എല്ലാം സെറ്റ് അല്ലെ?
നീ അത് ഫുൾ കവർ ചെയ്ത് ഒട്ടിച്ചോ? അർച്ചന അവളുടെ ഫോൺ എടുത്ത് കോൾ കട്ട് ആയോ എന്ന് നോക്കിക്കൊണ്ട് ചോദിച്ചു.
ഹോൾ എല്ലാം കവർ ആയി. ഒരു കുഴപ്പവും ഇല്ല. ക്യാമറ അനങ്ങി ഒന്നും ഇല്ലെലോ?
ഏയ് ഇല്ല, ഒട്ടിച്ചത് അറിഞ്ഞുപോലും ഇല്ല. അർച്ചന പറഞ്ഞു.
ആമിന എന്താ ഒന്നും മിണ്ടാതെ? ആദിൽ അവളെ നോക്കി ചോദിച്ചു.
ശോ, അവൾ ആവേശപൂർവം കൈപ്പത്തി കുടഞ്ഞ് ചിരിച്ചുകൊണ്ട് പറഞ്ഞു.
ഒരു സിനിമ കാണുന്ന ഫീൽ ഉണ്ടാരുന്നു. ഞാൻ ശ്വാസം പിടിച്ച് ഇരിക്കുവാരുന്നു നീ പോയപ്പോ.
ഹോസ്റ്റലിന്റെ മതിൽ ചാടിയപ്പോ പോലും ഇത്രേം ത്രില്ല് അടിച്ചില്ല.
എന്തൊരു അഭിനയമാരുന്നു അന്റെ ആദിലെ?
എന്തൊരു ബുദ്ധിയാ അർച്ചനെ നിനക്ക്!
അർച്ചനയും ആദിലും കണ്ണിൽ കണ്ണിൽ നോക്കി. ആദിൽ ആമിനയോട് ചോദിച്ചു.
അതൊക്കെ അവിടെ നിക്കട്ടെ, ഹോസ്റ്റലിന്റെ മതിൽ ചാടിയ കഥ എന്താ?
ഓ, അത് പണ്ട് ഇന്റെ ബോയ്ഫ്രണ്ടിനെ കാണാൻ ചാടിയതാ. ആമിന പറഞ്ഞു.
ആഹാ, പെൺപിള്ളേരെ കാണാൻ ആൺപിള്ളേർ മതിൽ ചാടുന്നത് കേട്ടിട്ടുണ്ട്, ഇത് നേരെ തിരിച്ചാണെല്ലോ. ആദിൽ പറഞ്ഞു.
ഓ അതൊക്ക ഒരു കാലം, ആമിന വെല്യ താല്പര്യം ഇല്ലാതെ നെടുവീർപ്പെട്ട് പറഞ്ഞു.
എന്നാലും ആമിനയെ കണ്ടാൽ പറയില്ല അത്രക്ക് ധൈര്യം ഉണ്ടെന്ന്. ആദിൽ പറഞ്ഞു.
അവിടെ എല്ലാരും അങ്ങനെ ഒക്കെയാ, ഞാൻ മാത്രമല്ലാരുന്നു. ആമിന പറഞ്ഞിട്ട് വിഷയം മാറ്റാനായി അർച്ചനയോട് ചോദിച്ചു. ഇയ്യ് ഇതൊക്കെ എവിടുന്നാ പഠിച്ചേ അർച്ചനെ?
ഏത്? അർച്ചന ചോദിച്ചു.
അല്ല ഈ ക്യാമെറടെ കാര്യം ഒക്കെ? ആമിന ചോദിച്ചു.
അത് നിന്റെ ഫ്രണ്ട്സിനെ കണ്ട് പഠിച്ചതാ, അർച്ചന പറഞ്ഞു.
ഇന്റെ ഫ്രണ്ട്സിനെയോ? ആമിന ആശ്ചര്യപ്പെട്ടു.
നിങ്ങടെ ഫിലിപ്പിനി നഴ്സ് ഗാങ് ഉണ്ടെല്ലോ, അവളുമാരെ. അവരുടെ
കൂട്ടത്തിൽ നീളം ഉള്ള ഒരുത്തനില്ലേ? അവനെ കൊണ്ട് ക്യാമറയുടെ മൈക് കവർ ചെയ്ത് ഒട്ടിപ്പിക്കുമാരുന്നു എല്ലാംകൂടെ. അർച്ചന പറഞ്ഞു.
