പാർവണം – 2 Likeഅടിപൊളി  

നനഞ്ഞ മുടിത്തുമ്പിൽ നിന്നടർന്നു വീഴുന്ന ജലകണങ്ങൾ അവളുടെ കഴുത്തിലെ നേർത്ത സ്വർണ്ണമാലയിൽ തട്ടിത്തെറിക്കുന്നത് ഞാൻ നോക്കിനിന്നു. കണ്ണിലെ മഷിയും നെറ്റിയിലെ ചെറിയ കുങ്കുമപ്പൊട്ടും ആ മുഖത്തിന് ഒരു കാവ്യത്തിന്റെ പൂർണ്ണത നൽകിയിരുന്നു.

​എന്റെ കാൽപ്പെരുമാറ്റം കേട്ടാകണം അവൾ പതുക്കെ തലയുയർത്തി നോക്കി. ഞങ്ങളുടെ കണ്ണുകൾ വീണ്ടും ഇടഞ്ഞപ്പോൾ, ഇന്നലത്തെ ആ നിലാവ് ഞങ്ങൾക്ക് നടുവിലേക്ക് ഒരിക്കൽക്കൂടി പെയ്തിറങ്ങിയതുപോലെ. ആ നോട്ടത്തിൽ അവളുടെ കവിളുകളിൽ പ്രഭാതസൂര്യനേക്കാൾ ശോഭയുള്ള ഒരു നാണം വിരിഞ്ഞു. വേഗം നോട്ടം മാറ്റി, അവൾ കോലം വരച്ചുതീർത്ത് എഴുന്നേറ്റു….

​”എന്താപ്പൊ അതിരാവിലേ തന്നെ ആദിക്ക് ഉറക്കം വന്ന്യാ? ഇന്നലെ രാത്രി മുഴുവൻ മുറ്റത്ത് വന്ന് നിന്ന് കാവ്യം പറഞ്ഞതിന്റെ ക്ഷീണം ഒന്നും ഇല്ല്യേ?”

അവൾ ചുണ്ടിലെ കള്ളച്ചിരി ഒളിപ്പിച്ചുപിടിച്ച്, ആ തനി പാലക്കാടൻ ശൈലിയിൽ എന്നോട് ചോദിച്ചു..

​ഞാൻ ഒരു ചെറുചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു.

“ഇന്നലെ രാത്രി ആ നിലാവത്ത് എന്റെ

ഹൃദയവും കവർന്നെടുത്ത ആ കള്ളിയെ തിരക്കിയിറങ്ങിയതാ ഞാൻ… എന്റെ ഉറക്കം മുഴുവൻ ആ നീലക്കണ്ണുകളിലല്ലേ.”.

​ഞാൻ പറയുന്നത് കേട്ട് അവൾ വീണ്ടും നാണത്താൽ മുഖം കുനിച്ചു. ആ ചുവന്ന അധരങ്ങളിൽ വിടർന്ന പുഞ്ചിരിക്ക് ആ മുറ്റത്ത് പൂത്തുനിൽക്കുന്ന പവിഴമല്ലിയേക്കാൾ ഭംഗിയുണ്ടായിരുന്നു. പിന്നെ പെട്ടെന്ന് ചുറ്റുമൊന്ന് നോക്കിയിട്ട് അവൾ പതുക്കെ പറഞ്ഞു.

​”ഓ… വലിയൊരു കാമുകൻ! എന്റെ ആദി… ഇങ്ങനെ കാവ്യം പറയാൻ നിന്നാ, മാമനോ മുത്തശ്ശനോങ്ങാനും ഇങ്ങോട്ട് വന്നാൽ എന്റെ ശ്വാസം അപ്പൊത്തന്നെ നിക്കും. വേഗം പോയി മുഖം കഴുകി വാ…”

​അവൾ അത് പറഞ്ഞുതീരുന്നതും, ഉമ്മറത്തെ വലിയ തടിവാതിൽ തുറന്ന് മുത്തശ്ശനും പിന്നാലെ സാവിത്രി അമ്മായിയും അങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു. അവരെ കണ്ടതും പാർവണ പെട്ടെന്ന് മുഖത്ത് വല്ലാത്തൊരു ഗൗരവം വരുത്തി, കോലത്തിലെ പൊടി തട്ടിമാറ്റുന്നതിൽ ശ്രദ്ധിച്ചു. ഞാനും പെട്ടെന്ന് വീടും മുറ്റവുമൊക്കെ നോക്കിപ്പഠിക്കുന്ന ആ പഴയ സിവിൽ എഞ്ചിനീയറുടെ വേഷം എടുത്തണിഞ്ഞു!..

