നിധിമലയുടെ നെറുകയിൽ തളംകെട്ടി
നിൽക്കുന്ന ആ കാർമേഘങ്ങൾക്കിടയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?
നീലാംബരി അവളുടെ നൂറ്റാണ്ടുകൾ നീണ്ട ഉറക്കത്തിൽ നിന്നും പൂർണ്ണമായും ഉണർന്നു കഴിഞ്ഞോ? അതോ അവളുടെ വരവറിയിക്കുന്ന വെറുമൊരു സൂചന മാത്രമായിരുന്നോ ആ കാറ്റും ശബ്ദവും? ആർക്കും ഒരു നിശ്ചയവുമില്ലായിരുന്നു. ഈ കൂരിരുട്ടിനപ്പുറം എന്താണ് കാത്തിരിക്കുന്നതെന്നത് എല്ലാവർക്കും ഇപ്പോഴും വലിയൊരു ചോദ്യചിഹ്നമാണ്.
എങ്കിലും ഒന്നുറപ്പാണ്, ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും, ജീവന്റെയും മരണത്തിന്റെയും അവസാനത്തെ പോരാട്ടത്തിനായി ആ മണ്ണ് തയ്യാറെടുത്തു കഴിഞ്ഞിരുന്നു. എല്ലാം അവസാനിക്കാൻ പോകുന്ന ആ വലിയ യുദ്ധത്തിന്റെ തുടക്കം മാത്രമായിരുന്നു അത്…
കാലചക്രം ഭ്രമത്യേവ പ്രളയാനിലവേഗതഃ
അന്ധകാരസ്യ ഗർഭേ കിം നിഗൂഢം ന
വിദ്യതേ
രക്തദാഹാർത്തയാ രാത്രിരന്തകാലസ്യ
സൂചനീ
ധർമ്മോ രക്ഷതു വാ മാ വാ യുദ്ധമേവ സുദാരുണം!
( പ്രളയക്കാറ്റിന്റെ വേഗതയിൽ കാലചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ഈ കൂരിരുട്ടിന്റെ ഗർഭപാത്രത്തിൽ എന്താണ് ഒളിച്ചിരിക്കുന്നതെന്ന് ആർക്കും പ്രവചിക്കാനാവില്ല. രക്തത്തിന് ദാഹിക്കുന്ന ഈ ഭയാനകമായ രാത്രി, സർവ്വനാശത്തിന്റെ വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ഇനി ധർമ്മം സംരക്ഷിച്ചാലും ഇല്ലെങ്കിലും, വരാൻ പോകുന്ന അവസാനത്തെ ഈ യുദ്ധം അതിദാരുണമായിരിക്കും!)
തുടരും……
അഭിപ്രായങ്ങൾ പറയുക. പാർട്ടുകൾ വൈകാൻ പേർസണൽ റീസൺസ് ഉണ്ട്. ഇഷ്ട്ടപെട്ടെങ്കിൽ ലൈക്ക് ആൻഡ് കമന്റ്. അടുത്ത പാർട്ടോട് കൂടെ അവസാനിപ്പിക്കാൻ ആണ് ഉദ്ദേശം.ഇതുവരെ സപ്പോർട്ട് ചെയ്തവർക്കെല്ലാവര്ക്കും നന്ദി 🙂
പിന്നേ ഒരു സഹായം ചോദിക്കാൻ ആണ് (കൊച്ചിയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി വർക്ക് ചെയ്യുന്ന ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കിൽ എനിക്കൊന്നു പേർസണൽ ആയി dm ചെയ്യാമോ ig : kaavalkkaran__)
Plz…. 🙂
