മൈ ഡിയർ യക്ഷി – 6 3അടിപൊളി  

എൻ്റെ യക്ഷിയുടെ അഴകിൻ്റെ ഉറവിടം ആൻ്റിയിൽ നിന്ന് തന്നെയാണെന്ന് യാതൊരുവിധ സംശയവും വേണ്ട… അവളും ഡാൻസ് പഠിച്ചാൽ നന്നായേനെയെന്നു തോന്നാറുണ്ട് പലപ്പോഴും… പക്ഷേ എവിടെന്ന്… ലോക ഉടായിപ്പാണ്…

………………………………….

“അമ്മേ… ഈ വേഷത്തിൽ ആൻ്റിയെ കാണുമ്പോ ആരോ ഒരാളെ പോലെ തോന്നുന്നുണ്ടല്ലേ?…”

ആൻ്റി കേൾക്കാനായി മനപ്പൂർവ്വം ഞാൻ അമ്മയോട് എന്ന പോലെ പറഞ്ഞു…

പിള്ളേരെല്ലാം പോയി… ക്ലാസിൻ്റെ ക്ഷീണത്തിൽ ഞങ്ങളുടെ കൂടെ സോഫയിൽ ഇരുന്ന് റെസ്റ്റ് എടുക്കുകയാണ് ആൻ്റി…

“ആരെപ്പോലെയാടാ..?”

ഒരു കൗതുകത്തോടെ ആൻ്റി ചോദിച്ചു… ചെറിയ ചിരിയുമുണ്ട് മുഖത്ത്…

“നിനക്കെന്തേ നിതേ… അവൻ നിന്നെ കളിയാക്കുന്നതാ…”

എൻ്റെ ഉദ്ദേശം മനസ്സിലായ പോലെ അമ്മ പറഞ്ഞു ചിരിച്ചു… പക്ഷേ ഞാൻ വിട്ടില്ല… അത് കേട്ടതും ആൻ്റിയുടെ മുഖം ചെറുതായി വാടി…

“ഏയ്… അല്ലന്നേ…”

ഞാൻ പറഞ്ഞു. എന്നിട്ട് ആൻ്റിയെ നോക്കി… കക്ഷി വീണ്ടും പ്രതീക്ഷകൾ നിറച്ചാണ് ഇരിപ്പ്…

“ആൻ്റീ… ഈ അമ്മക്ക് അസൂയയാ… അതാ ഇങ്ങനൊക്കെ പറണേ..”

ഞാൻ ആൻ്റിയെ നോക്കി പറഞ്ഞു… അമ്മ പുച്ഛമിട്ട്

ഇരുന്നു.. അമ്മക്കറിയാം എൻ്റെ ഉടായിപ്പ് വർത്താനം… പക്ഷേ ആൻ്റിക്ക് പെട്ടെന്ന് മനസ്സിലാവില്ല… എത്രയോ തവണ ഞാൻ പറ്റിച്ചാലും അങ്ങനെ തന്നെയാ…

“ഓ.. എന്നാ പറ… കേക്കട്ടെ…”

അമ്മ വീണ്ടും നെഗറ്റീവ് അടിച്ചു…

“ഹ്മ്… നല്ല ഫേമസായ ഒരാളാണ്… പക്ഷെ പേര് കിട്ടുന്നില്ല… ശ്ശേ…”

ആലോചിച്ചിട്ട് കിട്ടാത്ത പോലെ ഞാനൊന്ന് അഭിനയിച്ചു… അമ്മ ഇതൊന്നും മൈൻഡ് ചെയ്യാതെ കേട്ടിരിക്കാണ്. പക്ഷെ ആൻ്റി ആലോചിച്ച് തല പുണ്ണാക്കുന്നുണ്ട്… എനിക്കത് കണ്ടിട്ട് ചിരിവന്നു…

“ആ… കിട്ടിപ്പോയ്….”

