പാർവണം – 2 Likeഅടിപൊളി  

പാലക്കാടൻ ഗ്രാമവഴികളിലൂടെ ആ പഴയ ബുള്ളറ്റ് മുന്നോട്ട് കുതിച്ചു. ഇരുവശത്തും

പച്ചപ്പണിഞ്ഞു നിൽക്കുന്ന വിശാലമായ പാടശേഖരങ്ങൾ. അതിനു നടുവിലൂടെ നീളുന്ന കറുത്ത ടാർ റോഡ്. പാടവരമ്പുകളെ തഴുകി വരുന്ന ഇളംകാറ്റിൽ അവളുടെ ഷാൾ പാറിപ്പറക്കുന്നുണ്ടായിരുന്നു. കാറ്റിന്റെ കുസൃതിയിൽ അഴിഞ്ഞുവീണ അവളുടെ മുടിയിഴകൾ ഇടയ്ക്കിടെ എന്റെ കവിളുകളിൽ വന്നു തഴുകി. ആ മുടിയിഴകൾക്കൊരു പ്രത്യേക ഗന്ധമുണ്ടായിരുന്നു; എന്നെ വല്ലാതെ മത്തുപിടിപ്പിക്കുന്ന ഏതോ കാട്ടുപൂക്കളുടെ ഗന്ധം…..

​’ചില യാത്രാവഴികൾ അങ്ങനെയാണ്… കൂട്ടിനുള്ളത് നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചവരാകുമ്പോൾ, താണ്ടുന്ന ദൂരങ്ങൾക്കല്ല, കൊഴിഞ്ഞുപോയ നിമിഷങ്ങൾക്കാണ് കൂടുതൽ സൗന്ദര്യം.’

വഴിയിലെ ചെറിയ കുഴികളിൽ വണ്ടി ചാടുമ്പോൾ, ഒരു നിമിഷത്തെ പേടിയിൽ അറിയാതെ അവളുടെ രണ്ടു കൈകളും എന്റെ അരയിലൂടെ ചുറ്റിവരിഞ്ഞുമുറുക്കുന്നുണ്ടായിരുന്നു.

എന്റെ വയറിൽ ആ മൃദുവായ വിരലുകൾ അമരുമ്പോൾ, ഒരു മിന്നൽപ്പിണർ പോലെ എന്തോ ഒന്ന് എന്റെ സിരകളിലൂടെ പാഞ്ഞുപോകുന്നത് ഞാനറിഞ്ഞു.

ബുള്ളറ്റിന്റെ ഗർജ്ജനത്തിനിടയിലും, കാറ്റിനെ തോൽപ്പിച്ചുകൊണ്ട് അവൾ ഓരോ കാര്യങ്ങൾ വിളിച്ചുപറഞ്ഞും ചിരിച്ചും കൊണ്ടിരുന്നു. ആ യാത്ര ഒരിക്കലും അവസാനിക്കരുതേ എന്ന് എന്റെ ഹൃദയം കൊതിച്ചുപോയി.

​കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ടൗണിലെത്തി. ഗ്രാമത്തിലെ ശാന്തതയിൽ നിന്ന് മാറി വല്ലാത്തൊരു തിരക്കായിരുന്നു അവിടെ. വണ്ടി ഒതുക്കിവെച്ച് ഞങ്ങൾ മാർക്കറ്റിലേക്ക് നടന്നു. സാധനങ്ങൾ വാങ്ങുന്നതിനിടയിൽ ആൾക്കൂട്ടത്തിന്റെ തിരക്ക് കൂടിവന്നു.

വണ്ടികളുടെ ശബ്ദവും ആളുകളുടെ ബഹളവും

അവളെ വല്ലാതെ

അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.

​തിരക്കിനിടയിലൂടെ ആരെങ്കിലും അവളെ തട്ടിമാറ്റി പോകുമോ എന്നൊരു ഭയം എനിക്കുണ്ടായി. പെട്ടെന്ന്, തിക്കിത്തിരക്കി വരുന്ന ഒരാൾക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോൾ, അവൾക്ക് ഒരു സുരക്ഷയെന്നോണം ഞാൻ എന്റെ വലംകൈ നീട്ടി അവളുടെ ഇടതുകൈയ്യുടെ വിരലുകളോട് കോർത്തുപിടിച്ചു.

