസ്സിലാക്കി.

“ഇക്ക ഉറങ്ങിക്കിടക്കുമ്പോൾ നേരെ അങ്ങോട്ട് കേറി വന്നത് കൊണ്ട് അറിയാതെ ഒന്ന് ദേഷ്യപ്പെട്ടു പോയി. ഞാൻ അവിടെ ഉണ്ടായിട്ടും ഇങ്ങോട്ട് തന്നെ വന്നത് ന്തിനാ ന്ന് ചിന്തിച്ചപ്പോ എനിക്ക്..” പെട്ടന്ന് അവളൊന്നു തേങ്ങി. അവന്റെ നെഞ്ചിലേക്ക് ഒരാശ്വാസം പോലെ വീണു.

“അതാണോ കാര്യം. നമ്മുടെ കാര്യം അവൾക്ക് അറിയില്ല ല്ലോ. അതല്ലേ..” അവൻ അവളെ അശ്വസിപ്പിച്ചു. പിന്നെ എലിസബത്തിനോട് പറഞ്ഞു.

“ഞങ്ങടെ കാര്യം നിങ്ങൾക്ക് അറിയില്ല ന്ന് ഇവൾക്കും അറിയില്ല ല്ലോ. അതിന്റെ അബദ്ധമാണ് രണ്ട് പേർക്കും സംഭവിച്ചത്.” അവൻ മധ്യസ്ഥം വഹിച്ചു.

“ഇക്കയെ ഇവൾ തൊട്ടു ഇക്കാ. ഉറങ്ങി കിടക്കുമ്പോ നെഞ്ചിലൊക്കെ തലോടി. അതെന്തിനാ ന്ന് ചോദിക്ക്. വേഗം ചോദിക്കാൻ.” മൂക്ക് ചീറ്റിക്കൊണ്ട് അവൾ നിന്നു ചീറുന്നു. എലിസബത്ത് നിന്നു പരുങ്ങി. താൻ എന്ത് പറയും. വാഹിദിന്റ മുന്നിൽ താൻ ചീപ് ആകുന്നുവോ എന്നവൾക്ക് വല്ലായ്മ തോന്നി.

“ആണോ.. അങ്ങനെ ചെയ്തോ. അപ്പൊ ഈ എരുമയെ പറഞ്ഞിട്ട് കാര്യമില്ല ട്ടോ. അവളുടെ പ്രോപ്പർട്ടിയിൽ കേറി കൈവച്ചാൽ പിന്നെ ചൂടാവില്ലേ ചുണ്ടെലി.” അവൻ ശാരികയെ ന്യായീകരിച്ചു.

“അയ്യോ ഇല്ല.. ഞാൻ തലോടിയില്ല..” വെപ്രാളത്തോടെ എലിസബത്ത് നിഷേധിച്ചു.

“ചെയ്തു. ഞാൻ കണ്ടതാ. ന്തിനാ തൊടുന്നെ.” കുട്ടികൾ ശരീരം ഞെട്ടിച്ചു കൊണ്ട് വാശിപിടിക്കുന്ന പോലെ അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കെറുവിച്ചു. ” എന്നെ ഒരുത്തനെയും ഞാൻ തൊടാൻ വിട്ടിട്ടില്ല. പിന്നെന്തിനാ ഇക്കയെ തൊടുന്നെ. ” അവൾ ദേഷ്യത്തിൽ തന്നെ ഉറച്ചു നിന്നു. അത് കണ്ട് വാഹിദും അത്രനേരവും വിഷാദം പൂണ്ടു നിന്നിരുന്ന എലിസബത്തും അറിയാതെ ചിരിച്ചു. എലിസബത്ത് മുന്നോട്ട് ചെന്നു പുറകിലൂടെ കൈകടത്തി വട്ടം ചുറ്റി ശാരികയെ കെട്ടിപ്പിടിച്ചു.

 

” ന്റെ പൊന്നോ.. എനിക്കെങ്ങും വേണ്ടായേ ഈ ഇക്കയെ. എനിക്കൊരാബാദ്ധം പറ്റി. ഇക്കയുടെ ബീവിയങ്ങു പൊറുത്തേക്ക്. ” ശാരികയുടെ പിന്നിൽ, ഷോൽഡറിൽ കവിൾ ചേർത്തു ചാരി നിന്നുകൊണ്ട് എലിസബത്തു കളിയാക്കി.

“ഓഹ്.. അല്ലേൽ ഞാൻ തന്നിട്ട് വേണ്ടേ.. എനിക്ക് ആരൂല്ല, ഇക്കയല്ലാതെ. ഞാൻ മരിച്ചിട്ടല്ലാതെ ഇക്കയെ ആരും പ്രതീക്ഷിക്കണ്ട. ഇന്നലെ തല്ലാൻ വന്നവന്മാർക്ക് എന്നെയങ്ങു കൊന്നിട്ട് പോയാൽ മതിയായിരുന്നു.” അത് കേട്ട് രണ്ടുപേരും വല്ലാതായി.

 

“മാഡം, എന്തൊക്കെയാണ് ഈ പറയുന്നത്. ഇതാ പറയുന്നത്, കണ്ണിൽ കണ്ടവനെയൊക്കെ കേറിയങ്ങു പ്രേമിക്കണം, എക്സ്പീരിയൻസ് വേണം ന്ന്.. അല്ലേൽ ഇത് പോലാവും ന്ന്.” എലിസബത്ത് തമാശയായി പറഞ്ഞു.

 

അവൾ ഭയങ്കര സീരിയസ് റിലേഷനിൽ ആണെന്ന് ശാരികയുടെ വാക്കുകളിൽ നിന്ന് ആർക്കും മനസ്സിലാകുമായിരുന്നു. എലിസബത്ത് അവളുടെ സ്നേഹം അളന്നറിഞ്ഞു. ഇവൾ അനാഥയാണെന്ന് എലിസബത് കേട്ടിട്ടുണ്ട്. അവൾക്ക് വീണുകിട്ടിയ ജീവിതമാണ്. ഒരിക്കലും വിട്ടുതരില്ല. ഇനി തന്നാലും സ്വീകരിക്കരുത്, അതിൽ കണ്ണീരിന്റെ കറയുണ്ടാവും. എലിസബത്ത് ശാരികയുടെ mood മാറ്റാൻ വേണ്ടി അവളെ ചുറ്റിപ്പിടിച്ചു മുലയുടെ താഴെ ഇക്കിളിയാക്കി. ഇക്കിളിപ്പെട്ടു അവന്റെ നെഞ്ചിൽ നിന്ന് കുതറി എഴുന്നേറ്റ് ശാരിക പിടഞ്ഞു. വാഹിദ് അവളെ കുതറി മാറാൻ അനുവദിക്കാതെ നേരെ പിടിച്ചു നിർത്തി. ശാരിക രക്ഷപ്പെടാനാവാതെ നിന്നു പിടഞ്ഞും കുതറിക്കൊണ്ടും കൂവികരഞ്ഞു കൊണ്ട് പൊട്ടിച്ചിരിച്ചു. വർഷങ്ങൾക്ക് ശേഷം ആദ്യമായി അവളുടെ പൊട്ടിച്ചിരി ആ വീട്ടിന്റെ അന്തരീക്ഷത്തിലേക്ക് ആയിരമായിരം പൂമ്പാറ്റകൂട്ടങ്ങൾ ഒന്നിച്ചുയർന്നത് പോലെ അലയടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *