നിധിയുടെ കാവൽക്കാരൻ – 18 80അടിപൊളി 

എന്റെ കലങ്ങിയ കണ്ണുകളും, സങ്കടം തളംകെട്ടി നിൽക്കുന്ന മുഖവും കണ്ടപ്പോൾ അവരാകെ പരിഭ്രാന്തരായി.

 

നിധി വേഗം എഴുന്നേറ്റിരുന്ന് എന്റെ മുഖം പിടിച്ചുയർത്തി. ആമിയും വെപ്രാളത്തോടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

 

“എന്താ? എന്താ പറ്റി എന്റെ വാവക്ക്…..?”

 

നിധിയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.

 

“കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ…? എന്റെ പൊന്നൂസ് ദുസ്വപ്നം വല്ലതും കണ്ടോ …?”

 

ആമി എന്റെ കണ്ണുനീർ തുടച്ചുകൊണ്ട്, പേടിയോടെ ചോദിച്ചു. അവരുടെ നഗ്നതയോ, ഉടുതുണിയില്ലാത്തതോ ഒന്നും അപ്പോൾ അവർക്ക് വിഷയമേയല്ലായിരുന്നു. എന്നെ അങ്ങനെ കണ്ടപ്പോൾ എന്റെ പെണ്ണുങ്ങൾ ശരിക്കും പേടിച്ചു പോയിരുന്നു…..

 

അവരുടെ മുഖത്തെ ആധി കണ്ടപ്പോൾ, ഇനിയും ഇത് ഉള്ളിൽ ഒളിപ്പിച്ചു വെക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. സങ്കടം കൊണ്ട് വിങ്ങുന്ന എന്റെ നെഞ്ചിലേക്ക് ഞാൻ അവരെ രണ്ടുപേരെയും ഒന്നുകൂടി ചേർത്തുപിടിച്ചു.

​”എനിക്ക്… എനിക്ക് പേടിയാവുന്നു…”

 

എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു ​…..

 

“എന്തിനാടാ ഇങ്ങനെ പേടിക്കുന്നേ…? നിനക്ക് ഞങ്ങളില്ലേടാ… അയ്യേ… എന്തുപറ്റി എന്റെ ചെക്കന്…? ആരാടാ എന്റെ വാവേനേ വേദനിപ്പിച്ചത്…?”

 

നിധി എന്നെ നെഞ്ചോട് ചേർത്ത് പിടിച്ച്, ഒരു കൊച്ചുകുട്ടിയെപ്പോലെ എന്റെ തലയിൽ തഴുകിക്കൊണ്ട് ചോദിച്ചു.

 

അവളുടെ വാക്കുകളിൽ നിറയെ ആശ്വാസം ഉണ്ടായിരുന്നെങ്കിലും, എന്റെ നെഞ്ചിടിപ്പ് അവളുടെ നഗ്നമായ മാറിടത്തിൽ തട്ടുമ്പോൾ… അവളുടെ ഉള്ളിലും എന്തോ ഒരു കനൽ എരിയുന്നുണ്ടെന്ന് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.

 

ആമിയും ഒന്നും മിണ്ടാതെ എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.

 

ഞാൻ മെല്ലെ നിധിയുടെ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിൽ നോക്കി ഞാൻ ചോദിച്ചു:

“നിധി… നിനക്ക് ഓർമ്മയുണ്ടോ… അന്ന് മരുന്ന് അന്വേഷിച്ച് നമ്മൾ കാട്ടിലേക്ക് പോയത്…? കുറച്ചുനേരത്തേക്ക് എന്നെ കാണാതിരുന്നത്..?”

 

എന്റെ ആ ചോദ്യം കേട്ടതും നിധിയുടെ മുഖത്ത് ഒരു നിഴൽ വീണു. ഒരു സംശയഭാവത്തോടെ അവൾ എന്നെ ഉറ്റുനോക്കി. പഴയ കാര്യങ്ങൾ അവൾ ഓർത്തെടുക്കാൻ ശ്രമിക്കുകയാണെന്ന് തോന്നി.

 

അവൾ മറുപടിയൊന്നും തന്നില്ല. പക്ഷേ, എനിക്ക് എന്തോ കാര്യമായി പറയാനുണ്ടെന്ന് മനസ്സിലാക്കിയതുപോലെ, അവളും ആമിയും ശ്വാസമടക്കിപ്പിടിച്ച് എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

 

ഒരു ദീർഘശ്വാസത്തോടെ, ഉള്ളിൽ അടക്കിപ്പിടിച്ച രഹസ്യങ്ങൾ ഓരോന്നായി ഞാൻ പുറത്തെടുക്കാൻ തുടങ്ങി.

 

​അന്ന് ആ കാട്ടിലെ അരുവിയെ പിന്തുടർന്ന് പോയതും, ഇരുട്ടിൽ മറഞ്ഞു കിടന്ന തടാകത്തിലേക്ക് വീണതും, ജലപ്പരപ്പിൽ കത്തിജ്വലിച്ചു നിൽക്കുന്ന തീപന്തങ്ങളും, നാഗരൂപം കൊത്തിവച്ച ആ കൂറ്റൻ കവാടവും… അതിനുള്ളിൽ നിന്നും കേട്ട സ്ത്രീശബ്ദവും, എന്നെ വേട്ടയാടുന്ന ആ സ്വപ്നങ്ങളും… അങ്ങനെ അവരോട് മറച്ചുവച്ചതെല്ലാം ഞാൻ തുറന്നു പറഞ്ഞു.

 

എന്റെ വാക്കുകൾക്ക് വിരാമമിട്ടപ്പോൾ, മറുപടിയായി ആ മുറിയിൽ കനത്ത മൗനം തളംകെട്ടി നിന്നു. ഞങ്ങൾ മൂന്നുപേരും അനങ്ങാതെ, പരസ്പരം ശ്വാസനിശ്വാസങ്ങൾ മാത്രം കേട്ടുകൊണ്ട് കുറച്ചുനേരം അങ്ങനെ കിടന്നു.

 

എന്റെ ഉള്ളിലെ ഭാരം ഇറക്കിവെച്ചെങ്കിലും, അവരുടെ പ്രതികരണം എന്താകുമെന്ന ഭയം എന്നെ വിട്ടുപോയിരുന്നില്ല.

 

പെട്ടെന്നാണ് നിധി എന്നെ അവളുടെ നഗ്നമായ മാറിടത്തിലേക്ക് വലിച്ച്, ആഴ്ത്തിപ്പിടിച്ചത്. അവളുടെ നെഞ്ചിന്റെ ചൂട് എന്റെ മുഖത്തേക്ക് പടർന്നു. ഒരു അമ്മ തന്റെ കുഞ്ഞിനെ ചേർത്തുപിടിക്കുന്നതുപോലെ, അവൾ എന്റെ തലയിലൂടെ വിരലോടിച്ചു.

 

“ഒന്നും സംഭവിക്കില്ലടാ…”

 

അവളുടെ ശബ്ദത്തിന് വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു.

 

“ഇത്തവണ ഒന്നിനും നിന്നേ ഞങ്ങൾ വിട്ടുകൊടുക്കില്ല. ഇനി ഞങളുടെ ജീവൻ പോയാലും വേണ്ടില്ല, ഞാനും ഇവളും കൂടി നിന്നെ സംരക്ഷിച്ചിരിക്കും. ഇതെല്ലാം നമ്മൾ അവസാനിപ്പിക്കും… നോക്കിക്കോ…”

Leave a Reply

Your email address will not be published. Required fields are marked *