വീണ്ടും പിണങ്ങിയെന്ന് തോന്നുന്നു… അല്ലേൽ അടുത്ത അടവ്… ഞാൻ മെല്ലെ തല ചെരിച്ചൊന്നു നോക്കി… ഞാൻ നോക്കുന്നത് കണ്ടപ്പോ എന്നെ നോക്കി മെല്ലെ ചിരിച്ചു…
അവൾടെ ഈ ചിരിയിലും നോട്ടത്തിലുമാണ് ഞാൻ എപ്പോഴും വീഴുന്നത്…. ഇനി വീഴാൻ പാടില്ല… ഇല്ലേൽ അവളത് മുതലെടുക്കും.. ഒന്ന് വിരട്ടി വിട്ടേക്കാം…
“വാ…”
വലത്തെ കൈ നീട്ടിപ്പിടിച്ച് ഞാൻ അവളെ വിളിച്ചു…
“മ്ഹൂഹും…”
പെട്ടെന്ന് പിണക്കം കാണിച്ച് ഇല്ല എന്ന് മൂളിക്കൊണ്ട് അവൾ അങ്ങനെ തന്നെ നിന്നു…
യക്ഷിടെ നമ്പറ് തന്നെ…. അല്ലാതെ എന്ത്…
“എന്തോന്ന് കുഹും…. ഇങ്ങ് വാടി പെണ്ണേ….”
എൻ്റെ തോളിലിരുന്ന അവളുടെ ഒരു കയ്യിൽ പിടിച്ച് ബലമായി വലിച്ചു…
“ആഹ്….”
അവളെ പിടിച്ച് എൻ്റെ സൈഡിലേക്ക് നിർത്തി… ബലത്തിൽ പിടിച്ചതോണ്ട് വേദനിക്കുന്ന പോലെ ഓരോന്ന് കാണിക്കുന്നുണ്ട്…
“ഊ…സ്… ന്നെ വിട്ടേ… വേദനിക്കുന്നു….”
വേദനിച്ചിട്ടൊന്നുമില്ല… വെറുതെ ഓവർ എക്സ്പ്രഷൻ ഇടുന്നതാ… കള്ളി…
“എന്ത് കിണ്ടിയാ വേണ്ടേ… നിനക്ക്… ഏഹ്?..”
ഞാൻ ചെയറിൽ നിന്ന് എണീറ്റ് അവൾടെ നേരെ നിന്നുകൊണ്ട് ലേശം കലിപ്പിട്ടു… എന്നിട്ട് അവളുടെ മറ്റേ കയ്യും പിടിച്ചടക്കി…
ചെറുതായി പേടിച്ചെന്ന് തോന്നുന്നു… എന്നാലും ഒന്നു കൊഞ്ഞനം കുത്തി അവൾ താഴേക്ക് നോക്കി നിന്നു… ഒന്നും മിണ്ടിയില്ല…
“ശ്രുതീ.. നിന്നോടാ ചോദിച്ചേ…”
കയ്യിലുള്ള പിടുത്തം ഒന്ന് മുറുക്കിക്കൊണ്ട് അൽപ്പം ഒച്ചയിട്ടു…
അമ്മു വീണ്ടും ഒന്നു ഞെട്ടിക്കൊണ്ട് ഒന്നും മനസ്സിലാവാത്ത പോലെ എന്നെ മിഴിച്ചു നോക്കി… ശ്രുതി എന്ന് വിളിച്ചതിലാണ് ഇപ്പോഴത്തെ ഞെട്ടൽ എന്ന് വ്യക്തം…
കണ്ണ് ചെറുതായി
നിറഞ്ഞെന്ന് തോന്നുന്നു… ഇപ്പം ലേശം വേദനിച്ച് കാണും….
“കേട്ടില്ലേ.. നീ?..”
കയ്യിലെ പിടുത്തം ലൂസാക്കി ഞാൻ മുരണ്ടു…
“മ്മ്…”
ജീവനില്ലാത്ത പോലെ മൂളി… പാവം.. ഇപ്പോ ശരിക്കും കണ്ണ് നിറഞ്ഞു…
“എന്നിട്ട്… പറ… എന്തേലും വേണോ നിനക്ക്…?..”
അവളുടെ ഈറനണിഞ്ഞ കണ്ണിൽ ഞാൻ തുറിച്ച് നോക്കി…
“മ്മ്…ഹും..”
ഒന്നും വേണ്ടയെന്ന് തോള് കുലുക്കിക്കൊണ്ട് എന്നിൽ നിന്ന് നോട്ടം മാറ്റി..
“മേലാൽ… ഞാൻ ഓരോന്ന് ചെയ്യുന്നെൻ്റെ ഇടേല് വന്ന് കിണിക്കരുത്… കേട്ടാ…”
ഞാൻ പറഞ്ഞതും അവൾ വീണ്ടും വിശ്വാസം വരാതെ എന്നെ നോക്കി… എന്നെ നോക്കി തലയനക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല…
ഒരു ഡോസ് കൂടി കൊടുത്താൽ ഇപ്പോ കരയും എന്ന അവസ്ഥയിലാണ് യക്ഷി…
“ഹ്മ്… പൊക്കോ…”
അവളുടെ കണ്ണിൽ നോക്കി കൈവിട്ടുകൊണ്ട് ഞാൻ പറഞ്ഞു… ഞാൻ പറഞ്ഞതും ഒരു നോക്ക് പോലും നോക്കാതെ അമ്മു തിരിഞ്ഞോടി…
എൻ്റെ ദൈവമേ പറഞ്ഞത് കൂടിപ്പോയെന്ന് തോന്നുന്നു… ഒരുമ്മ ചോദിച്ച് വന്ന അതിനെ ഇങ്ങനെ വിട്ടാൽ ശരിയാകില്ല എന്ന തോന്നൽ പെട്ടെന്ന് ഉടലെടുത്തു… ഞാനൊരു ക്രൂരൻ തന്നെ…
“ഡീ… അവിടെ നിന്നേ…!”
വാതിക്കൽ എത്തിയതും അമ്മു സ്വിച്ചിട്ട പോലെ നിന്നു… അപ്പുറത്ത് നിന്ന് ആൻ്റിയുടെം അമ്മേടെം വർത്താനം കേൾക്കാം… എനിക്ക് വീണ്ടും ഒരു കുസൃതി തോന്നി…
“അമ്മേ….ഹ്….”
ഞാൻ ഓടിച്ചെന്ന് അവളെ പിന്നിൽ നിന്ന് വട്ടം പിടിച്ച് പൊക്കിക്കൊണ്ട് ഹാളിലേക്ക് നടന്നു… എന്നിട്ട് അവളെ രണ്ട് കറക്കം അങ്ങ് കറക്കി…
“ഹാ… എന്നെ വിട്ടേ….”
വട്ടം കറക്കിയപ്പോൾ ശബ്ദങ്ങൾ ഉണ്ടാക്കി അമ്മു കാലിട്ടടിച്ചു…
“മൂത്തവര് പറഞ്ഞിട്ട് അനുസരണക്കേട് കാണിച്ചാലുണ്ടല്ലോ…. കിട്ടും എൻ്റേന്നു…”
അവളെ
താഴെയിറക്കി ചെവിയിൽ പതിയെ പറഞ്ഞു… ഇച്ചിരി കടുപ്പിച്ചാണ് പറഞ്ഞത്…
അപ്പോഴും എൻ്റെ കൈ വിടേക്കാൻ നോക്കുന്നുണ്ട്… പക്ഷേ പറ്റുന്നില്ല അവൾക്ക്… അതിൻ്റെ ദേഷ്യവും ഉണ്ട്..
“ഇനി ചോദിച്ചത് തന്നില്ലെന്ന് വേണ്ട…”
അത് കേട്ടതും അമ്മു എന്താ എന്ന ഭാവത്തിൽ ഈറനണിഞ്ഞ കണ്ണുകളുമായി എന്നെ തല തിരിച്ച് നോക്കി… ഞാൻ ഒരു വഷളൻ ചിരിയും ചിരിച്ച് അവളെ നോക്കി….
