നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ – 1 2അടിപൊളി  

ഇല്ല മാഡം. അവൻ മറുപടി പറഞ്ഞു.

പിന്നെ എന്ത് വർക്കാ ചെയ്യാൻ ഉള്ളത്?

അവൻ ഒന്ന് പരുങ്ങി.

അത് മാഡം, കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട്‌ ഒന്ന് രണ്ടെണ്ണം ബാക്കി ഉണ്ട്. ഇടയ്ക്ക് ഓരോരുത്തരെ ഹെൽപ്പ് ചെയ്യാൻ നടന്ന്, മുഴുവൻ തീർക്കാൻ സമയം കിട്ടിയില്ല.

അവൾ പതിയെ തല തിരിച്ച് അവനെ നോക്കി, എന്നിട്ട് ഒന്നും മിണ്ടാതെ തിരികേ കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കി പണി തുടർന്നു. എന്നിട്ട് രണ്ട് മിനിറ്റ് കഴിഞ്ഞ്, കമ്പ്യൂട്ടറിൽ തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.

റിപ്പോർട്ട്‌ ഒക്കെ അന്നന്ന് തീർക്കുന്നതാ നല്ലത്. എനിക്ക് അറിയാം അതിന്റെ ഇടക്ക്‌ വേറെ പണിയുമായി ഓരോരുത്തർ വരുമെന്ന്. പക്ഷെ കംപ്ലയിന്റ് വന്നാൽ ആക്ഷൻ ഉണ്ടാവും അത് ഉറപ്പാ. അന്നേരം ഈ സഹായിച്ചവർ ഒന്നും കാണില്ല.

അറിയാം മാം, ഇനി അങ്ങനെ ഉണ്ടാവില്ല. അവൻ പറഞ്ഞു.

സ്വന്തം കാര്യം സേഫ് ആകിയിട്ടെ ബാക്കി എന്തിനും പ്രൈയോറിറ്റി കൊടുക്കാവു. ഞാൻ പറയുന്നത് ഇഷ്ടപ്പെടില്ല എന്ന് അറിയാം. പക്ഷെ ഭാവിൽ ഞാൻ ഇത് പറഞ്ഞില്ല എന്ന് എനിക്ക് ഒരു കുറ്റബോധം ഉണ്ടാവരുത്, അതിന് വേണ്ടി പറഞ്ഞതാ.

എനിക്ക് ഇഷ്ടക്കേട് ഒന്നും ഇല്ല മാഡം. എന്റെ നല്ലതിന് വേണ്ടിയാ

പറഞ്ഞത് എന്ന് മനസിലാക്കാൻ ഉള്ള ബുദ്ധി ഉണ്ടെനിക്ക്. പിന്നെ, എനിക്ക് ഈഗോ അല്ല വലുത്.

അവൾക്ക് അവന്റെ മറുപടി ഇഷ്ടപ്പെട്ടു.

അവൾ അവനെ നോക്കി പറഞ്ഞു.

ഞാൻ ഇത് പറയാൻ വേറൊരു കാരണം കൂടി ഉണ്ട്. എന്തെങ്കിലും ഇഷ്യൂ വന്നാൽ എനിക്ക് പ്രേത്യേക ഫേവർ ഒന്നും ചെയ്യാൻ പറ്റില്ല. ഇവിടെ അല്ലേലും ഒരു സംസാരം ഉണ്ട്, മലയാളികൾക്ക് കൂടുതൽ മുൻഗണന കൊടുക്കുന്നുണ്ടെന്ന്. നമ്മുടെ ആൾക്കാർ അത് പ്രതീക്ഷിക്കുന്നും ഉണ്ട്.

എനിക്ക് അങ്ങനത്തെ പ്രതീക്ഷ ഒന്നും ഇല്ല മാം, മാഡം പറഞ്ഞത് പോലെ സ്വന്തം കാര്യം സേഫാക്കിയിട്ട് ഉള്ള സഹായങ്ങൾ ഒക്കെയാ നല്ലത്. ജോലി ഇല്ലെങ്കിൽ ഇവരാരും പുതിയ ഒരു ജോലിക്ക് റെക്കമെന്റെഷൻ പോലും ചെയ്യില്ല.

അവൾ തലയാട്ടി, എന്നിട്ട് അവനെ നോക്കി പറഞ്ഞു.

