മൈ ഡിയർ യക്ഷി – 6 3അടിപൊളി  

ആൻ്റി ഇത് കണ്ടപ്പോ എന്നോട് എന്താ എന്ന് പുരികം പൊക്കി ചോദിച്ചു…. ഞാൻ ചിരിച്ചുകൊണ്ട് ഒന്നുമില്ല എന്ന് കൈകാട്ടി…

അപ്പോഴേക്കും അമ്മു അങ്ങോട്ട് വന്നു…. ഒരു മെറൂൺ കളർ കാപ്രിയും ബ്ലാക്ക് ടീഷർട്ടും ആണ് വേഷം… ഇത് തന്നെയല്ലേ രാവിലെ ഞാൻ കണ്ട വേഷം… ഞാൻ മനസ്സിലോർത്തു…

അപ്പൊ രാവിലെ അവളെൻ്റടുക്കെ വന്നിരുന്നു…. കെട്ടിപ്പിടിച്ച് കിടക്കേം ചെയ്തു…. സ്വപ്നമായിരുന്നില്ല… ഇങ്ങനെ പോയാൽ ഈ പെണ്ണെന്നെ ചീത്തയാക്കും…

മെറൂൺ കാപ്രിക്ക് താഴെ കാലുകളുടെ പകുതിയും കൽപ്പാദങ്ങളും കറുത്ത തുണിക്കുള്ളിൽ പൊതിഞ്ഞ ശരീരവും തുളുമ്പിച്ചവൾ എൻ്റെ അരികിലെത്തി… എന്നെ നേരാവണ്ണം നോക്കുന്നൊന്നുമില്ല…

മുഖത്ത് നാണം തുളുമ്പി നിൽക്കുന്നത് വ്യക്തമായി കാണാം… പിന്നെയൊരു കള്ളച്ചിരിയും… രണ്ട് ദിവസമായിട്ട് തമ്മിൽ കണ്ടാൽ ചിരി വരുന്ന കാര്യങ്ങളാണല്ലോ നടക്കുന്നത്.. അതോർത്ത് എന്നിലും ഒരു ചിരി മൊട്ടിട്ടു…

അമ്മു വന്ന് എൻ്റടുക്കെ ഇരുന്നതും നന്ദുട്ടൻ എഴുന്നേറ്റ് പോയി… അമ്മുവിനെ കടുപ്പിച്ച് നോക്കിയാണ് പോക്ക്.. എന്നെ നോക്കിയതേ ഇല്ല…

“എന്താ.. ചെക്കാ….?”

അവനെ നോക്കി പേടിപ്പിച്ചുകൊണ്ടവൾ എൻ്റെ കൈ ഒരെണ്ണം സ്വന്തമാക്കിക്കൊണ്ടവൾ എന്നോട് ചേർന്നിരുന്നു… ആൻ്റിയും ഇത് ശ്രദ്ധിക്കുന്നുണ്ട്…

“എന്ത് പറ്റിയമ്മു അവന്… ? നീ എന്തേലും ഒപ്പിച്ചാ…?”

ഞാൻ ചുമ്മാ തിരക്കി… കാര്യമറിയാൻ…

“ഈ…. ഞാനെന്ത് ഒപ്പിച്ചുന്നാ….?”

എൻ്റെ കയ്യിൽ മെല്ലെ നുള്ളിക്കൊണ്ട് അവൾ ശുണ്ഠി എടുത്തു…

“പിന്നെന്താ നന്ദുട്ടൻ എണീറ്റ് പോയേ…?”

ഞാൻ വീണ്ടും അവളോട്

സംശയം ഉന്നയിച്ചു…

“എനിക്കെങ്ങനറിയാനാ…”

എൻ്റെ ചോദ്യം ഇഷ്ടപ്പെടാതെ ചെറുതായി സ്വരം ഉയർത്തി…

“ഒരു കുന്തുട്ടൻ… ഹും…”

പിറുപിറുത്തുകൊണ്ട് കാല് രണ്ടും മടക്കി സോഫയിലേക്ക് വച്ച് എൻ്റെ മേലേക്ക് ചാഞ്ഞ് പിള്ളേരുടെ ഡാൻസും കണ്ടിരുന്നു..

