നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ – 1 2അടിപൊളി  

എന്തെങ്കിലും ഉണ്ടെങ്കിൽ അനോണിമസ് ആയിട്ട് കമ്പ്ലൈന്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. എന്താ സംഭവം എന്നും, നടന്ന സ്ഥലവും, സമയവും, തീയതിയും, അയച്ചാൽ മാത്രം മതി. അവർ സിസിടിവി ഫുടേജ് റിവ്യൂ ചെയ്യും.

അർച്ചന സ്കൂളിൽ പഠിപ്പിക്കുന്നത് പോലെ പറഞ്ഞു കൊടുത്തു.

ആഹാ, ഞാൻ അറിഞ്ഞില്ല അങ്ങനെ ഒരു സംഗതി ഉണ്ടെന്ന്. ഇങ്ങൾ കൊണ്ടുവന്ന നിയമമാ? ആമിന ചോദിച്ചു.

അർച്ചന അതെ എന്ന്‌ തലയാട്ടി.

ചുമ്മാതല്ല ഇങ്ങളെ ഇത്ര ചെറുപ്പത്തിൽ തന്നെ തലപ്പത്ത് കൊണ്ട് ഇരുത്തിയിരിക്കുന്നത്. ആമിന അഭിമാനത്തോടെ പറഞ്ഞു.

ഞാനല്ല തലപ്പത്ത്, ആമിന സിസ്റ്ററെ. അർച്ചന

അവളെ വീണ്ടും തിരുത്തിക്കൊണ്ട് പറഞ്ഞു.

ഇവിടുത്തെ അഡ്മിനിസ്ട്രേഷന്റെ

ഗുണം അറിയണമെങ്കിൽ വേറെ എവിടെയെങ്കിലും വർക്ക് ചെയ്തിട്ട് വരണം. ഞാൻ നേരത്തെ ജോലി ചെയ്ത ഹോസ്പിറ്റലിൽ എന്തെങ്കിലും ഒരു കാര്യം നടക്കണമെങ്കിൽ ഒരു നൂറുവട്ടം അങ്ങോട്ടും ഇങ്ങോട്ടും ഓടണം. അതൊക്കെ വെച്ച് നോക്കുമ്പോ ഇവിടെ സ്വർഗമാ. ആദിൽ പറഞ്ഞു.

അർച്ചനയ്ക്ക് അറിയാം അവൻ അവളെ പൊക്കി പറയുന്നതാണെന്ന്. എങ്കിലും അവൾക്ക് അത് സുഖിച്ചു.

ഞാനിന്ന് പോയി എല്ലാ മെയിലും വായിച്ച് പഠിക്കും. അർച്ചന മാഡം കൊണ്ടുവന്ന പദ്ധതികൾ എന്തൊക്കെയാണ എന്ന് നോക്കട്ടെ. ആമിന പറഞ്ഞു.

എന്നാൽ നാളെ ഒരു പരീക്ഷ ഇടാം എന്താ? അർച്ചന ചിരിച്ച് കൊണ്ട് പറഞ്ഞു.

ഏയ് വേണ്ട, എനിക്ക് പരീക്ഷ പണ്ടേ പേടിയാ. ആമിന ശെരിക്കും പേടിച്ച് പറഞ്ഞു.

ആദിൽ അത് കണ്ട് ചിരിച്ചു.

അർച്ചനയ്ക്ക് അവരോട് സംസാരിക്കുമ്പോൾ കോളേജിൽ കൂട്ടുകാരോട് സംസാരിക്കുന്ന അനുഭവമാണ് ഓർമ്മ വന്നത്. കോളേജിൽ വെച്ച് അവൾ എല്ലാവരോടും നല്ല ഫ്രീ ആയിട്ട് സംസാരിച്ചിരുന്നു. അതെ സമയത്ത്, സ്കൂളിൽ പഠിക്കുമ്പോൾ അവൾ ആരോടും അധികം മിണ്ടില്ലായിരുന്നു. കാരണം മിക്കവരും നല്ല കാശുള്ള വീട്ടിലെ കുട്ടികളായിരുന്നു, അർച്ചനക്ക് അവർ സംസാരിക്കുന്നതിൽ പകുതിയും മനസ്സിലാകാറില്ല. അവരുടെ ലോകവും പാവപ്പെട്ട വീട്ടിൽ വളർന്ന അർച്ചനയുടെ ലോകവും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടായിരുന്നു. കുറേ കാലത്തിന് ശേഷമാണ് അവൾ ഇങ്ങനെ ജോലിസ്ഥലത്ത് അയഞ്ഞ് പെരുമാറുന്നത്. അവൾ കഴിവതും സ്വന്തം നാട്ടുകാരോട് മിണ്ടാറില്ല. അതിന് സമയവും കിട്ടാറില്ല.

