അവൻ്റെ തലമുടിയിൽ കൈകൊണ്ട് ചീകി ഞാൻ പറഞ്ഞു…
“ഇല്ല്യ… എന്ക്കറിയാ…”
അവൻ ചെറുതായി വിതുമ്പി തലകുനിച്ചിരുന്നു…
അമ്മു എന്ത് കാണിച്ചാലും പറഞ്ഞാലും അവന് വല്യ പ്രശ്നമില്ല.. പക്ഷേ ഞാൻ അവനെ മാറ്റി നിർത്തി എന്ന് തോന്നല് വന്നാൽ ചെക്കൻ ഡൗൺ ആകും…
നേരെ മറിച്ച് അമ്മുവാണെങ്കിൽ അവൾക്ക് കലി ഇളകും… അത്രേ ഒള്ളു രണ്ടും തമ്മിലുള്ള വ്യത്യാസം…
“അയ്യേ… എന്തറിയാന്ന്… ചേട്ടൻ്റെ പുന്നാര നന്ദുക്കുട്ടനല്ലെ… ബാ…”
ഒരു ചിരിയോടെ അവനെ ഞാൻ കെട്ടിപ്പിടിച്ചു…
“മ്മ്ഹൂം… വേണ്ട… ചേട്ട.. യെന്നെ കൂട്ടീലാല്ലോ… പോയപ്പോ…”
അവൻ എന്നെ പതിയെ തള്ളി മാറ്റാൻ നോക്കിക്കൊണ്ട് സങ്കടത്തോടെ കൊഞ്ചി പറഞ്ഞു….
അപ്പൊ അത് തന്നെ… സിനിമക്ക് പോയത് അവൾ വെടി പൊട്ടിച്ചു…
“ആര് കൂട്ടില്ലെന്ന്… എൻ്റെ നന്ദുമോൻ എന്തുട്ടാ പയനേ..”
ഒന്നുമറിഞ്ഞിട്ടില്ലെന്ന ഭാവത്തിൽ ചുണ്ട് മലർത്തി അവനെപ്പോലെ ഞാനും കൊഞ്ചി കൊണ്ട് ചിരിച്ചു…
അത് കണ്ടതും അവന് ചിരിപ്പൊട്ടി… പക്ഷേ പെട്ടെന്ന് തന്നെ മാഞ്ഞു…
“കഴിഞ്ഞൂസം ചേച്ചിനേം കൂട്ടി പുറത്തൊക്കെ പോയിലെ… സിനിമ കണ്ടില്ലേ?.. എന്നട്ട്.. ചേട്ടയെന്നെ കൂട്ടീലാല്ലോ..?.. ഞാ… പിണക്കാ….”
അവൻ എന്നെ തിരിച്ചും കെട്ടിപ്പിടിച്ചുകൊണ്ട് മെല്ലെ തേങ്ങി പറഞ്ഞു…
ഞാനൊന്ന് സംസാരിച്ച് എന്തേലും വാങ്ങി കൊടുത്താൽ തീരുന്ന പ്രശ്നമേ ചെക്കനൊള്ളൂ… പക്ഷേ അവൻ്റെ ഉള്ളിൽ ശരിക്കും വിഷമം
കാണും.. അത് കണ്ടാൽ എനിക്കും പെട്ടെന്ന് സങ്കടം വരും…
കാരണം അമ്മു ജനിച്ചപ്പോൾ ഞാനും ചെറുതായിരുന്നു.. ഒരുവിധം അറിവ് വച്ച കാലത്താണ് ഒരു കുഞ്ഞനിയനെ പോലെ ചെക്കൻ വരുന്നേ.. അതുകൊണ്ട് തന്നെ എനിക്കവൻ കൊച്ച് കുഞ്ഞാണ് എപ്പോഴും…
“അയ്യേ… ഇതിനാണോ എൻ്റെ ചക്കര പിണങ്ങിയെ…. അയ്യേ…”
സന്ദർഭം ഒന്ന് ഹാപ്പിയാക്കാൻ ഞാൻ അവനെ കളിയാക്കി കവിളിൽ ഒരുമ്മ കൊടുത്തു..
