പാമ്പും കോണിയും – 5 13

സൈറ ചെറു ചിരിയുമായി രേവതിയെ തിരിഞ്ഞു നോക്കി പറഞ്ഞു : നീ വിഷമിക്കണ്ട… ഇതോടെ പ്രശ്നങ്ങൾ തീർന്നു എന്ന് കൂട്ടിയാൽ മതി….. ഞാൻ കൊണ്ട് വരാം അവളെ.. ഓഫീസിലെ കാര്യം മറക്കണ്ട… ആദിയെ, ആയിയെ ഏൽപ്പിച്ചാൽ മതി…

ഹരി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു : ഓക്കേ മാം… എന്തേലും ഉണ്ടേൽ വിളിക്കണം ട്ടോ…

സൈറ : ഓക്കേ ഹരീ… ഐ വിൽ..

ഫോൺ കട്ട് ആയി…

……………………………………………………………..
കുറച്ചു നേരത്തിനു ശേഷം സൈറയുടെ തോളിൽ മുഖം ചായ്ച്ചു കൊണ്ട്, ഒരു ചെറു തേങ്ങലുമായി രേവതി ചോദിച്ചു : ചേച്ചി… ചേച്ചി അൽപം നേരത്തെ വന്നിരുന്നു എങ്കിൽ….എനിക്ക് ഇങ്ങനെ……

” അത്….. അത്…..മീറ്റിങ് കുറച്ചു നീണ്ടു പോയി രേവതി…….. ഞാൻ വന്ന് നോക്കിയപ്പോൾ, ആകെ അവിടെ കണ്ടത്, നീ അഴിച്ചിട്ട ചെരിപ്പ് മാത്രം ആണ്…… ആദ്യം കുറച്ചുനേരം അവിടെ ഇരുന്നു, വാഷ് റൂം പോയതാവും എന്ന് കരുതി. സമയം മുന്നോട്ട് പോയപ്പോൾ, എന്നിട്ടും നിന്നെ കാണാതെ ആയപ്പോൾ, കൂടെ അവന്മാരെ കൂടെ കാണാതായപ്പോൾ, എനിക്ക് പേടി തോന്നി….
……………… അപ്പോൾ തുടങ്ങിയ ഓട്ടം ആണ് ഞാൻ……….. നീ എവടെ ആണെന്ന് അറിയാൻ, നിന്നെ കണ്ടത്താൻ ഒരു പ്രാന്തിയെ പോലെ ഓടി……….. സൈറ പറഞ്ഞു നിർത്തി…

രണ്ടു മൂന്ന് വട്ടം ശ്വാസം വലിച്ചു വിട്ട് സൈറ തുടർന്നു : ആദ്യം വാഷ് റൂമിൽ, അവിടെ നിന്ന് റീസെപ്‌ഷനിലേക്ക്, അവിടെ അവന്മാരുടെ പേരിൽ റൂം ഒന്നും ഇല്ലാ എന്നറിഞ്ഞപ്പോൾ എനിക്ക് ശരിക്ക് പേടിയായി. നിന്നെയും കൊണ്ട് അവന്മാർ പുറത്ത് എവിടേലും പോയോ എന്നായി പിന്നെ ചിന്ത…….പിന്നെ സെക്യൂരിറ്റിടെ അടുത്തു പോയി.. അയാളോട് നിന്റെ ഫോട്ടോ കാണിച്ച് ഉറപ്പ് വരുത്തി നീ പുറത്തേക്ക് പോയിട്ടില്ല എന്ന്..
പിന്നെ നേരെ മാനേജരുടെ റൂമിലേക്ക്, അയാളെയും കൊണ്ട്, സിസിടിവി റൂമിലേക്ക്. അവിടെ നിന്നും നീ അവന്റെ കൂടെ കയറിയ ഈ റൂം കണ്ടെത്തി, ഓടി വന്നപ്പോഴേക്കും…..