അവൾ ആരോടും അടുക്കാത്തതിന് വെറൊരു കാരണം കൂടി ഉണ്ട്, അവൾക്ക് ആരോടെങ്കിലും ഇഷ്ടം തോന്നി കഴിഞ്ഞാൽ അവൾ അതിർവരമ്പുകൾ

ഇല്ലാതെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യും, പക്ഷെ അത് മിക്കവരും മുതലെടുക്കുകയാണ് പതിവ്.

നിങ്ങൾ എപ്പോഴാ കഴിക്കുന്ന? എനിക്ക് വിശപ്പായി തൊടങ്ങി. ആമിന ചോദിച്ചു.

എനിക്ക് വിശക്കുന്നില്ല, നിങ്ങൾ രണ്ടും പോയി കഴിച്ചോ ആദിൽ പറഞ്ഞു.

മ്മക്ക് മൂന്നും ഈടെ ഇരുന്ന് കഴിക്കാം. ആമിന പറഞ്ഞു.

ഇവിടെ ഇരുന്ന് കഴിക്കാൻ പറ്റില്ല സിസ്റ്ററെ. അർച്ചന പറഞ്ഞു.

എന്നാ നമ്മക്ക് മൂന്നും അവിടെ പോയി കഴിക്കാം. ആമിന ഉള്ളിലോട്ട് ചൂണ്ടി പറഞ്ഞു.

അതും പറ്റില്ല സിസ്റ്ററെ, റിസപ്ഷൻ ഒഴിച്ചിട്ട് മൂന്നുപേർക്കും ഒരുമിച്ച് പോവാൻ പറ്റില്ല. അർച്ചന പറഞ്ഞു.

ആദിലിന് കുറച്ച് ദേഷ്യം വന്നു, ആമിന അർച്ചനയുടെ അധികാരം ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നതായി അവന് തോന്നി.

ചുമ്മാ പുള്ളിക്കാരിക്ക് പണി ഉണ്ടാക്കല്ലേ സിസ്റ്ററെ, നമ്മളോട് നല്ലതായിട്ട് നിൽക്കുമ്പോ അത് മുതലെടുക്കാതെ. അവൻ കുറച്ച് കടുപ്പിച്ച് പറഞ്ഞു.

ഇത് കേട്ട ആമിന ഞെട്ടി, അവളുടെ മുഖം വാടിപ്പോയി, അവൾ കരച്ചിലിന്റെ വക്കത്ത് എത്തി.

അത് കണ്ട അർച്ചനക്ക് വിഷമമായി, അവൾ ആദിലിനോട് കുറച്ച് കടുപ്പിച്ച് പറഞ്ഞു.

എടാ ചുമ്മാതെ ഇരിക്ക്‌ ആദിലെ, അവൾ നമ്മടെ കൂടെ ഇരിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാ.

ആദിലും, ആമിനയും അത് കേട്ട് ഞെട്ടി. അർച്ചന അവരെ രണ്ടുപേരെയും എടാ എന്നും, അവൾ എന്നും അഭിസംബോധന ചെയ്തത് അവർക്ക് അതിശയകരമായി തോന്നി.

ഞാൻ ഇന്റെ ഫുഡ്‌ നിങ്ങക്ക് രണ്ടും ഷെയർ ചെയ്യാൻ വേണ്ടിയാ പറഞ്ഞെ.

Updated: October 2, 2026 — 10:16 pm

Leave a Reply

Your email address will not be published. Required fields are marked *