മൈ ഡിയർ യക്ഷി – 6 3അടിപൊളി  

കുളിരേകുന്ന ശബ്ദത്തിൽ അവളെന്നെ വീണ്ടും വിളിച്ചു.. ആഹാ കൊള്ളാലോ… ഇവൾക്കെന്നെ എന്നുമിങ്ങനെ സ്നേഹത്തോടെ വിളിച്ചുണർത്തിക്കൂടെ… ഇതുപോലെ കുറച്ച് ഉമ്മകളും കുറച്ച് തഴുകലും കൂടെ ആവുമ്പോൾ ആ ദിവസം മനോഹരമാവാൻ വേറെന്തു വേണം.. ഇത്രയൊക്കെയേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ…

മലര് എഴുന്നേക്കാനും തോന്നുന്നില്ല… ഇനിയും വൈകിയാൽ എൻ്റെ മാതാജി വന്ന് തല്ലി ഓടിക്കും…. അതുകൊണ്ട് ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന പോലെ ഞാൻ കണ്ണുകൾ ഒന്നു ചിമ്മിച്ചു…

“കൊരങ്ങാ… എണീറ്റെ… എന്തൊരുറക്കവാ…”

എൻ്റെ കവിളിൽ നോവാതെ പിച്ചിവലിച്ചുകകൊണ്ട് അമ്മു വീണ്ടും വിളിച്ചു…

ഞാൻ ഞെരക്കങ്ങൾ ഉണ്ടാക്കി മെല്ലെ കണ്ണ് തുറന്നു…. അമ്മു താടിക്ക് കൈയും കൊടുത്ത് എന്നെ നോക്കി പുഞ്ചിരിക്കുന്നതാണ് ഞാൻ കണ്ടത്… എന്തൊരു തെളിച്ചം പെണ്ണിൻ്റെ മുഖത്ത്…

അവളുടെ മുഖത്തേക്ക് നോക്കിയതും എൻ്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു… പെട്ടെന്ന് തൊട്ട് മുൻപ് ഞാൻ ചെയ്ത ഓരോ കാര്യവും ഓർത്തപ്പോ പതിയെ ആ പുഞ്ചിരി എൻ്റെ ഉള്ളിലുള്ള കള്ളച്ചിരിയായി പുറത്തുവന്നു…

“എന്താ…?”

എൻ്റെ കള്ളചിരി കണ്ടതും അവൾ രണ്ട്കൈയും എൻ്റെ നെഞ്ചിലും തോളിലും പിടിച്ച് കുലുക്കിക്കൊണ്ട് ചിണുങ്ങി… ആ നീക്കത്തിൽ അമ്മുവിൻ്റെ മുടി ഇരു ചെവിയുടെ ഇടയിൽ നിന്ന് ചാടി മുഖത്തിൻ്റെ വശങ്ങളിലായി വന്ന് തൂങ്ങിയാടി കളിച്ചു…

നാണം കൊണ്ട് തുടുത്ത കവിളും മൂക്കും കാട്ടി പെണ്ണ് എന്നെ നോക്കി ചിണുങ്ങുമ്പോ ഈ യക്ഷിയെ അങ്ങ് കടിച്ച് തിന്നാനാണ് തോന്നുന്നേ….

എൻ്റെ നോട്ടം കണ്ടിട്ട് അവളിലും ഭാവവ്യത്യാസങ്ങൾ കാണുന്നുണ്ട്…

“എന്തുന്നാ ഈ നോക്കണേ….”

മുഖത്ത് പ്രകടമായ

നാണച്ചിരി മറച്ചുകൊണ്ട് അമ്മു വീണ്ടും ചിണുങ്ങി… ഇത്തവണ എൻ്റെ കവിളിൽ മെല്ലെ പിച്ചിയും മുടിയിൽ പിടിച്ചു വലിക്കുന്നുമുണ്ട്…

“ഒന്നൂല്ലെടി കൊരങ്ങി…”

ഒരു ചിരിയോടെ അമ്മുൻ്റെ മുക്കിൽ പിടിച്ച് വലിച്ചു…

“ആഹ്….”

