അമ്മുവിനെ നോക്കാതെ ആൻ്റി സ്വയം പഴിച്ചു…
“ബാക്കിയുള്ളോർക്ക് ഒരു പെൺകൊച്ച് ഉണ്ടാവുമ്പോ ഒരു ആശ്വാസാണ്… എനിക്ക് കിട്ടിയതോ ഒരുവകതിരിവില്ലാത്ത സാധനം….”
ഇങ്ങോട്ട് കിട്ടിയതിൽ നിന്ന് മെനക തിരിച്ചുകൊടുത്തുകൊണ്ട് കൊടുത്തുകൊണ്ട് ആൻ്റി അടുക്കളയിലേക്ക് നടന്നു… ഇതൊക്കെ സർവസാധാരണം ആയതുകൊണ്ട് എനിക്കും
അമ്മക്കും ചിരിയാണ് വന്നത്…
“നോക്കിയേ വല്യമ്മേ… ഈ സാധനത്തിനു എന്നെ കണ്ടൂടാ… ഹ്..”
അമ്മയോട് പരിഭവം പറഞ്ഞ് അമ്മു ചിണുങ്ങി… കിച്ചണിൽ പത്രങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദങ്ങൾ കേൾക്കുന്നുണ്ട്… ആൻ്റി തകൃതി ആയ പണിയിലാണെന്ന് തോന്നുന്നു…
“മോളത് കാര്യാക്കണ്ട… അവള് വെറുതേ പറയുന്നതല്ലേ… ചെല്ല്… അവൾക്കെന്തേലും ചെയ്ത് കൊടുക്ക്…”
ഒരു പുഞ്ചിരി നൽകി അമ്മ അവളെ ആശ്വസിപ്പിച്ചു….
“ഞാഞ്ചെയ്യാത്തോണ്ടാണോ വല്യമ്മേ… അടുക്കളേല് ചെന്നാല് എന്നെ ഒന്നും ചെയ്യാൻ സമ്മതിക്കൂല… എന്നിട്ടാ ഇങ്ങനെ… ഹും.. ഹും..”
അമ്മു വിങ്ങിക്കൊണ്ട് പറഞ്ഞു… അമ്മ പുഞ്ചിരിയോടെ അവളെ തലോടി…
സംഗതി ആൻ്റി ഞങ്ങളുള്ളപ്പോ അമ്മൂനെ തമാശയ്ക്ക് ഇങ്ങനെയൊരോന്നു പറയുമെങ്കിലും മറ്റുള്ളവരുടെ മുന്നില് അങ്ങനെയല്ല… അവളെ കുറിച്ച് ബന്ധുക്കളാരും ഒരു വാക്ക് പോലും മോശം പറയുന്നത് ആൻ്റിക്ക് ഇഷ്ടമല്ല…
സമ്മതിക്കെമില്ല… ആൻ്റി തിരിച്ച് പറയും… ഞാനത് പലപ്പോഴും കേട്ടിട്ടുമുണ്ട്… പക്ഷേ ആ പൊട്ടിക്ക് ഇതൊന്നുമറിയില്ല… അവളെ ഇതുപോലെ നിർത്തിയില്ലെങ്കിൽ വഷളാവും എന്നാണ് ആൻ്റിയുടെ വാദം…
ആൻ്റിയുടെ പ്രോഡക്റ്റ് ആയതു്കൊണ്ട്തന്നെ ആ കാര്യത്തിൽ വ്യക്തമായ ബോധം ആൻ്റിക്കുണ്ട്..
“അതെനിക്കറിഞ്ഞുടെ… എൻ്റമ്മുമോള് മിടുക്കിയല്ലേ… ഉമ്മ…”
അമ്മുവിൻ്റെ നെറ്റിയിൽ ഒരു മുത്തം കൊടുത്തുകൊണ്ട് അമ്മ അവളെ നോക്കി പുഞ്ചിരിച്ചു…
“ചെല്ല്… വല്യമ്മേം കൂടെ വരാം… അവളെൻ്റെ കൊച്ചിനെ എന്താ പറയുന്നെന്ന് ഞാനൊന്ന് നോക്കട്ടെ….”
