അവൾ പറഞ്ഞതിന്റെ പൂർണ്ണരൂപം എനിക്ക് മനസ്സിലായില്ല. സമയം വൈകുന്നു എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ദൂരെ നിന്നും മണി മുഴങ്ങി.
അതുകൊണ്ട് കൂടുതലൊന്നും ചോദിക്കാൻ നിൽക്കാതെ, മനസ്സിൽ ആയിരം ആശങ്കകളുമായി ഞങ്ങൾ വെവ്വേറെ റൂമുകളിലേക്ക് വേഷം മാറാനായി നടന്നു.
ഞാൻ ചേഞ്ചിങ് റൂമിലേക്ക് കയറി. അവിടെ നിറയെ കറുത്ത നിറത്തിലുള്ള പലതരം അയോധന വസ്ത്രങ്ങൾ അടുക്കി വെച്ചിട്ടുണ്ടായിരുന്നു. എല്ലാം പുതിയത്, ആരും ഉപയോഗിക്കാത്തത്.
കൂട്ടത്തിൽ എന്റെ ശരീരത്തിന് പാകമാകുന്ന ഒരെണ്ണം ഞാൻ തിരഞ്ഞെടുത്തു. അത് ഇട്ടു നോക്കിയപ്പോൾ വല്ലാത്തൊരു സുഖം തോന്നി. ശരീരത്തോട് ചേർന്നുനിൽക്കുന്ന, എന്നാൽ ഒട്ടും മുറുകാത്ത, ചലനങ്ങൾക്ക് തടസ്സമില്ലാത്ത തരം മെറ്റീരിയൽ. ഒരു പട്ടുനൂൽ വസ്ത്രം പോലെ അത് ശരീരത്തിലേക്ക് ഒഴുകിയിറങ്ങി.
അവിടെയുണ്ടായിരുന്ന വലിയ കണ്ണാടിക്ക് മുന്നിൽ നിന്ന് ഞാൻ എന്നെത്തന്നെ ഒന്ന് നോക്കി.
കറുപ്പിൽ ആകെ തിളങ്ങി നിൽക്കുന്ന, അത്യാവശ്യം മസിലൊക്കെ പെരുപ്പിച്ചു നിൽക്കുന്ന ഒരു അയോധന പോരാളി. സത്യം പറയാലോ, കാണാൻ അത്യാവശ്യം നല്ല ചേലൊക്കെയുണ്ട്. എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം തോന്നി.
ഞാൻ വേഗം വേഷം മാറി തിരികെ ഹാളിലേക്ക് നടന്നു. സച്ചിനും രാഹുലും ഒക്കെ നിൽക്കുന്നിടത്തേക്ക് ചെന്നു. ചുറ്റും നോക്കിയെങ്കിലും ആമിയേയും നിധിയേയും കണ്ടില്ല.
“അവരിതുവരെ വന്നില്ലേ…?”
ഞാൻ സച്ചിനോട് ചോദിച്ചു. അവൻ ഇല്ലെന്ന് തലയാട്ടി.
അപ്പോഴാണ് എതിർവശത്തെ വാതിൽ തുറന്ന് ഒരാൾ കടന്നുവന്നത്.
കണ്ടാൽ ഒരു കാട്ടുപോത്തിനെ പോലെയുണ്ട്. ആജാനബാഹുവായ ഒരു കറുത്ത മല്ലൻ. കയ്യിൽ കറുത്ത ബോക്സിങ് ഗ്ലൗസുകൾ ഇട്ടിട്ടുണ്ട്. അവന്റെ നോട്ടം നേരെ എന്റെ മുഖത്തേക്കായിരുന്നു.
ഇവനാണ് എന്റെ എതിരാളി എന്ന് മനസ്സിലാക്കാൻ വലിയ പാടൊന്നും ഉണ്ടായിരുന്നില്ല.
അവൻ എന്നെ ദഹിപ്പിച്ചു കളയുമെന്ന ഭാവത്തിൽ കണ്ണുകൾ ഉരുട്ടി നോക്കിപ്പേടിപ്പിക്കാൻ ശ്രമിച്ചച്ചപ്പോൾ
പോടാ മൈരേ…
എന്ന ഭാവത്തിൽ ഞാനും അവനെ പുച്ഛത്തോടെ തിരിച്ചു നോക്കി….
അല്ലെങ്കിലും ഇവനെപോലുള്ള മലരന്മാരെയൊക്കെ ഞാനെത്ര കണ്ടതാ, ആ എന്റടുത്താ ഇവന്റെയൊക്കെ കൊണോത്തിലേ ഷോ😏
കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ,
അവിടെ നിന്നും ആമിയും നിധിയും പുറത്തേക്ക് വന്നു.
അവരെ കണ്ട നിമിഷം എന്റെ മനസ്സ് മുഴുവൻ അവരിലേക്കാണ് പറന്നത്. ചുറ്റുമുള്ളതൊന്നും കാണാതെ ഞാൻ അവരെ തന്നേ നോക്കി നിന്നു….
ആ കറുത്ത അയോധന വസ്ത്രത്തിൽ അവർ അത്രമേൽ മനോഹരികളായിരുന്നു.
നിധിയുടെ സ്വർണ്ണക്കല്ല് പോലത്തെ നിറം ആ കറുത്ത വസ്ത്രത്തിൽ എടുത്തു കാണിക്കുന്നുണ്ടായിരുന്നു. അവളുടെ മാംസളമായ ശരീരവടിവുകൾ ആ ഇറുകിയ വസ്ത്രത്തിനുള്ളിൽ കൃത്യമായി തെളിഞ്ഞു നിന്നു. വിരിഞ്ഞ മാറിടവും ഒതുങ്ങിയ അരക്കെട്ടും… നടന്നു വരുമ്പോൾ അവളുടെ ഓരോ ചലനത്തിലും ഒരു രാജകീയ പ്രൗഡി പ്രതിഫലിച്ചു നിന്നു.. മുടി മുകളിലേക്ക് കെട്ടിവെച്ച്, നെറ്റിയിൽ ചെറിയൊരു വിയർപ്പുതുള്ളിയുമായി അവൾ നടന്നു വരുന്നത് കണ്ടാൽ ഏത് ആണുങ്ങളും ഒന്ന് മുട്ടുകുത്തിപ്പോകും…
ആമിയാകട്ടെ, ഒരു ശില്പം പോലെയായിരുന്നു. അവളുടെ കൃത്യമായ അളവുകളുള്ള ശരീരം ആ വസ്ത്രത്തിന് പാകമായിരുന്നു. നിധിയെ അപേക്ഷിച്ച് അവൾക്ക് കുറച്ചു കൂടി വൈൽഡ് ലുക്കായിരുന്നു. അവളുടെ വിടർന്ന കണ്ണുകളും, ആ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച വശ്യതയും… അവളുടെ നടപ്പിൽ ഒരു താളമുണ്ടാക്കി…
രണ്ട് ദേവതകൾ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്നതുപോലെ. സൗന്ദര്യംക്കൊണ്ട് ഓരോ നിമിഷവും എന്നേ വട്ട് പിടിപ്പിക്കുന്ന അവരേ അത്ഭുതത്തോടെയും, കണ്ണിമയ്ക്കാതെയും ഞാൻ നോക്കിനിന്നു…. സച്ചിനും രാഹുലും എന്തിനേറെ അവിടേ ഉണ്ടായിരുന്നഅഴുക്ക ചെക്കന്മാർ മുതൽ പെണ്ണുങ്ങൾ വരെ വായപൊളിച്ചു നിൽക്കുകയാണ്….