സ്ക്രീൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഐ ടി ഡിപ്പാർട്മെന്റിൽ ഒരു ഇമെയിൽ അയച്ചാൽ മതി അവർ മാറ്റി തരും. അഥവാ തന്നില്ലെങ്കിൽ ഒരു റിമൈൻഡർ മെയിൽ അയച്ചിട്ട് എന്നെ സിസി വെച്ചാൽ മതി.

സാരമില്ല മാം നാലുദിവസത്തെ കാര്യമല്ല ഉള്ളൂ. ഞാൻ ഈ വിങ്ങിൽ ആദ്യമായിട്ടാ, ബാക്കി എല്ലായിടത്തും നല്ല മോണിറ്റർ ആണ്.

ഇത് പഴയ വിങ്ങാണ് അതായിരിക്കും. അർച്ചന പറഞ്ഞിട്ട് ജോലിയിൽ മുഴുകി.

ഉള്ള കാര്യം, ഉള്ളതുപോലെ പറഞ്ഞതുകൊണ്ട് അവളോട് അവന് ഒരു മതിപ്പ് തോന്നി.

അവർ രണ്ടും കൂടുതൽ സംസാരിക്കാതെ

അവരവരുടെ ജോലി തുടർന്നു.

ഒരു അരമണിക്കൂറിന് ശേഷം റിസപ്ഷന്റെ വാതിൽ തുറന്ന് കിതച്ചുകൊണ്ട് ആമിന കയറി വന്നു. നന്നായി വെളുത്തിട്ട് കുറച്ച് വണ്ണമുള്ള അവൾ, മൊത്തത്തിൽ ഒരു ഉരുണ്ട പ്രകൃതം

ആയിരുന്നു. തട്ടത്തിനുള്ളിൽ അവളുടെ വട്ട മുഖം നിറഞ്ഞ്, കവിൾ വെളിയിൽ ചാടി നിന്നു. റിസപ്ഷന്റെ ഉള്ളിലേക്ക് നോക്കിയ അവൾ ഒന്ന് ഞെട്ടി. പക്ഷേ മുഖത്തെ ഞെട്ടൽ മറക്കാൻ അവൾക്ക് സാധിച്ചില്ല, അവൾ അതിന് ശ്രമിച്ചതുമില്ല.

ആദിലെ… ഇയ്യ് ഇന്ന് ഇടെയാ? അവൾ വിടർന്ന കണ്ണുമായി ആദിലിനെ നോക്കി ചോദിച്ചു.

അതെ ആമിന സിസ്റ്ററെ. സിസ്റ്ററിനും ഇന്ന് ഇവിടാന്നോ ഡ്യൂട്ടി?

ആ നിക്കും ഈടാ ഡ്യൂട്ടി. അർച്ചന മാഡം എന്തെ ഈടെ? ആമിന ആദിലിന് മറുപടി കൊടുത്തിട്ട് ഉടൻ തന്നെ അർച്ചനയെ നോക്കി ചോദിച്ചു.

അർച്ചന ഒന്നും മനസ്സിലാവാത്ത പോലെ രണ്ടുപേരെയും നോക്കി, എന്നിട്ട് ആമിനയോട് പറഞ്ഞു.

എനിക്ക് ഇന്ന് ഇവിടാ ഡ്യൂട്ടി.

ആദിൽ ആമിനയോട് ചോദിച്ചു.

ആമിന സിസ്റ്ററെ ഇന്ന് ലേറ്റ് ആയോ? ഓടി കിതച്ച ലക്ഷണം ഉണ്ടല്ലോ?

ഇയ്യോ! ഞാൻ പഞ്ച് ചെയ്യാൻ മറന്നു. ആമിന അവന് മറുപടി കൊടുക്കാൻ നിൽക്കാതെ പഞ്ചിങ് മെഷീന്റെ അടുത്തേക്ക് ഓടി, അര മിനിറ്റ് കഴിഞ്ഞ് അവൾ അവിടെ നിന്ന് എത്തിനോക്കി കൊണ്ട് ഉറക്കെ വിളിച്ച് പറഞ്ഞു.

അർച്ചന മാഡം ഒന്ന് ഈടം വരെ വരോ? ലേറ്റ് ആയ കാരണം പഞ്ച് ചെയ്യാൻ സമ്മതിക്കുന്നില്ല

Updated: October 2, 2026 — 10:16 pm

Leave a Reply

Your email address will not be published. Required fields are marked *