​”എന്താ ഉണ്ണീ… അതിരാവിലെ എഴുന്നേറ്റോ? നമ്മുടെ മുറ്റത്തെ കാറ്റൊക്കെ കൊള്ളാൻ നല്ല സുഖമല്ലേ?”

മുത്തശ്ശൻ ഉമ്മറത്തിണ്ണയിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു..

​”അതെ മുത്തശ്ശ… നല്ല ശുദ്ധമായ കാറ്റാ. പിന്നെ ഈ മുറ്റവും തുളസിത്തറയുമൊക്കെ കാണാൻ നല്ല ഭംഗിയുണ്ട്, അതിന്റെ ഒരു അളവൊക്കെ നോക്കാനായിട്ട് ഞാൻ ഇറങ്ങി നിന്നതാ,”

ഞാൻ വളരെ ഗൗരവത്തിൽ കള്ളം പറഞ്ഞു.

​അതുകേട്ട്, മുത്തശ്ശൻ കാണാതെ ചിരിയമർത്തിക്കൊണ്ട് പാർവണ എന്നെയൊന്ന് പാളിനോക്കി…

​”പാർവണേ… കോലം വരച്ച് കഴിഞ്ഞെങ്കിൽ നീ പോയി ആദിക്കുള്ള കാപ്പി എടുക്ക്,” സാവിത്രി അമ്മായി പറഞ്ഞു…

​”ശരി അമ്മായി…”

എന്ന് പറഞ്ഞ് അവൾ വേഗം എഴുന്നേറ്റു. അകത്തേക്ക് പോകുന്നതിന് മുൻപ്, മറ്റാരും കാണാതെ ആ കുസൃതിക്കണ്ണുകൾ കൊണ്ട് എന്നെയൊന്ന് നോക്കി അവൾ കണ്ണിറുക്കി കാണിച്ചു. പാവാടത്തുമ്പ് പാറിച്ചുള്ള അവളുടെ ആ പോക്കിൽ, കാലിലെ കൊലുസിന്റെ കിലുക്കം എന്റെ ഹൃദയത്തിലാണ് ചെന്നടിച്ചത്. അവർക്കിടയിൽ ഞാൻ വെറുമൊരു എഞ്ചിനീയറാണെങ്കിലും, അവൾക്ക് ഞാൻ അവളുടെ സ്വന്തം ആദിയായി മാറിയെന്ന് ആ കണ്ണിറുക്കലിൽ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു…….

പ്രഭാതഭക്ഷണം കഴിഞ്ഞ്, ഉമ്മറത്തെ കൊത്തുപണികൾ നിറഞ്ഞ ചാരുപടിയിൽ പാലക്കാടൻ കാറ്റുമേറ്റ് വെറുതെ ഇരിക്കുകയായിരുന്നു ഞാൻ. എന്റെ കണ്ണുകൾ ഇടയ്ക്കിടെ വീടിനുള്ളിലേക്ക് അവളെ തിരഞ്ഞു പോയിക്കൊണ്ടിരുന്നു. അപ്പോഴാണ് പോക്കറ്റിൽ കിടന്ന ഫോൺ ശബ്ദിച്ചത്. സ്ക്രീനിൽ നോക്കിയപ്പോൾ ‘അമ്മ’യാണ്.

​”ഹലോ…”

​”എന്താടാ, നീ പോയിട്ട് ഇപ്പൊ രണ്ടു ദിവസമായില്ലേ, വീട് പഠിത്തം കഴിഞ്ഞില്ലേ? ഇനി എപ്പോഴാ തിരിച്ചു വരുന്നേ?”

അമ്മയുടെ ചോദ്യത്തിൽ ചെറിയൊരു

Updated: July 7, 2026 — 6:50 pm

Leave a Reply

Your email address will not be published. Required fields are marked *