നിധിയുടെ കാവൽക്കാരൻ – 18 80അടിപൊളി 

അവൾ എന്റെ മുഖം ഉയർത്തി കണ്ണുകളിലേക്ക് നോക്കി പറഞ്ഞു:

 

“ഇനി മരണം വരെ, നമ്മൾ മൂന്നുപേരും ഒരുമിച്ച്… സന്തോഷത്തോടെ ജീവിക്കും. ഇത് നിധിയുടെ വാക്കാണ്.”

 

അവളുടെ ആ ഉറച്ച വാക്കുകൾ കേട്ടപ്പോൾ, രാവിലെ ആ വൃദ്ധ പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിനെ വലിയൊരു കൊടില് പോലെ വരിഞ്ഞുമുറുക്കി.

 

‘അതിൽ ഒന്ന് കൂടുതൽ കാലം നിലനിൽക്കില്ല’ എന്ന ആ ശാപം… നിധിയുടെ ഈ ആത്മവിശ്വാസത്തിന് മുന്നിൽ ആ കാര്യം പറയാൻ എനിക്ക് നാവു പൊങ്ങിയില്ല. അവളുടെ സമാധാനം കളയണ്ട എന്ന് കരുതി, ഉള്ളിലെ പിടച്ചിൽ പുറത്തു കാണിക്കാതെ ഞാൻ ആ വാക്കുകൾ വിഴുങ്ങി.

 

അപ്പോഴേക്കും ആമി… അവളുടെ കണ്ണുകൾ നിറച്ചിരുന്നു. ചുണ്ട് പിളർത്തി കരയാൻ പോകുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ ഞങ്ങളുടെ ഇടയിലേക്ക് നുഴഞ്ഞുകയറി.

 

സങ്കടം സഹിക്കാനാവാതെ വിങ്ങിപ്പൊട്ടാൻ നിൽക്കുന്ന അവളെ, ഞാനും നിധിയും കൂടി വലിഞ്ഞുമുറുക്കി കെട്ടിപ്പിടിച്ചു. ഞങ്ങളുടെ മൂന്നുപേരുടെയും ഉടലുകൾ ഒന്നായി മാറി.

 

കരച്ചിലിന്റെ വക്കിലെത്തിയ ആമിയുടെ ആ മുഖം കണ്ടതും, നിധിയുടെ മുഖത്ത് പെട്ടെന്നൊരു കുസൃതിച്ചിരി വിരിഞ്ഞു. ഗൗരവം നിറഞ്ഞ അന്തരീക്ഷം മാറ്റാനെന്നോണം, അവൾ പെട്ടെന്ന് ആമിയുടെ മൃദുലമായ വയറിലും ഇടുപ്പിലുമായി ഇക്കിളിയാക്കാൻ തുടങ്ങി.

 

“അയ്യോ… വേണ്ടേ… നിധി… എനിക്ക് വയ്യാ…”

 

കരച്ചിൽ മാറ്റിവെച്ച്, ആമി ചിരിച്ചുകൊണ്ട് കിടക്കയിൽ പുളയാൻ തുടങ്ങി. നിധി വിടുന്ന മട്ടില്ലായിരുന്നു. അവളുടെ കൈകൾ ആമിയുടെ ശരീരത്തിലൂടെ അരിച്ചുകയറി. ആമിയുടെ ചിരിയും ബഹളവും കേട്ട് എന്റെ ഉള്ളിലെ സങ്കടങ്ങളും പതുക്കെ അലിഞ്ഞില്ലാതായി. ആ മുറിയിലെ സങ്കടത്തിന്റെ കാർമേഘങ്ങൾ മാറി, അവിടെ ഞങ്ങളുടെ കളിചിരികൾ പെയ്തിറങ്ങി….

 

*************

 

സമയം രാവിലേ 10 മണി….

 

​”അയാളുടെ പേര് എന്താന്നാ പറഞ്ഞേ…?”

 

ഷൂവിന്റെ ലേസ് മുറുക്കി കെട്ടുന്നതിനിടയിൽ സച്ചിൻ ചോദിച്ചു.

 

​കണ്ണാടിക്ക് മുന്നിൽ നിന്ന് മേക്കപ്പ് ഇടുന്ന തിരക്കിലായിരുന്നു റോസ്. അവളൊന്ന് തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ മറുപടി പറഞ്ഞു:

 

“പ്രൊഫസർ ജോൺ ലൂക്കസ് അഞ്ജനക്കണ്ടി.”

 

​അത് കേട്ടതും ഷർട്ടിന്റെ കൈ മടക്കിവെച്ചുകൊണ്ട് രാഹുൽ മുഖം ചുളിച്ചു.

 

“എന്തൊരു അവരാതം പിടിച്ച പേരാടാ ഇത്…? കേട്ടിട്ട് തന്നെ ചൊറിഞ്ഞു വരുന്നു…അയാളെ കണ്ടു പിടിക്കാൻ സാധിക്കുമോ…?”

 

ശരിയാണ്. അയാളെ തേടിയുള്ള ഞങ്ങളുടെ ആദ്യ യാത്രയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. മനുഷ്യരാരും ഇടാത്ത ഇങ്ങനെയൊരു വിചിത്രമായ പേര്… അത് കേൾക്കുമ്പോൾ തന്നെ, അതൊരു വ്യാജനാമമാണെന്ന് നൂറ് ശതമാനം ഉറപ്പിക്കാം. എങ്കിലും, മുന്നോട്ട് പോകാൻ ഞങ്ങൾക്ക് ആകെയുള്ള ഒരേയൊരു പ്രതീക്ഷ ചേച്ചി അയച്ചുതന്ന ആ ഗ്രൂപ്പ് ഫോട്ടോ മാത്രമാണ്.

 

ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി, വീടിന്റെ മുൻവാതിൽ പൂട്ടി താക്കോൽ പോക്കറ്റിലിട്ട് ഞാൻ തിരിഞ്ഞു. എല്ലാവരും മുറ്റത്ത് നിരന്നു നിൽപ്പുണ്ട്.

 

​റോസും കൃതികയും രാഹുലും സച്ചിനും പിന്നേ എന്റെ സുന്ദരികളും… എല്ലാവരും വൻ സെറ്റപ്പിലാണ്…. പക്ഷേ ആരും അനങ്ങുന്നില്ല… പകരം, ‘ഇനിയെന്ത്?’ എന്ന അർത്ഥത്തിൽ അത്രയും ജോഡി കണ്ണുകൾ എന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി നിൽക്കുകയാണ്. അടുത്ത പ്ലാൻ എന്താണെന്ന് ഞാൻ പറയുമെന്ന പ്രതീക്ഷയിലാണ് ആ നിൽപ്പ്.

 

 

അവർ എന്നെത്തന്നെ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ദേഷ്യമാണ് വന്നത്…..

 

അല്ലെങ്കിലും എന്ത് കാര്യത്തിനാ ഇവന്മാരെല്ലാം എന്നേ നോക്കിനിൽക്കുന്നത്. 😐

 

പല്ലിറുമ്മിക്കൊണ്ട് ഞാൻ അവരെ വകഞ്ഞുമാറ്റി, ലക്ഷ്യമില്ലാതെ മുന്നോട്ട് നടന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. പക്ഷേ ഒന്നും മിണ്ടാതെ, വാലിൽ തൂങ്ങിയത് പോലെ അവരും എന്റെ പിറകെ കൂടി.

Leave a Reply

Your email address will not be published. Required fields are marked *