രേവതി : അതെന്തിനാ ചേച്ചി?..
സൈറ പല്ല് കടിച്ചു കൊണ്ട് : അല്ല, ഭാര്യക്ക് ക്ലബ്ബിൽ പോവാൻ ചെരിപ്പ് തുടച്ചു തരുന്ന ഭർത്താവ്…..ആദ്യമായി ആണ് ഞാൻ കാണുന്നതും കേൾക്കുന്നതും……..
രേവതിയുടെ മുഖത്ത് ചിരി വിരിഞ്ഞു വന്നു…രണ്ടു പേരും പരസ്പരം നോക്കി പൊട്ടി ചിരിയിലേക്ക് എത്തി………
ഹരി വച്ച ചെരിപ്പെടുത്ത് കാറിന്റെ പിന്നിലേക്ക് വച്ച്, ഡ്രൈവ് ചെയ്യാൻ തുടങ്ങിയ സൈറ ചോദിച്ചു : അല്ല…. ഈ മിണ്ടാതെയും, മൈൻഡ് ചെയ്യാതെയും ഉള്ള പരുപാടി, എത്ര ദിവസം കൂടെ തുടരാൻ ആണ് പ്ലാൻ…
രേവതി ചെറു ചിരിയോടെ ആണ് പറഞ്ഞത് : ഇന്ന് ലാസ്റ്റ് ആണ് ചേച്ചി… അതായത് നമ്മൾ തിരിച്ചു വരുന്ന വരെ….
സൈറ സംശയത്തോടെ അവളെ നോക്കി…
അൽപം നാണത്തോടെ ആണ് രേവതി പറഞ്ഞത് : മിനിഞ്ഞാന്ന് രാത്രിയെ തീരേണ്ടത് ആയിരുന്നു. അവന്റെ ഉറക്കം കണ്ടപ്പോൾ പിന്നെ, ശല്യം ചെയ്യാൻ തോന്നിയില്ല…….
” എങ്ങിനെ തീർക്കാൻ ആണ് ഉദ്ദേശം?.. സൈറ ഉടനെ ചോദിച്ചു.
രേവതി ഇളിച്ചു കൊണ്ട് : ഇന്ന് മോഹിറ്റോ ഒരെണ്ണം കൂടുതൽ കഴിക്കുന്നു, വീട്ടിൽ വരുന്നു, പിച്ചുന്നു, മാന്തുന്നു, കടിക്കുന്നു, വേണ്ടി വന്നാൽ, അവന്റെ കരണകുറ്റി നോക്കി രണ്ടെണ്ണം പൊട്ടിക്കുന്നു… പിന്നെ…
രേവതി ഒന്ന് നിർത്തി….
സൈറ വണ്ടി ഓടിക്കുന്നതിനിടയിലും അവളെ നോക്കി : പിന്നെ?…
ചുവന്ന് തുടുത്ത മുഖവുമായി രേവതി : പിന്നെ… പിന്നെ…… പിന്നെ…
നാണം കൊണ്ട്, അവൾക്ക് മുഴുവനാക്കാൻ ആയില്ല.
സൈറ കണ്ണ് മിഴിച്ചു വാ പൊളിച്ചു കൊണ്ട് : അത് ശരീ….. ഇതൊക്കെ പ്ലാൻ ചെയ്തിട്ടാണ് നീ… ആള് കൊള്ളാലോ….
രേവതി മുഖം വീർപ്പിച്ചു…..പിന്നല്ലാതെ… ഞാൻ ഒന്ന് ശരിക്ക് ഉറങ്ങീട്ട് എത്ര ദിവസായി എന്നറിയുമോ….. അവൻ അടുത്ത് ഇല്ലാതെ, അവനെ കെട്ടിപിടിച്ചു കിടക്കാതെ, എനിക്ക് ഉറക്കം വരണില്ല…….. തെണ്ടി……
അതിശയത്തോടെ, അശ്ചര്യത്തോടെ ചെറു ചിരിയുമായി സൈറ അത് കേട്ടിരുന്നപ്പോൾ രേവതി തുടർന്നു : മിനിഞ്ഞാന്ന് ജീൻസ് ഒക്കെ ഇട്ട് വന്നപ്പോൾ ഞാൻ വിചാരിച്ചു, അവൻ ഉറങ്ങാതെ കാത്തിരിക്കും എന്ന്… പക്ഷെ ഉണ്ടായില്ല….