എന്തിന്? ആദിൽ ഉടനെ ചോദിച്ചു.
എല്ലാരടേം കുറ്റം പറയാൻ ആയിരിക്കും, അതിന് മറുപടിയായി ആമിന പറഞ്ഞു.
ഏയ് അതാണ്ണേൽ നമ്മുക്ക് എന്താ? ഇത് നൈറ്റ് ഡ്യൂട്ടി സമയത്ത് പാട്ടും കരോക്കെയും ഒക്കെയാ. അത് ക്യാമറേൽ കേൾക്കാതെ ഇരിക്കാൻ ഒട്ടിക്കുന്നതാ. അർച്ചന പറഞ്ഞു.
അത് കൊള്ളാമെല്ലോ, എന്നിട്ട് നീ എങ്ങനെ കണ്ട് പിടിച്ചു? ആമിന ചോദിച്ചു.
ക്യാമറയ്ക്ക് പുറംതിരിഞ്ഞ് ഇരുന്നുകൊണ്ടാ പാട്ടും കൂത്തും ഒക്കെ പക്ഷേ, അവൻ സ്റ്റിക്കർ ഒട്ടിക്കുന്നത് ക്യാമെറയിൽ തന്നെ കാണാമായിരുന്നു. അർച്ചന പറഞ്ഞു.
ഓ, അവർക്ക് അറിയില്ലെലോ ക്യാമറയിൽ എത്രെയും കാണാൻ പറ്റുമെന്ന്. പക്ഷെ നമ്മൾ അങ്ങനെ അല്ല, നമ്മക്ക് അർച്ചന ഉണ്ട്. ആദിൽ അഭിമാനത്തോടെ പറഞ്ഞു.
എന്നിട്ട് ഇജ്ജ് എന്ത് ചെയ്തു? ഇയിനെ പറ്റി ആരും ഒന്നും പറയുന്നത് ഞാൻ കെട്ടില്ലാലോ. ആമിന പറഞ്ഞു.
ഞാൻ ആദ്യം ഒന്നും ചെയ്തില്ല, എന്തേലും പറഞ്ഞാ അവർക്ക് മനസ്സിലാവും ക്യാമറയുടെ അത്രേം അടുത്ത് നിന്നാലും ഞങ്ങൾക്ക് കാണാൻ പറ്റുമെന്ന്. മിക്ക ഉഡായിപ്പും അതിന്റെ അടിയിൽ ചെന്നിട്ടാ ചെയ്യുന്നേ, ആരും കാണില്ല എന്ന് വെച്ച്.
ഒരു ദിവസം ഞാൻ കുറച്ച് നേരത്തെ ചെന്നു, നൈറ്റ് ഡ്യൂട്ടി കഴിയാറായപ്പോ. എന്നിട്ട് ഒന്നും അറിയാത്ത പോലെ ക്യാമറയുടെ അടിയിൽ കൂടി നടന്നിട്ട് മുകളിലോട്ട് നോക്കി, കുറച്ച് നേരം അത് നോക്കി നിന്നിട്ട്, അവിടെ നിന്ന് തന്നെ ഐ ടി സെക്ഷനിൽ ഫോൺ വിളിച്ച് സംസാരിച്ചു. ഇവരെല്ലാം വെപ്രാളപ്പെട്ട് അങ്ങോട്ടും ഇങ്ങോട്ടും
നടപ്പായി.
അടിപൊളി, എന്നിട്ട്? അവൻ ചോദിച്ചു.
എല്ലാം വിളറി വെളുത്തു. എല്ലാത്തിനേം അതിന്റെ അടിയിലോട്ട് വിളിപ്പിച്ചു, കൈ എത്തി ക്യാമെറയിൽ തൊടാൻ പറഞ്ഞു.
കൂട്ടത്തിൽ ആ നീളം ഉള്ളവന് മാത്രമേ എത്തുന്നുള്ളു. അവനെകൊണ്ട് തന്നെ അത് ഇളക്കി മാറ്റിച്ചു. എന്നിട്ട് ഡ്യൂട്ടി കഴിഞ്ഞ് ഓഫീസിൽ വരാൻ പറഞ്ഞു, ആവശ്യത്തിന് കൊടുത്തു.
ഹ ഹ, അങ്ങനെ തന്നെ വേണം ആമിന കൈ അടിച്ചു. എന്തൊരു സാധനങ്ങളാ എന്ന് അറിയാമോ. അവൾ പറഞ്ഞു.