“എൻ്റെ പൊന്നോ… ഒരു കാര്യം ചോദിക്കാനും പാടില്ലേ…”

അവളുടെ പരിഭവം കണ്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു…

“ആ… പാടില്ല… ഹും…”

ഞാൻ ചുമ്മാ അവളെ നോക്കി ചിരിച്ചു…

“ഏട്ടന് വേറൊന്നും ചോയിക്കാനില്ലേ…”

വീണ്ടും പിറുപിറുത്തു…എനിക്ക് വീണ്ടുമൊരു പിച്ചും തന്ന് അവൾ അങ്ങനെ ഇരുന്നു..

ഈ സമയം എൻ്റെടുത്തുന്നു വേറെന്തൊക്കെയോ അവൾ പ്രതീക്ഷിക്കുന്നുണ്ട്.. അതിൻ്റെയാണ് ഈ പരിഭവം… ഞാൻ തത്കാലം അത് കണ്ടില്ലെന്നു നടിച്ചു…

“എൻ്റമ്മൂ… ചെക്കൻ ഒടക്കിലാണെന്ന് തോന്നണു… എന്നെയൊന്നു നോക്കിത്പോലുമില്ലാ…”

അവൾ പിടിച്ച് വച്ച എൻ്റെ കൈ ഒന്നു കുടഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു…

ഞങ്ങളുടെ ഈ കാട്ടായം കണ്ടിട്ട് ആൻ്റി ചിരിയോടെ തുറിച്ച് നോക്കുന്നുണ്ട്…

“ആ.. നന്നായൊള്ളു…”

തിരിച്ച് എനിക്കൊരു തട്ടും തന്നിട്ട് അമ്മു എഴുന്നേറ്റ് റൂമിലേക്ക് പോയി… ഞാൻ പിന്നാലെ ചെല്ലുമെന്ന് കരുതുന്നുണ്ടാവും…

ആൻ്റി എന്നെ നോക്കി എന്താ എന്ന് കൈ കാണിച്ചു…. ഞാൻ ഒന്ന് കണ്ണിറുക്കിക്കൊണ്ട് ചിരിച്ചു…ആൻ്റിയും ചിരിച്ചു… എന്നിട്ട് നന്ദുട്ടൻ്റെ അടുത്തേക്ക് പോയി…

രണ്ടെണ്ണങ്ങളും കൂടി എന്നെ ഒരു പരുവം ആക്കും…

“അയ്… നന്ദുകുട്ടൻ പിണങ്ങി ഇരിക്കാ….?”

ബെഡിൽ ഇരിക്കുന്ന അവൻ്റെ അടുത്ത് മുട്ട് കുത്തി നിന്നുകൊണ്ട് ചോദിച്ചു…

ചെക്കൻ ഇപ്പോഴും മുഖം വീർപ്പിച്ചിരിക്കാണ്….

“എന്തോ പറ്റി എൻ്റെ കുട്ടന്…”

അവനെ ചെറുതായി കൊഞ്ചിച്ചുകൊണ്ട് ഞാൻ ചിരിച്ചു…

അവൻ എന്നെ മെല്ലെ നോക്കി… സെൻ്റി ആണെങ്കിലും

ഇപ്പോ ആളൊന്നു അയഞ്ഞിട്ടുണ്ട്…

“ചേട്ടന്… ന്നെ ഇഷ്ടല്ലല്ലോ… ചേച്ചിനെയല്ലേ ഇഷ്ടം…….”

അവൻ ചെറുതായി വിതുമ്പിക്കൊണ്ട് ചുണ്ട് മലർത്തി…

അപ്പൊ സംശയിച്ച പോലെ യക്ഷി പെണ്ണ് എന്തോ ഒപ്പിച്ചെട്ടുണ്ട്… എന്നിട്ടവളുടെ ഒന്നും അറിയാത്തൊരു ഭാവം…

“ആര് പറഞ്ഞു… എനിക്ക് നിങ്ങ രണ്ടാളും ഒരുപോലല്ലേടാ…”

Leave a Reply

Your email address will not be published. Required fields are marked *