പാർവണം – 2
[ 𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍 ]
[ Previous Part ] [ www.kambi.pw ]

രണ്ടു ദിവസത്തെ യാത്രയ്ക്കുള്ള
ഉടുപ്പുകളെല്ലാം ബാഗിലെടുത്ത് വെച്ച് ഞാൻ താഴേക്ക് ഇറങ്ങി. അമ്മ ഉമ്മറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.
“അമ്മേ, ഞാൻ ഇറങ്ങുവാ…”
ഞാൻ ബാഗ് തോളിലിട്ടുകൊണ്ട് പറഞ്ഞു.
“സൂക്ഷിച്ചു പോയിട്ട് വാടാ. അവിടെ പാലക്കാട് ചെന്നിട്ട് എന്നെ വിളിക്കാൻ മറക്കണ്ട.പിന്നെ വർക്ക് ഒക്കെ കഴിഞ്ഞ് സമയത്തിന് ഭക്ഷണം കഴിക്കണം…”
അമ്മയുടെ സ്ഥിരം ഉപദേശങ്ങൾ തുടർന്നു.
“എല്ലാം ഞാൻ നോക്കിക്കോളാം അമ്മേ,”
ഞാൻ ചിരിച്ചുകൊണ്ട് അമ്മയോട് യാത്ര പറഞ്ഞു ഗേറ്റ് കടന്ന് പുറത്തിറങ്ങി.
കഴക്കൂട്ടത്തെ വീട്ടിൽ നിന്നും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയിലുടനീളം വല്ലാത്തൊരു ആകാംക്ഷയായിരുന്നു മനസ്സിൽ. വഴിക്ക് ടൗണിലെ സ്റ്റുഡിയോയിൽ കയറി, ഞാൻ നേരത്തെ പ്രിന്റ് ചെയ്യാൻ ഏൽപ്പിച്ചിരുന്ന ആ ഫോട്ടോകളുടെ കവർ വാങ്ങി ബാഗിൽ ഭദ്രമായി വെച്ചു..
സ്റ്റേഷനിൽ എത്തുമ്പോൾ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. ഞാൻ പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴേക്കും സ്പീക്കറിലൂടെ ആ മുഴങ്ങുന്ന ശബ്ദം കേട്ടു..
“യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…
തിരുവനന്തപുരത്തുനിന്നും കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് വഴി സെക്കന്തരാബാദിലേക്ക് പോകുന്ന വണ്ടി നമ്പർ ഒന്ന് ആറ് മൂന്ന് പൂജ്യം രണ്ട് (16302) ശബരി എക്സ്പ്രസ്സ് പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ എത്തിച്ചേരുന്നതാണ്…”
“May I have your attention please… Train number One Six Three Zero Two, Sabari Express from Thiruvananthapuram Central to Secunderabad via Palakkad, is arriving on platform number one.”
ആ കൃത്യമായ അനൗൺസ്മെന്റ് തീരുന്നതിന് മുൻപ് തന്നെ ദൂരെ നിന്നും നീളത്തിലൊരു ഹോൺ മുഴക്കിക്കൊണ്ട് ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് പതിയെ വന്നുകയറി. എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി. ബാഗും പിടിച്ച് ട്രെയിനിലേക്ക് കയറി, ജനാലയ്ക്കരികിലെ ആ സീറ്റിലിരിക്കുമ്പോൾ എന്റെ യാത്ര അക്ഷരാർത്ഥത്തിൽ തുടങ്ങുകയായിരുന്നു.