സൈറക്ക് പറഞ്ഞു മുഴുവപ്പിക്കാൻ ആയില്ല, അവളുടെ മുഖം കുനിഞ്ഞു……. അവൾ രേവതിയെ അമർത്തി കെട്ടിപിടിച്ചു……

” സോറി…… എന്റെ തെറ്റാണ്…. നിന്നെ ഞാൻ ഒറ്റക്ക് വിട്ട്……. സൈറയുടെ കണ്ഠം ഇടറി…

തനിക്ക് വേണ്ടി ആവുന്നതെല്ലാം ചെയ്തു എന്ന് സൈറ പറയുന്നത് കേട്ട്, അവൾക്ക് കൂടുതൽ സങ്കടം ആയി… രേവതി തിരികെ സൈറയെ അവളുടെ അരയിലൂടെ കൈ ഇട്ട് കെട്ടിപിടിച്ചു….

കണ്ണ് തുടച്ചു കൊണ്ട് രേവതിയെ നോക്കാതെ, മുഖം വീർപ്പിച് തന്റെ തുടയിൽ സ്വയം ശിക്ഷക്കുന്ന പോലെ അവൾ ആഞ്ഞടിച്ചു………..

അവൾ രേവതിയുടെ മുഖത്ത് നോക്കാതെ, സ്വയം പറഞ്ഞു : ഹരി…. അവൻ…. അവന് ഞാൻ കൊടുത്ത വാക്ക്….

സൈറ മുഖം വീർപ്പിച്ച്, കണ്ണ് നിറച്ചു കൊണ്ട് രേവതിയെ നോക്കി അടഞ്ഞ ശബ്ദവുമായി പറഞ്ഞു : നിന്നെ ഞാൻ നോക്കിക്കൊണ്ട്… ഒരു കുഴപ്പവും വരാതെ… നിന്റെ ദേഹത്ത് ഒരു തരി മണ്ണ് പോലും വീഴാതെ……. ഞാൻ…… ഞാൻ ജീവിതത്തിൽ ആദ്യമായി തോറ്റു പോയല്ലോ…

ഞെട്ടിയ രേവതി, സൈറയുടെ തുടയിൽ കൈ അമർത്തി, സൈറയെ ചേർത്ത് പിടിച്ചു കണ്ണ് നിറച്ച് വിക്കി വിക്കി പറഞ്ഞു : ചേച്ചിടെ തെറ്റല്ല…. എന്റെ തെറ്റാണ്… എന്റെ മാത്രം………

അവർ രണ്ടു പെരും പരസ്പരം കെട്ടിപിടിച്ചു കൊണ്ട്, പരസ്പരം സമാശ്വസിപ്പിച്ചു കൊണ്ട് ഇളകാതെ ഇരുന്നു ആ കട്ടിലിൽ….
……………………………………………………………..
അൽപ്പം ശാന്തമായ ശേഷം രേവതി അടഞ്ഞ ശബ്ദവുമായി പറഞ്ഞു : എന്നാലും, അവന്മാരെ വെറുതെ വിടാൻ പാടില്ലായിരുന്നു…….

സൈറയുടെ മുഖം മാറി, അവൾ ദേഷ്യത്തിൽ രേവതിയെ നോക്കി അവൾ അലറി : ആര് പറഞ്ഞു വെറുതെ അങ്ങ് വിട്ടെന്ന്…. ഞാൻ രണ്ടിന്റേം മുഖം നോക്കി കൊടുത്തിട്ടുണ്ട്… അത് കൂടാതെ ഹോട്ടൽ സെക്യൂരിറ്റിയും സ്റ്റാഫുകളും ചേർന്ന് കണക്കിന് കൊടുത്തിട്ടുണ്ട്…

സൈറ തുടർന്നു : പിന്നെ ഉള്ളത്… പോലീസ്…. കേസ്… അത് ഞാൻ ആണ് ഹോട്ടലുകാരോട് വേണ്ടാ എന്ന് പറഞ്ഞത്…

” അതെന്തിനാ? “… എന്ന ചോദ്യവുമായുള്ള ഭാവവുമായി രേവതി സൈറയെ നോക്കി….

” അതിന് രണ്ട് കാരണം ഉണ്ട് രേവതി….. ഒന്ന്, കേസ് കൊടുത്താൽ….വാർത്ത ആവും….വാർത്ത ആയാൽ…… സൈറ പറഞ്ഞു നിർത്തി അവളുടെ മുഖത്തേക്ക് നോക്കി….

Leave a Reply

Your email address will not be published. Required fields are marked *