ഞാൻ പെട്ടെന്ന് ചാടി എഴുന്നേറ്റ് പറഞ്ഞതും ആൻ്റി എന്നെ പ്രതീക്ഷയോടെ നോക്കി.. എന്നാലും അമ്മ അതേ ഇരുപ്പ് തന്നെ… നന്ദുട്ടൻ കാഴ്ച ബംഗ്ലാവിൽ പോയ പോലെ ഇരിക്കുന്നു…

“മറ്റേ… മറ്റേ കലാമണ്ഡലം ഇല്ലേ… ആ പുള്ളിക്കാരി… ഫേമസ് ഡാൻസർ…”

വീണ്ടും കൗതുകം നിറച്ചുകൊണ്ട് ഞാൻ അൽപ്പം ഉച്ചയിൽ പറഞ്ഞു… ആൻ്റി വൻ പ്രതീക്ഷയോടെഎന്നെ നോക്കിയിരുന്നു….

“കലാമണ്ഡലം… കലാമണ്ഡലം നിത ജയചന്ദ്രൻ… ഹിഹി…”

ഞാൻ പറഞ്ഞ് ചിരിച്ചതും തെളിഞ്ഞ് നിന്ന ആൻ്റിയുടെ മോന്ത ഇരുണ്ട് വീർത്തു… അമ്മ വാ പൊത്തി ചിരിക്കുന്നുണ്ട്… നന്ദുട്ടൻ ഇതെന്ത് എന്ന ഭാവത്തിൽ ഇരിക്കുന്നു…

“ഞാനപ്പോഴേ പറഞ്ഞില്ലേടീ… ഇപ്പോ എങ്ങനിരിക്കുന്നു… ഇങ്ങനൊരു ബുദ്ധൂസ്…ഹഹ…”

അമ്മ ആൻ്റിയെ കളിയാക്കലും ആയതോടെആൻ്റിയുടെ മുഖം മാറി…. അത് അത്ര പന്തിയല്ല എന്ന് കണ്ടതും ഞാൻ ചിരി നിർത്തി സോറി പറയാൻ ചെന്നു…

“വേണ്ട… പൊയ്ക്കോ നീ… മിണ്ടണ്ട…”

ഞാൻ അടുത്ത് ചെന്നിരുന്നതും എന്നെ കൈകൊണ്ട് തള്ളി ആൻ്റി പറഞ്ഞു…

കള്ള പരിഭവം ആണ്.. ഏകദേശം മോളെപ്പോലെ തന്നെയാ അമ്മയും… ഇടയ്ക്ക് ഇങ്ങനുള്ള സന്ദർഭങ്ങളിൽ എനിക്കിട്ട് അടിയും

പിച്ചും തന്ന് തീർക്കാറുണ്ട്… ചിലപ്പോ അമ്മ ഉള്ളതുകൊണ്ടും ആവാം അങ്ങനെ ഉപദ്രവം ഇല്ലാത്തത്…

“അയ്യോ… എൻ്റെ നിതമ്മ പിണങ്ങിയോ…”

ചെറുതിലെ ഞാൻ വിളിക്കാറുള്ള പേരും വിളിച്ചു ആൻ്റിയെ ഒരു കൈകൊണ്ട് ചുറ്റിപ്പിടിച്ചു… എന്തായാലും അതിൽ ആൻ്റി വീഴുമെന്ന് എനിക്ക് ഉറപ്പാണ്…

“വേണ്ട വേണ്ട… നിൻ്റെ സോപ്പിങ്ങൊന്നും വേണ്ടാ….”

ആൻ്റി പരിഭവം കാണിച്ചുകൊണ്ട് തലയാട്ടി… ഇത്തവണ കൈ തട്ടിയൊന്നും മാറ്റിയില്ല… പാതി റെഡിയായി…

“അത്.. എനിക്കെൻ്റെ നിതമ്മേനെ അത്രയ്ക്ക് ഇഷ്ടൊള്ളോണ്ടല്ലേ…. മ്മ്ചും….”

ആൻ്റിയെ രണ്ട് കൈകൊണ്ടും ചുറ്റിപ്പിടിച്ച് ചെറിയ പിണക്കം നടിച്ച് കൊഞ്ചിക്കൊണ്ട് ഒരു ഉമ്മ കൊടുത്തു… കവിളിൽ…

“പോടാ… കുറുമ്പാ…”

ആൻ്റി ചിരിച്ചുകൊണ്ട് എൻ്റെ കയ്യിൽ നുള്ളി… ഇപ്പോ മുഖമൊന്നു തെളിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *