പാമ്പും കോണിയും – 5 13

” അവിടെ ഉണ്ടല്ലോ “…. എന്ന് പറഞ്ഞു കൊണ്ട് രേവതി മുകളിലേക്ക് നോക്കി ഓർത്തുകൊണ്ട്…

പെട്ടെന്നാണ്, ആയിയും, സൈറയും അത് കാണുന്നത്, മുഖം വീർപ്പിച്ചു വച്ചിരുന്ന രേവതി പുഞ്ചിരിക്കുകയും ഒപ്പം നാണം വന്ന പോലെ നാവ് കടിക്കുന്നതും….

സൈറ : എന്താ രേവതി…..

രേവതി മുഖം കുനിച്ചു കൊണ്ട്, ഭക്ഷണത്തിൽ വിരൽ ഇട്ട് ചിത്രം വരച്ചു കൊണ്ട് പറഞ്ഞു : ഒന്നുല്ല….

സൈറ : അത് ശരി… പറയെന്റെ പെണ്ണെ?..

അടുത്തിരിക്കുന്ന സൈറയോട് അവൾ പതിയെ പറഞ്ഞു : അത്… അത് ഞാൻ മിനിഞ്ഞാന്ന് ഇട്ട് കഴുകാൻ വച്ച നൈറ്റി ആണ് ചേച്ചി…

അത് കേട്ട് അന്തം വിട്ട സൈറ ചുമക്കാൻ തുടങ്ങി…..

ആയി : എന്താ… എന്താ രേവതി പറഞ്ഞത്?…

പറയല്ലേ എന്ന അർത്ഥത്തിൽ രേവതി സൈറയുടെ തുടയിൽ ഞെക്കി എങ്കിലും, ഹിന്ദിയിൽ സൈറ തർജമ ചെയ്ത്, രേവതി പറഞ്ഞത്, ആയിയോട് പറഞ്ഞതും, ആയിയുടെ മുഖത്തും ചിരി വിടർന്നു വന്നു….

ആയിയെ പാത്രം കഴുകാൻ ആയി സഹായിച്ച ശേഷം ഹാളിലേക്ക് വന്ന രേവതി കാണുന്നത്, വാതിലിനു സൈഡിൽ ആയി ഉള്ള കർട്ടൻന്റെ മറവിൽ നിന്ന് തന്റെ വീട്ടിലേക്ക് എത്തി നോക്കുന്ന സൈറയെ ആണ്…

സൈറയുടെ പിറകിൽ ചെന്ന് രേവതി ചോദിച്ചു : എന്താ ചേച്ചി…. എന്തേലും പ്രശ്നം ഉണ്ടോ അവിടെ?..

സൈറ നെടുവീർപ്പിട്ട് പറഞ്ഞു : പാവം, നിന്നെ ഒന്ന് കാണാൻ ആണ് തോന്നുന്നു. പുറത്ത് ചെയറിൽ ഇങ്ങോട്ട് നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് കുറേ ആയി…

രേവതി ഉറക്കെ പറഞ്ഞു : എന്ത് പാവം… ഒരു പാവവും അല്ല… അവിടെ ഇരിക്കട്ടെ അവൻ…….

രേവതി ദേഷ്യത്തോടെ തിരിഞ്ഞു നടന്നു……

കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന അവൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല…

” നല്ല മഞ്ഞുണ്ട്…. വല്ല അസുഖവും വരുത്തി വക്കുമോ ഇനി “… അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് ചാടി എഴുന്നേറ്റു.

ടി വിയുടെ മുന്നിൽ ഇരിക്കുന്ന ആയിയെയും സൈറയെയും മൈൻഡ് ചെയ്യാതെ, അവൾ മുന്നോട്ട് നടന്ന്, വാതിൽ തുറന്ന് പുറത്തിറങ്ങി.