സൈറ അവളെ നോക്കി തലയാട്ടി ചിരിച്ചു….
അവർ ഓരോന്ന് സംസാരിച്ച്, ചിരിച്ചുകൊണ്ട് ഹൈവെ കയറി മുന്നോട്ട് പോവുമ്പോൾ ആണ് കാറിനുള്ളിൽ പെട്ടെന്ന് സൈറയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. ഒപ്പം കാറിലെ സ്പീക്കറിൽ വിളിക്കുന്ന ആളുടെ പെരും പറയുന്നുണ്ടായിരുന്നു ” അസി ബിജു കോളിങ്….. അസി ബിജു കോളിങ് “…
രേവതി നോക്കി ഇരിക്കെ സൈറയുടെ മുഖഭാവം മാറി, അവളുടെ മുഖത്ത് ഗൗരവം നിറഞ്ഞു. കാറിലെ ടച്ച് സ്‌ക്രീനിൽ തൊട്ട് സൈറ കനത്തിൽ പറഞ്ഞു : സർ…. ഗുഡ് ഈവെനിംഗ്… പറയൂ…. എന്തെങ്കിലും അപ്ഡേറ്റ്?..
കുറച്ച് കനത്തിൽ ഉള്ള ശബ്ദത്തിൽ അയാളുടെ ശബ്ദം സ്പീക്കറിൽ മുഴങ്ങി : ആ ഉണ്ട് മാടം… ആളെ കിട്ടി, ഷാജി എന്നാണ് കൊറിയറുടെ പേര്.. Xxxx കോളനിയിൽ ഉള്ള കോളേജ് സ്റ്റുഡന്റ് ആണ്…. അവൻ പറഞ്ഞത്, ഒരു ബ്ലാക്ക് ബെൻസ് ഡി സീരീസ്, കർണാടക രജിസ്റ്റർ ചെയ്ത, കാറിൽ വന്ന കോട്ടും സൂട്ടും ഇട്ട ഒരു സ്ത്രീ ആണ് അവനെ 5000 രൂപ ഓഫർ ചെയ്ത് ഈ പണി ഏൽപ്പിച്ചത് എന്നാണ്……..
…….ഹൌസ് നമ്പർ……… Xxxxx ഹൗസിങ് കോളനി….. രേവതി എന്ന സ്ത്രീ , ആ സ്ത്രീയുടെ ഫോട്ടോയും കാണിച്ച്, ആ സ്ത്രീയുടെ കയ്യിൽ തന്നേ കൊടുക്കണം എന്നായിരുന്നു അവന് കിട്ടിയ നിർദേശം……..
തന്റെ, അല്ലെങ്കിൽ താനും ഹരിയും നിൽക്കുന്ന വാടക വീടിന്റെ മാത്രം അല്ല, തന്റെ പെരും കൂടെ കേട്ടപ്പോൾ കണ്ണ് തുറിച്ച്, വാ പൊളിച്ചു കൊണ്ട്, അന്തം വിട്ട് രേവതി കാർ ഇരിക്കുകയായിരുന്ന സൈറയയെ നോക്കി…….
ബിജു എന്തോ പറയാൻ തുടങ്ങും മുൻപ്, സൈറ ഉടനെ പറഞ്ഞു : സാർ… ഞാൻ തിരിച്ചു വിളിക്കാം… ഞാൻ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കാണ്…
” ഓകെ “… എന്ന് പറഞ്ഞു കൊണ്ട് അയാൾ കാൾ കട്ട് ചെയ്തു…
” ചേച്ചി…… പാർവതി ഒരു പേടിയോടെ സൈറയെ നോക്കി വിളിച്ചു…
സൈറ ഉടനെ കാർ സൈഡിലേക്ക് മാറ്റി പാർക്ക് ചെയ്തു. പക്ഷെ സൈറ രേവതിയെ നോക്കിയില്ല എന്ന് മാത്രം അല്ല, സ്റ്റിയറിങ്ങിൽ പിടി വിടാതെ, വിരൽ കൊണ്ട് താളം പിടിച്ചു, മുഖവും ചുണ്ടും കൂർപ്പിച്ചു കൊണ്ട്, അവൾ ചിന്തയിൽ മുഴുകി ഇരുന്നു. തന്റെ തൊട്ടപ്പുറത്തു രേവതി ഇരിപ്പുണ്ട് എന്ന ചിന്ത പോലും ഇല്ലാതെ….