പാലക്കാട് എത്താറായപ്പോൾ തന്നെ പ്രകൃതിയുടെ ഭാവം മാറിത്തുടങ്ങി. ജനാലയിലൂടെ അടിച്ചുവീശുന്ന കാറ്റിന് വല്ലാത്തൊരു ശക്തിയും
കുളിർമയുമുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ നേരത്താണ് ഞാൻ കൊല്ലങ്കോട് വണ്ടി ഇറങ്ങിയത്. സഹ്യപർവ്വതത്തിന്റെ മടിത്തട്ടിൽ പച്ചപ്പുതച്ചു കിടക്കുന്ന സുന്ദരമായ ഗ്രാമം. ദൂരെ കോടമഞ്ഞണിഞ്ഞ മലനിരകൾ. എങ്ങോട്ട് തിരിഞ്ഞാലും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങൾ.ആ നെൽച്ചെടികൾക്കിടയിലൂടെ കാറ്റ്
കടന്നുപോകുമ്പോൾ ഉണ്ടാകുന്ന നേർത്ത ശബ്ദം ഒരു സംഗീതം പോലെ തോന്നി. മണ്ണും പച്ചപ്പും കലർന്ന ആ നാട്ടിൻപുറത്തിന്റെ ഗന്ധം ശ്വസിച്ച് ഞാൻ അവിടുത്തെ ചെറിയൊരു ചായക്കടയിൽ കയറി വഴി ചോദിച്ചു..
“ചേട്ടാ, ഈ കരിമ്പനക്കാവ് അമ്പലത്തിന് അടുത്തുള്ള ഇന്ദ്രനീലം തറവാട്ടിലേക്ക് ഏതാ വഴി?”
ചായ അടിക്കുന്നതിനിടയിൽ കടക്കാരൻ തലയുയർത്തി നോക്കി.
“ഇന്ദ്രനീലത്തിലേക്കാ? രാമനാഥൻ നമ്പൂതിരിയുടെ തറവാട്… ദാ ഈ വഴി നേരെ പോയാൽ മതി. ആ വളവ് തിരിയുമ്പോൾ കാണുന്ന വലിയ പടിപ്പുരയാ ഇന്ദ്രനീലം.”
കടക്കാരൻ വിരൽചൂണ്ടി കാണിച്ചുതന്നു.
ബാഗും തോളിലിട്ട് ഞാൻ ആ ഇടവഴിയിലൂടെ നടന്നു. ഇരുവശത്തും വലിയ മരങ്ങൾ അതിരിട്ട മൺവഴി. കാറ്റടിക്കുമ്പോൾ കരിമ്പനയോലകൾ ഉരയുന്ന ശബ്ദം മാത്രം കേൾക്കാം. കുറച്ചു നടന്നപ്പോൾ തന്നെ എന്റെ കാഴ്ച്ചയിൽ ആ വലിയ പടിപ്പുര വന്നു. പഴയകാല പ്രൗഢി വിളിച്ചോതുന്ന വലിയ തടിപ്പണികളുള്ള, ഓടുമേഞ്ഞ പടിപ്പുര. അതിന്റെ മുകളിൽ ‘ഇന്ദ്രനീലം’
എന്ന് മനോഹരമായി കൊത്തിവെച്ചിട്ടുണ്ട്..
ഗേറ്റ് തുറന്നുതന്നെയാണ് കിടന്നിരുന്നത്. ഞാൻ പടിപ്പുര കടന്ന് മെല്ലെ അകത്തേക്ക് കാലെടുത്തുവെച്ചു. വിശാലമായ മുറ്റം. നടുക്കായി വളരെ ഭംഗിയിൽ കെട്ടിയുണ്ടാക്കിയ വലിയൊരു തുളസിത്തറ. പഴമയുടെ ഗാംഭീര്യം വിളിച്ചോതുന്ന ആ വലിയ നാലുകെട്ടിന്റെ ഉമ്മറത്ത് ആരുമുണ്ടായിരുന്നില്ല. വീടിന് ചുറ്റും വലിയ മാവുകളും പ്ലാവുകളും നിൽപ്പുണ്ട്. വളരെ ശാന്തമായ അന്തരീക്ഷം. എന്റെ കണ്ണുകൾ ആ മുറ്റത്തും വലിയ തൂണുകളുള്ള വരാന്തയിലും അവളെ തിരഞ്ഞു. ആരെങ്കിലും ചോദിച്ചാൽ എന്ത് പറയണം എന്ന ചിന്തയോടെ ഞാൻ മുറ്റത്തിന്റെ നടുവിലേക്ക് നടന്നു.