​പെട്ടെന്നുള്ള എന്റെ ആ സ്പർശനത്തിൽ അവളൊന്ന് ഞെട്ടി. ആ വലിയ നീലക്കണ്ണുകൾ വിടർത്തി അവളെന്നെ നോക്കി. പക്ഷേ ഞാൻ പിടി വിട്ടില്ല, കൂടുതൽ കരുതലോടെ ആ വിരലുകൾ എന്റെ ഉള്ളംകൈയ്യിൽ ചേർത്തുപിടിച്ചു. ഒരക്ഷരം പോലും മിണ്ടാതെ അവൾ എന്നെത്തന്നെ നോക്കി നിന്നു. സ്വന്തം ഇഷ്ടം ഇതുവരെ അവൾ വാക്കാൽ തുറന്നുപറഞ്ഞിട്ടില്ലെങ്കിലും, ആ നിമിഷം അവൾ ആ കൈകൾ പിൻവലിക്കാൻ ശ്രമിച്ചില്ല. പകരം വല്ലാത്തൊരു നാണത്തോടെ തലകുനിച്ച് എന്റെ ചുവടുകൾക്കൊപ്പം അവളും നടന്നു.

അവളുടെ വിരൽത്തുമ്പിലെ തണുപ്പ് എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കാണ് അരിച്ചിറങ്ങിയത്.

​വാക്കുകൾ കൊണ്ട് തീർക്കുന്ന ആയിരം പ്രണയകാവ്യങ്ങളേക്കാൾ അർത്ഥമുണ്ട്, ആൾക്കൂട്ടങ്ങൾക്കിടയിൽ എനിക്കായി നീളുന്ന നിന്റെ ഈ വിരൽത്തുമ്പുകളുടെ മൗനത്തിന്.

​തിരക്കിൽ നിന്ന് മാറി അല്പം ശാന്തമായ ഒരിടത്ത് എത്തിയപ്പോൾ, അവൾ പതുക്കെ ആ കൈ വിടുവിച്ചു. നെഞ്ചിടിപ്പ് മാറാതെ, കവിളിലെ ആ ചുവപ്പ് മറച്ചുപിടിക്കാൻ ശ്രമിച്ച് അവൾ മുഖത്തൊരു കള്ളഗൗരവം വരുത്തി.

​”എന്താപ്പൊ ഈ കാണിച്ചേ? തിരക്കാണെന്നും പറഞ്ഞിട്ട് ആളുകളുടെ ഇടയിൽ കൂടെ ഇങ്ങനെ കൈ പിടിച്ചു നടക്ക്യാ… നാട്ടുകാരിൽ ആരെങ്കിലും ഇത് കണ്ടിരുന്നെങ്കില് എന്താവും എന്റെ ഗതി? ആദിക്ക് ഇതൊന്നും ഒരു പേടിയും ഇല്ല്യാലോ…”

​ഉള്ളിലെ ഇഷ്ടം പുറത്തുകാണിക്കാതെ, തനി പാലക്കാടൻ ശൈലിയിൽ അവൾ കണ്ണുരുട്ടി ചോദിച്ചു..

​”ആരെങ്കിലും കണ്ടാലും എനിക്കെന്താ പാർവണേ? ഞാൻ എന്റെ കുട്ടീടെ കൈയല്ലേ പിടിച്ചേ…”

എന്ന് ഞാൻ ചിരിയോടെ ചോദിച്ചപ്പോൾ, അതിന് മറുപടിയൊന്നും പറയാതെ അവൾ വേഗം മുഖം വെട്ടിത്തിരിച്ചു. പക്ഷെ തിരിഞ്ഞുനടക്കുമ്പോൾ

ആ ചുണ്ടുകളിൽ വിരിഞ്ഞ നാണം കലർന്ന പുഞ്ചിരി അവൾക്ക് മറച്ചുപിടിക്കാനായില്ല. വാക്കാൽ ഒന്നും പറഞ്ഞില്ലെങ്കിലും അവളുടെ ആ പരിഭവവും ചിരിയും നോക്കി, കൈകളിൽ ബാക്കിയായ അവളുടെ മൃദുവായ സ്പർശനത്തിന്റെ ഓർമ്മകളുമായി ഞാനും അവളുടെ പിന്നാലെ

Updated: July 7, 2026 — 6:50 pm

Leave a Reply

Your email address will not be published. Required fields are marked *