എനിക്ക് അതിനൊരു തണുത്തൊരു ചിരി തിരിച്ചു തന്നു…. ഇപ്പോഴും തെളിഞ്ഞിട്ടില്ല…
“നന്ദുട്ടാ…”
“മ്മ്…”
ഒരു മൂളൽ മാത്രം….
“നമുക്കിന്ന് വൈകുന്നേരം പുറത്ത് പോയാലോ… ഏഹ്…”
അവൻ്റെ തോളിൽ പിടിച്ച് കുലുക്കിക്കൊണ്ട് ഞാൻ ചിരിച്ചു…
പുറത്ത് പോകാം എന്ന് പറഞ്ഞപ്പോ അവൻ്റെ കണ്ണുകൾ തിളങ്ങി… എന്തായാലും അവന്മാരുടെ അടുത്ത് പോകണം.. അപ്പൊ ഇവനേം കൂട്ടാം…
“അപ്പൊ… അമ്മുചേച്ചിയോ?..”
അമ്മു കൂടെയുണ്ടാകുമോ എന്നോർത്ത് അവൻ സംശയിച്ചു… ചെറിയൊരു ഇഷ്ടക്കേടും മുഖത്തുണ്ട്…
“യക്ഷിയെ കൂട്ടാതെ നമക്ക് മുങ്ങാം… പോരെ…?”
യക്ഷിയെ കൂട്ടാതെ പോകാമെന്ന് കേട്ടതോടെ ട്രിപ്പിൾ ഹാപ്പി… ഇത്രേ ഒള്ളു എൻ്റെ കൊച്ച്…
“ഹാ… അതുമതി….”
വിടർന്ന കള്ള ചിരിയോടെ തലകുലുക്കി അവൻ പറഞ്ഞു…
“ഓ… ഇപ്പോ എന്താ ഒരുചിരി…”
അവൻ്റെ ചിരി കണ്ട് ഞാൻ കളിയാക്കികൊണ്ട് അവനെ ഇക്കിളിയിട്ടു….
“ഹിഹി…. ഹി ഹി….”
അവൻ വീണ്ടും കുടുകുടെ ചിരിച്ചു….
“എന്നാ ചേട്ടന് തിരിച്ച് ഉമ്മ തന്നെ…”
നേരത്തെ അവന് ഉമ്മ കൊടുത്തതിന് പകരം ചോദിച്ചു… ഒരു പിണക്ക ഭാവത്തോടെ…
“ഉമ്മ…”
പെട്ടെന്ന് തന്നെ എന്നെ കെട്ടിപ്പിടിച്ച് എൻ്റെ കവിളിൽ അമർത്തി ഉമ്മ തന്നു… പിന്നെ പല്ലിളിച്ച് കാട്ടി….
ഔ… എന്താ
ചിരി…
അങ്ങനെ അതവിടെ തീർന്നു… ഇനിയെൻ്റെ കൊച്ചിനെ വിഷമിപ്പിച്ച യക്ഷിക്കൊരു തട്ട് കൊടുക്കണം…
ഹാളിൽ ചെന്നപ്പോ അവിടെ ഡാൻസ് പഠിത്തം നടന്നുകൊണ്ടിരിക്കുന്നു…. കാഴ്ചക്കാരായി അമ്മ എത്തിയിട്ടുണ്ട്…. ഞാനങ്ങോട്ട് ചെന്നിരുന്നു… പിന്നാലെ നന്ദുട്ടനും….
പിള്ളേരുടെ ചുവടുവെപ്പും അവസാനം ആൻ്റിയും പിള്ളേരും ഒത്തുചേർന്നുള്ള ചുവടുവെപ്പും ആയതോടെ രംഗം ഉഷാറായി… ഇപ്പോഴും നല്ല മെയ്വഴക്കത്തോടെയാണ് ആൻ്റി കളിക്കുന്നത്… ഡാൻസ് കളിക്കുമ്പോ പ്രത്യേകഭംഗിയാണ് ആൻ്റിക്ക്..
മുഖത്ത് വരുത്തുന്ന ഭാവവും കണ്ണുകളുടെ നോട്ടവും എല്ലാം നല്ല രസാണ്… കറുപ്പും ചുവപ്പും കലർന്ന വസ്ത്രം ആ അഴക് പൂർണമാക്കുന്നു…