വേദനിച്ചെന്ന പോലെ ഭാവം വരുത്തിക്കൊണ്ടവൾ എന്നെ തുറിച്ച് നോക്കി….

“അമ്മൂ… അവനെണീറ്റില്ലേ…..? ഞാനങ്ങു വരണോ…?”

അമ്മയുടെ വിളി വീണ്ടും വന്നു… ഇത് ഫൈനൽ കോളാണ്… അടുത്തത് മർദ്ദനമാണ്… അതാണ് അമ്മയുടെ രീതി…

“വേണ്ടാ വല്യമ്മേ… ഏട്ടനെണീറ്റു…”

അമ്മു കൊഞ്ചിപ്പറഞ്ഞുകൊണ്ട് എന്നെ നോക്കി ചിരിച്ചു…

ഓ… എന്താ ടൈമിംഗ്.. എന്താ സ്നേഹം… അമ്മ വാ തുറക്കാൻ നോക്കി നില്ക്കാണ് തേനൊലിപ്പിച്ച് മറുപടി പറയാൻ…

“ആ… എളുപ്പം വാ…. ”

ഭാഗ്യം… മാതാജി ഒതുങ്ങി…

“ദേ… എണീറ്റെ… ഇല്ലേൽ വല്യമ്മേടെ കയ്യീന്ന് മെനക്ക് കിട്ടും…”

എൻ്റെ കവിളിൽ തട്ടിക്കൊണ്ട് അമ്മു ചിരിയോടെ പറഞ്ഞു…

“ഹ്മ്…”

ഞാൻ മൂളി… ഇപ്പോ കിട്ടുന്ന സുഖം പോകുമെങ്കിലും എഴുന്നേക്കാം… എന്തായാലും ഇത്രയൊക്കെ ചെയ്തില്ലേ… ഞാൻ അവളെ നോക്കി മെല്ലെ ചിരിച്ചുകൊണ്ട് എഴുന്നേക്കാൻ തുടങ്ങി…

അന്നേരം ഞാനൊരു അറ്റകൈ പ്രയോഗിച്ചു… എഴുന്നേൽക്കുന്നതിനിടെ ഇടതുകൈകൊണ്ട് അവളുടെ അരകെട്ടിൽ പിടിച്ചൊന്ന് പിതുക്കി വിട്ടുകൊണ്ട് പെട്ടെന്ന് ബനിയനും ഷിമ്മിയും ചെറുതായൊന്നു പൊക്കി ആ നഗ്ന വയറിൽ പൊക്കിളിൽ ഒരുമ്മയും ചെറിയൊരു നുള്ളും കൊടുത്ത് എഴുന്നേറ്റ് മാറി…

“ഹാ….സ്സ്…”

പൊക്കിളിൽ എൻ്റെ ചുണ്ട് സ്പർശിച്ചതും അമ്മു ഞെട്ടിവിറച്ചോണ്ട് അവളുടെ നെഞ്ചില് കൈ വെച്ച് മറ്റേ കൈകൊണ്ട് വാ പൊത്തി… ഞാൻ നോക്കിയപ്പോ വിശ്വാസം വരാതെ എന്നെ മിഴിച്ചുനോക്കുകയാണ്…

അമ്മു ശ്വാസമെടുക്കാൻ കഴിയാതെ കഷ്ടപ്പെടുന്നത് കണ്ടിട്ട് എനിക്ക് ചിരി വന്നു… എന്തൊരു

ക്രൂരനാണ് ഞാൻ….

അവസാനം അമ്മൂനെ നോക്കി ഞാനൊന്നു കണ്ണിറുക്കി ഉമ്മ കൊടുക്കുന്ന പോലെ ചുണ്ട് കാണിച്ചതോടെ അമ്മു സഹികെട്ടു… എൻ്റെയീ പ്രവർത്തികളിൽ അവൾക്കുണ്ടായ പല വികാരങ്ങളും സീൽക്കാരങ്ങളും അടക്കിപ്പിടിച്ചുകൊണ്ടവൾ എന്നെ ദയനീയമായി നോക്കി…

Leave a Reply

Your email address will not be published. Required fields are marked *