അവൻ അവിടെ ഇപ്പോഴും ഇരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ അവൾ, ഗേറ്റ് വരെ പോയി, ഗേറ്റ് അടിച്ചിട്ടില്ലേ എന്ന മട്ടിൽ പരിശോദിച്ച ശേഷം, അവനെ നോക്കാതെ തിരികെ നടന്നു വന്ന് വാതിൽ അടച്ചുകൊണ്ട് തിരിഞ്ഞതും …….. ചിരിക്കാൻ തുടങ്ങിയ സൈറയുടെ വാ പൊത്തി പിടിച്ചു സുരഭി….

അത് കണ്ട് പല്ല് കടിച്ച്, മുഖം ചുളിച്ചു കുനിച്ചു കൊണ്ട് അവൾ അതി വേഗം റൂമിലേക്ക് നടന്നു……

ആ സമയം, ഒന്നര ദിവസത്തിന് ശേഷം തന്റെ ഭാര്യയെ, തന്റെ ജീവനെ, നിമിഷങ്ങൾ എങ്കിൽ നിമിഷങ്ങൾ കണ്ടപ്പോൾ, അവൻ പതിയെ എഴുന്നേറ്റ് അകത്തേക്ക് ജീവൻ ഇല്ലാത്ത പോലെ നടന്നു……………………..

രേവതി എല്ലാവരും കിടന്ന് എന്ന് ഉറപ്പാക്കിയ ശേഷം, തിരികെ വന്ന് ജനലിലൂടെ എത്തി നോക്കി, ഹരി അകത്തേക്ക് പോയെന്ന് ഉറപ്പ് വരുത്തിയ ശേഷമേ ഉറങ്ങാനായി കണ്ണുകൾ അടച്ചുള്ളൂ… അല്ലെങ്കിൽ അവൾക്ക് കഴിഞ്ഞുള്ളൂ…………

രണ്ടു മൂന്ന് ദിവസം കൂടെ ഹരിയുടെയും രേവതിയുടെയും……ഈ ടോം ആൻഡ് ജെറി കളി തുടർന്നു വന്നു ….

……………………………………………………………..

തന്റെ രേവതി ആയിരിക്കുമോ എന്ന ചിന്തയിൽ, അതിവേഗം ഓടി വാതിൽ തുറന്ന ഹരി കാണുന്നത്, ചിരിച്ചു കൊണ്ട് മുന്നിൽ നിൽക്കുന്ന ജെറിനെ, അല്ലെങ്കിൽ തന്റെ അച്ചായനെ ആണ്…

” എടാ…… മാഡവും അസിസ്റ്റന്റും ഒരേ സമയം ലീവിൽ , വിളിച്ചാൽ ഫോൺ സ്വിച്ച് ഓഫ്‌ “….. പറയാൻ വന്നത് പൂർത്തിയാക്കാൻ ജെറിന് കഴിഞ്ഞില്ല.

പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ, ജെറിൻ അവനെ അടി മുടി നോക്കിയപ്പോൾ തോന്നിയ പന്തി കേട്, അവന്റെ മുഖഭാവം, ജീവനില്ലാത്ത മുഖം, വളർന്നു തുടങ്ങിയ താടി, ചീകാതെ അലക്ഷ്യമായി ഇട്ട മുടി…..പകുതിയിൽ വച്ച് നിർത്താൻ ജെറിനെ നിർബന്ധിതൻ ആക്കിയത് അതായിരുന്നു…

ജെറിൻ ആശങ്കയോടെ ചോദിച്ചു : എന്താടാ….. എന്ത് പറ്റി… നീയെന്താ ഇങ്ങനെ…….?…

അവന്റെ കണ്ണുകൾ അലക്ഷ്യമായി അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചു കൊണ്ട്, ജെറിന്റെ കണ്ണുമായി ഉടക്കി……

ജെറിൻ നോക്കി നിൽക്കെ, അവന്റെ കണ്ണുകൾ നിറഞ്ഞു, അവൻ വേഗം ജെറിനെ കെട്ടിപിടിച്ചു……. അവൻ തേങ്ങാൻ തുടങ്ങുകയായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *