മൈ ഡിയർ യക്ഷി – 6 3അടിപൊളി  

“നാണാവില്ലേ നിനക്ക്… ഇത്രേം വല്യ ചെക്കൻ്റെ കൂടെ പിള്ളകളിക്കാൻ…”

അമ്മ ചിരിച്ചുകൊണ്ട് താടിക്ക് കൈകൊടുത്തു… ഞാൻ കൈകൾ വിട്ടുകൊണ്ട് ആൻ്റിയുടെ മേലേക്ക് ചാഞ്ഞ് ഇരുന്നു…

“ഒന്ന് പോ ചേച്ചി… ഇതല്ലേ എൻ്റെ മൂത്ത കുട്ടി… അല്ലെടാ… ഉമ്മ..”

തിരിച്ചും എന്നെ ചുറ്റിപ്പിടിച്ചുകൊണ്ട് എൻ്റെ കവിളിൽ മുത്തം തന്ന് ആൻ്റി ചിരിച്ചു…

“പിന്നല്ല…”

ഞാനും ഒരു പുഞ്ചിരിയോടെ ആൻ്റിയെ നോക്കി…

“എന്തൊക്കെ പറഞ്ഞാലും ഇത്രേം പ്രായായിട്ടും എന്തൊരു ലുക്കാ എൻ്റെ നിതമ്മയെ കാണാൻ… അമ്മു ആൻ്റിടെ ഏഴയലത്ത് വരില്ല… ഈ വേഷത്തില് ഡാൻസുംകൂടി ആവുമ്പോ പറയേ വേണ്ട… അല്ലേ അമ്മേ…”

ഞാൻ കുറച്ച് പുകഴ്ത്തിയതോടെ ആൻ്റിടെ മുഖം പൂത്തുലഞ്ഞ ചെന്ദാമര പോലെയായി… പക്ഷേ അതിലൊരു പരിഹാസം ഉള്ളത് മനസ്സിലായില്ല എൻ്റെ പാവം ആൻ്റിക്ക്…

“അ… ആ പറഞ്ഞതിൽ സത്യമില്ലാതില്ല…”

എൻ്റെ ആക്കിയ വർത്താനം മനസ്സിലായ എന്നോണം

അമ്മയും എൻ്റെ വാക്കുകളെ പിന്തുണച്ചു… അതോടെ ആൻ്റി ഡബിൾ ഹാപ്പി…

“ഒന്ന് പോ ചേച്ചി… ചുമ്മാ ഓരോന്ന് പറയല്ലേ…”

ആൻ്റി നാണിച്ചുകൊണ്ട് അമ്മയെ നോക്കി ചിരിച്ചു…

“അമ്മുനേം ആൻ്റിയെയും ഒരുമിച്ച് കണ്ടാല് ചേച്ചിം അനിയത്തീം ആണെന്നെ ഫ്ളാറ്റിലുള്ളവർ പറയണേ…”

ഞാൻ മെല്ലെ ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു…

“ഹിഹി… ഒന്ന് നിർത്തിക്കെ ജിത്തുട്ടാ… ഞാനെന്തേലും കുടിക്കാനെടുക്കാം…”

ആൻ്റിക്ക് നാണം സഹിക്കവയ്യാതെ സോഫയിൽ നിന്നെണീറ്റുകൊണ്ട് പറഞ്ഞു… എന്നിട്ട് എൻ്റെ കവിളിൽ ഒരു നുള്ള് തന്നു… അമ്മയും ചിരിക്കുന്നുണ്ട് ആൻ്റിയുടെ കാട്ടായം കണ്ടിട്ട്…

ആൻ്റിക്ക് ഇങ്ങനെ പറയുന്നതൊക്കെ നല്ലോണം ഇഷ്ടാണെന്ന് എനിക്കും അമ്മക്കും നല്ലപോലെ അറിയാം… പക്ഷേ പുള്ളിക്കാരി തലപോയാലും അത് സമ്മതിച്ച് തരില്ല… സംഗതി ഏറെക്കുറെ സത്യമാണെങ്കിലും…

ഈ സ്ഥാനത്ത് അമ്മുവാണെങ്കിൽ ഇപ്പോ എന്നെ കെട്ടിപ്പിടിച്ച് ഉമ്മകൊണ്ട് മൂടിയേനെ…. അല്ലെങ്കിലും പണ്ടുമുതലേ അവൾക്ക് എൻ്റെ എന്തേലും കോമ്പ്ലിമെൻ്റ്സ് കിട്ടിയാൽ പ്രത്യേക സന്തോഷാണെന്ന് എല്ലാരും പറയാറുണ്ട്…

……………….,…,,…………..

“അമ്മുമോള് എന്ത്യേ നിതേ… കാണാനില്ലല്ലോ…?”

ആൻ്റി കൊണ്ടുതന്ന സ്ക്വാഷ് കലക്കിയ വെള്ളം കുടിച്ചുകൊണ്ട് അമ്മ ചോദിച്ചു… നുള്ളി പെറുക്കാൻ ഒരു പ്ലേറ്റിൽ റോസ്റ്റഡ് കാഷ്യു നട്ട്സും ഉണ്ട്…

“അതാ റൂമിലെങ്ങാനും ഇരിപ്പുണ്ടാവും… നേരത്തെ ജിത്തുനോട് എന്തോ പറഞ്ഞിട്ട് റൂമിലേക്ക് തുള്ളി പോകുന്ന കണ്ടിരുന്നു…”

ആൻ്റി എനിക്ക് നേരെ രണ്ടുമൂന്ന് കാഷ്യു നീട്ടിക്കൊണ്ട് പറഞ്ഞു…

“അമ്മൂ….. മോളേ….”

അമ്മ നീട്ടിയൊരു വിളിയങ്ങ് വിളിച്ചു…. തേനൊലിക്കും പോലെ…

“ഓ…. വല്ല്യമ്മേ… ഞാൻ ഡ്രെസ്സ് മാറുവാ…”

അവിടന്ന് അതിനും അപ്പുറം… പാലൊഴുകുന്ന പോലെയുള്ള മറുപടിയും… അമ്മയുടെ വിളി പ്രതീക്ഷിച്ചിരിക്കായിരുന്നു എന്ന് തോന്നുന്നു… ഏതാ ഒരു സിങ്ക് രണ്ടാളും…

“ഓ…

എന്താ സ്നേഹം വല്യമ്മയോട്… തേനൊലിക്കുവല്ലേ…”

ആൻ്റി കളിയാക്കി ചിരിച്ചു….

“നീ പോടീ… പെറ്റത് നീയാണെങ്കിലും അവളെൻ്റെ മോളാ… ”

അമ്മ അൽപ്പം ഗമയോടെ പറഞ്ഞിട്ട് ആൻ്റിയെ ശകാരിച്ചു…

“ഓ… നിങ്ങള് ഒരു വല്ല്യമ്മയും മോളും… എനിക്കെൻ്റെ ചെറുക്കന്മാരുണ്ട്… അത് മതി… അല്ലെടാ…”

എൻ്റെ വായിലേക്ക് കാഷ്യു നീട്ടികൊണ്ട് ആൻ്റി പറഞ്ഞു… ഞാൻ കഴിച്ചതും നന്ദുട്ടൻ്റെ വായിലേക്കും ഇട്ട് കൊടുത്തു…

“പിന്നല്ലാതെ… ”

നന്ദുട്ടൻ്റെ തോളിൽ കൈയിട്ടുകൊണ്ട് ഞാൻ ചിരിച്ചു… അവനും തിരിച്ച് കീരിപ്പല്ലുകൾ കാട്ടി ചിരിച്ചു…

“അവൾക്ക് കൂറ് അമ്മയോടാ… അമ്മ പറഞ്ഞാല് ആൻ്റിയെ തട്ടാൻപോലും മടിക്കില്ല…”

തമാശ ആണെങ്കിലും ഒരു സത്യാവസ്ഥ തുറന്ന് പറഞ്ഞു…

“ആ… അതിലെനിക്ക് യാതൊരു സംശയവുമില്ല… എന്നെ കണ്ണെടുത്താ കണ്ടൂട യക്ഷിപിശാചിന്…”

Leave a Reply

Your email address will not be published. Required fields are marked *