പാർവണം – 2 Likeഅടിപൊളി  

അവളുടെ സ്വരം കാറ്റുപോലെ മൃദുവായിരുന്നു.

“ഇത്രേം കാലം ഈ തറവാടും കാവും മാത്രമായിരുന്നു എന്റെ ലോകം.

വേറൊന്നിനോടും എനിക്ക് ഇത്രക്ക് ഇഷ്ടം തോന്നിയിട്ടില്ല്യ. പക്ഷെ ഇപ്പൊ… ഇപ്പൊ എന്റെ ഓരോ ശ്വാസത്തിലും ആദിയാ… ആദി ഇല്ലാണ്ട് ഒരു നിമിഷം പോലും എനിക്കിപ്പൊ വയ്യ്യാതായിരിക്കുണു. ആരും കാണാണ്ട്, ആരും അറിയാണ്ട് ഇത്രേം നാൾ ഈ നെഞ്ചില് ഒരുപാട് പേടിയോടെ ഞാൻ ഒളിപ്പിച്ചു വെച്ചതാ ഈ ഇഷ്ടം. പക്ഷെ ഇപ്പൊ, ആർക്കും വിട്ടുകൊടുക്കാതെ എന്നെ ചേർത്തുപിടിച്ച ഈ നെഞ്ചിൽ എനിക്ക് ജീവൻ പോണ വരെ ഇങ്ങനെ തലചായ്ച്ചു കിടക്കണം. അത്രയ്ക്ക് ഇഷ്ടാ എനിക്ക് എന്റെ ആദിയെ… എന്റെ ജീവനാ…”

വിതുമ്പലോടെ അവൾ പറഞ്ഞ ആ വാക്കുകൾ ഒരു മഹാകാവ്യം പോലെയാണ് എന്റെ കാതുകളിലേക്ക് പെയ്തിറങ്ങിയത്. കാലങ്ങളായി ഞാൻ കേൾക്കാൻ കൊതിച്ച ആ പ്രണയസമ്മതം! വാക്കുകൾ കൊണ്ട് മറുപടി പറയാൻ കഴിയാത്തത്ര സന്തോഷം എന്റെ ഹൃദയത്തിൽ നിറഞ്ഞു തുളുമ്പി.

​ഞാൻ ഒന്നും മിണ്ടാതെ, അവളുടെ നെറുകയിൽ പതുക്കെ ചുംബിച്ചു. പിന്നെ അവളെ ഒന്നുകൂടി എന്റെ നെഞ്ചിലേക്ക് അമർത്തിപ്പിടിച്ചു. തറവാട്ടിലെ വെളിച്ചം ദൂരെ കാണാമായിരുന്നിട്ടും, ആ ഇലഞ്ഞിമരച്ചുവട്ടിലെ ഇരുട്ടിന്റെ മറവിൽ, സ്നേഹത്തിന്റെ അനന്തമായ വെളിച്ചത്തിലേക്ക് ഞങ്ങൾ പരസ്പരം അലിഞ്ഞുചേരുകയായിരുന്നു.

തുടരും…

Updated: July 7, 2026 — 6:50 pm

Leave a Reply

Your email address will not be published. Required fields are marked *