ഏഹ്? അർച്ചന ഒന്ന് ഞെട്ടി, എന്നിട്ട് മറുപടി പറഞ്ഞു. ഇല്ല, എന്റെ കല്യാണം 18ാം വയസ്സിൽ കഴിഞ്ഞു. വീട്ടിൽ ലൈൻ അടിക്കാൻ ഉള്ള ചുറ്റുപാട് ഒന്നും അല്ലായിരുന്നു.
അതെന്തേ? സ്ട്രിക്റ്റ് ആയിരുന്നോ? ആമിന വിടാൻ ഉദ്ദേശം ഇല്ലായിരുന്നു.
അല്ല, നല്ല കഷ്ടപ്പാട്
ആയിരുന്നു. അച്ഛൻ എന്റെ ചെറുപ്പത്തിൽ മരിച്ചു, പിന്നെ അമ്മ തന്നെയാ എന്നേം അനിയത്തിയെയും വളർത്തിയെ. ഒരു ആലോചന വന്നപ്പോ ഉടനെ തന്നെ കെട്ടിച്ചു.
ആമിനയുടെ കണ്ണ് നിറഞ്ഞ് വന്നു. അവൾ
അർച്ചനയുടെ കയ്യിൽ പിടിച്ചു.
അനക്ക് ഇഷ്ടമല്ലാരുന്നോ ആലോചന? അവൾ ശബ്ദമിടറി ചോദിച്ചു.
ഏയ്, അപ്പോ അങ്ങനെ ഒന്നും ചിന്തിക്കുന്നില്ലലോ, എങ്ങനേലും ജീവിതം രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു.
അർച്ചന ഇപ്പൊ നല്ല ഒരു പൊസിഷനിൽ എത്തിയില്ലേ? ആദിൽ അർച്ചനയോട് പറഞ്ഞു.
കല്യാണം കഴിഞ്ഞ്, പുള്ളിയാണ് പഠിക്കാൻ വിട്ടതും ഫീസ് അടച്ചതും ഒക്കെ, പിന്നെ ഇങ്ങോട്ട് പോന്നു. അർച്ചന പറഞ്ഞു.
ഓര് നല്ല മനുഷ്യനാ. ആമിന പറഞ്ഞു.
അങ്ങനെ ഒന്നുമല്ല. പുള്ളിക്ക് അവിടെ വേറെ ചുറ്റിക്കളി ഒക്കെ ഉണ്ട്. ഞാൻ ഇപ്പൊ എന്റെ കാര്യം നോക്കി ജീവിക്കുവാ.
ശോ, നാറി. ആമിന അറിയാതെ പറഞ്ഞു പോയി.
അവൾ ഉടനെ അർച്ചനയെ നോക്കി പറഞ്ഞു.
സോറി…
ഏയ് അതൊന്നും സാരമില്ല. അർച്ചന പറഞ്ഞു.
ഇയ്യ് ഒന്നും പറഞ്ഞില്ലേ? ആമിന ചോദിച്ചു.
ഞാൻ എന്ത് പറയാനാ? പുള്ളിയാണ് എന്നെ പഠിപ്പിച്ചതും, എന്റെ അനിയത്തിയുടെ കല്യാണം നടത്തിയതും, ഇങ്ങോട്ട് ജോലിക്ക് കേറ്റി വിട്ടതും എല്ലാം. എന്റെ അമ്മക്ക് ദൈവത്തെ പോലെയാ. വെറുതെ ഞാനായിട്ട് എന്തിനാ. അർച്ചന പറഞ്ഞ് മുഴുവപ്പിക്കാതെ നിർത്തി.
പോട്ടെടി എല്ലാം ശരിയാവും, ആമിന അർച്ചനയുടെ കയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
എന്ത് ശെരിയാവാനാ? ഞാൻ ഇപ്പൊ അതൊന്നും ആലോചിക്കുന്നു പോലുമില്ല. അല്ലേൽ തന്നെ ഇനി പുള്ളി നന്നായാലും, എനിക്ക് വേണ്ട. പുള്ളിയോട് എനിക്ക് നന്ദിയും കടപ്പാടും ഉണ്ട്, അത് കൊണ്ട്
എത്ര നാൾ വേണേൽ ഭാര്യയുടെ വേഷം കെട്ടാൻ ഞാൻ തയാറാ. പക്ഷെ ഒരുമിച്ച് ജീവിക്കാൻ ഒന്നും ഇനി എന്നെ കിട്ടില്ല.