അമ്മ അവളെ വീണ്ടും ആശ്വസിപ്പിച്ചു… അത് കേട്ടതും അവൾ അമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മയും കൊടുത്തു.. എന്നിട്ട് അമ്മയെ നോക്കി വെളുക്കെ ചിരിച്ചുകാട്ടി…
പിന്നെ എന്നെയും നോക്കി ചിരിച്ചു… എങ്ങനുണ്ട് എന്ന ഭാവത്തിൽ… പെരുങ്കള്ളി…
ആഹാ…ഭാവിയിലെ അമ്മായിയമ്മയും മരുമോളും തമ്മില് എന്താ ഒരു
സ്നേഹം… ഗംഭീരം എന്നപോലെ ഞാൻ പുരികം പൊക്കി തലയാട്ടി…
“ചേച്ചി…. അതിനെയിങ്ങോട്ട് വിട്ട് എനിക്ക് വേറെ പണിയുണ്ടാക്കല്ലേ…”
അവളുടെ പരിഭവം പറച്ചിലും അമ്മയുടെ ഉപദേശവുമെല്ലാം ആൻ്റി കേട്ടെന്ന് തോന്നുന്നു… അമ്മു എഴുന്നേറ്റ് പോകാൻ തുനിഞ്ഞതും ആൻ്റിയുടെ വക അടുത്ത ആട്ട് വന്നു….
“ഓ…..”
അതും കൂടി കേട്ടതോടെ അമ്മുൻ്റെ സമനില തെറ്റി… ഒന്നു ഒച്ചയിട്ടുകൊണ്ട് കലി കയറിയ മോന്തയും വെച്ച് നിലത്തിട്ട് ഒരു ചവിട്ടും കൊടുത്ത് അവൾ റൂമിലേക്ക് പോയി…
ആ പോക്ക് കണ്ടിട്ട് ഞാനും അമ്മയും ഇരുന്ന് വാ പൊത്തി ചിരിച്ചു…
“അമ്മയ്ക്ക് എന്തിൻ്റെ കേടാ… രണ്ടെണ്ണത്തിനെം തമ്മിലടിച്ചപ്പോ സമാധാനായോ…?
ഞാൻ ചുമ്മാ അമ്മയെ കളിയാക്കി ചിരിച്ചു…
“പിന്നെ… ഒന്ന് പോടാ…. നീ നിൻ്റെ കാര്യം നോക്ക്…”
വെറും പുച്ഛം മാത്രം നൽകി അമ്മയും എഴുന്നേറ്റ് ആൻ്റിയുടെ അടുത്തേക്ക് പോയി…
ഹാളിൽ ഞാൻ ഒറ്റക്കായി.. അമ്മുവിൻ്റടുത്ത് ചെന്നാൽ പിന്നെ അവളുടെ ബാക്കി പരിഭവവും കേൾക്കണം.. മാത്രവുമല്ല ഇപ്പോ എൻ്റെ കയ്യിലിരിപ്പത്ര ശരിയല്ലല്ലോ… ഉറപ്പായിട്ടും ഒരു കിസ്സെങ്കിലും അടിക്കാതിരിക്കില്ല…
കിട്ടിച്ചാൽ പിന്നെ എനിക്ക് തന്നെ അറിയില്ല എന്തൊക്കെ ചെയ്യുമെന്ന്… യക്ഷിയാണെങ്കിൽ തഞ്ചത്തിന് സുഖിച്ചങ് ഇരുന്ന് തരും മനുഷ്യനെ ചീത്തയാക്കാൻ…
അതുകൊണ്ട് അൽപ്പം ബുദ്ധിമുട്ടിയിട്ടാണെങ്കിലും ഞാൻ ഞങ്ങടെ ഫ്ലാറ്റിലേക്ക് പോകാൻ തീരുമാനിച്ചു…
…………………………,,,,,,,,,,,,,,,