ഫിനാൻഷ്യൽ സെക്യൂരിറ്റി ഉണ്ടേൽ ആരുടേം സഹായം ആവശ്യമില്ല അർച്ചനെ, നീ നിന്റെ സന്തോഷം മാത്രം നോക്കിയാ മതി. ആദിൽ പറഞ്ഞു.
അനക്ക് കിട്ടുന്ന പൈസ ഒക്കെ ഓര് മേടിക്കുമോ? ആമിന ചോദിച്ചു.
ഏയ് അങ്ങനെ ഒന്നുമില്ല. എനിക്കും കുടുംബത്തിനും ചിലവാക്കിയ പൈസ തിരിച്ച് കൊടുക്കാൻ നോക്കിയിട്ട് പോലും അത് മേടിച്ചില്ല.
അപ്പൊ പുള്ളിക്ക് അറിയാമോ, നിനക്ക് എല്ലാം അറിയാമെന്ന്? ആദിൽ ചോദിച്ചു.
അറിയാമെന്ന് തോന്നുന്നു, അറിയാതെ ഇരിക്കാൻ വഴി ഇല്ല. എന്റെ കാര്യത്തിൽ ഒന്നും ഇടപെടാൻ വരില്ല, ഞാൻ പുള്ളിയുടേം.
എന്തായാലും നിനക്ക് ജീവിക്കാൻ ഉള്ളത് നീ മാറ്റിവെച്ചേക്കണം, ഓനോട് പറയു പോലും ചെയ്യരുത്. ആമിന പറഞ്ഞു.
എനിക്ക് നാട്ടിൽ സമ്പാദ്യം ഒന്നും ഇല്ല. ഇവിടെ 2 അപ്പാർട്മെന്റ് മേടിച്ചു, അപ്പൊ കിട്ടുന്നതൊക്കെ അതിൻ്റെ ലോണിൽ തീരും.
രണ്ടോ? ആമിന ആശ്ചര്യപ്പെട്ടു.
ഒരെണ്ണത്തിൽ ഞാൻ താമസിക്കുവാ 1bhk, പിന്നെ വേറെ ഒരു 2bhk മേടിച്ചത് റെന്റിന് കൊടുക്കും.
റെന്റിന് കൊടുക്കുന്നത് നല്ല ഓപ്ഷനാ, സ്ഥിരം ഒരു വരുമാനം കിട്ടുമെല്ലോ. ആദിൽ പറഞ്ഞു.
സ്ഥിരം റെന്റ് അല്ല, അത് നഷ്ടമാ. അർച്ചന പറഞ്ഞു.
Airbnb പോലെ ആണോ? ആദിൽ ചോദിച്ചു.
ആ അതിലും ഉണ്ട്, സീസൺ അനുസരിച്ച് റേറ്റ് ഒത്തിരി കൂടിം കുറഞ്ഞും ഇരിക്കും. അപ്പോ ഇതാ ലാഭം.
അപ്പൊ നീ തന്നെയാ നോക്കി നടത്തുന്നെ? ആമിന ചോദിച്ചു.
ബുക്കിങ് എല്ലാം ഞാനാ നോക്കുന്നെ, ക്ലീനിങ്ങിന് ആളെ
ഏർപ്പാടാക്കിയിട്ടുണ്ട്, പിന്നെ മൈന്റെനൻസ് ബിൽഡിങ്ങിൽ തന്നെ ഉണ്ട്. അർച്ചന പറഞ്ഞു.
നല്ല കാര്യാ. ഇത് കേട്ടപ്പോ നിക്ക് ഒരു സന്തോഷം ഇണ്ട് കേട്ടോ അർച്ചനെ. നെന്റെ ഹസ്ബൻഡ് അങ്ങനെ ആയെങ്കിലും, നീയ്യ് നിന്റെ കാര്യം സേഫ് ആക്കിയല്ലോ. കേട്ടപ്പോ നിക്ക് ഒരു സമാധാനം. ആമിന പറഞ്ഞു.
