സൈറയിൽ ഇങ്ങനെ ഒരു മുഖ ഭാവം ഇന്ന് വരെ കണ്ടിട്ടില്ലാത്ത, അതിന് പുറമെ കുറച്ചു മുൻപ് താൻ കേട്ടതും കൂടെ ആയപ്പോൾ, ഇരിപ്പുറക്കാതെ പേടിയോടെ രേവതി വീണ്ടും സൈറയെ കുറച്ചു ഉറക്കെ വിളിച്ചു : ചേച്ചി………….
പതിയെ സ്ലോ മോഷനിൽ തല ചെരിച്ചു കൊണ്ട് സൈറ രേവതിയെ നോക്കി. സൈറയുടെ കണ്ണുകളിൽ എന്തോ ആളി കത്തുന്ന പോലെ തോന്നി രേവതിക്ക്….
ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ട് സൈറ രേവതിയെ നോക്കി പറഞ്ഞു : രേവതി… ഇപ്പോൾ വിളിച്ച ആൾ, റിട്ടയേർഡ് എസ് ഐ ആണ്. ബിജു ചാക്കോ എന്നാണ് പേര്….. അദ്ദേഹത്തിന് ഒരു ഡീറ്റെക്റ്റീവ് ഏജൻസി ഉണ്ട് നഗരത്തിൽ….. നിങ്ങളുടെ… അല്ല, നിനക്ക് ആര്, എന്തിന് ആ ചിത്രങ്ങൾ കൊണ്ട് വന്ന് തന്നു എന്നറിയാൻ ഞാൻ ഏൽപ്പിച്ചതാണ്…….
അതിശയത്തോടെ, എന്നാൽ മനസ്സിൽ പേടി നിറച്ചു കൊണ്ടാണ് രേവതി അറിയാതെ ചോദിച്ചു പോയി : എ… എന്നിട്ട്…
“ഇപ്പോൾ പറഞ്ഞത് നീ കേട്ടില്ലേ, അത്രയേ എനിക്കും അറിയൂ…. സൈറ മറുപടി കൊടുത്തു.
ഇത്രയും പറഞ്ഞു കൊണ്ട് ചിന്തയിൽ മുഴുകി സൈറ മുന്നിലെ റോഡിലേക്ക് തന്നെ നോക്കിയിരുന്നു….. സൈറയെ നോക്കി രേവതിയും…..
നിമിഷങ്ങൾക്ക് ശേഷം സൈറയുടെ മുഖ ഭാവം മാറി, പഴയ പോലെ ചിരി വിരിഞ്ഞു അവളുടെ മുഖത്ത്..
അവൾ രേവതിയെ നോക്കി ചിരിച്ചു പറഞ്ഞു : എന്നാൽ പോവാം…..
” പോണോ?, തിരികെ വീട്ടിൽ പോയാലോ? “… രേവതി തിരികെ ചോദിച്ചു പേടിയോടെ..
സൈറ ചിരിച്ചു കൊണ്ട് : പിന്നെ പോവാതെ, ഇന്നത്തോടെ നിന്റേം ഹരിയുടെയും പ്രശ്നം തീർക്കാൻ ഉള്ളതാണ്….. അത് തീർത്തിട്ടെ ബാക്കി കാര്യമുള്ളൂ……
പേടി മാറിയില്ലെങ്കിൽ കൂടെ രേവതി സൈറയുടെ ചിരി കണ്ട് പതിയെ മൂളി പറഞ്ഞു : മ്മ്മ്മ്… പോവാം…..
ആ വലിയ ഹോട്ടലിന്റെ പല കോണുകളിൽ ആയി ഡിസ്പ്ലേക്ക് വച്ചിട്ടുള്ള വലിയ ചിത്രങ്ങൾക്കും വിവിധ വസ്തുക്കൾക്കും മുന്നിൽ സൈറ പറഞ്ഞ പോലെ പോസ് ചെയ്ത്, സൈറ ചിത്രങ്ങൾ എടുക്കുമ്പോൾ, ആദ്യ ചിത്രത്തിന് പോസ് ചെയ്യാൻ സൈറ പറഞ്ഞ നിമിഷം രേവതി ചോദിച്ചു : അതെന്തിനാ ചേച്ചി?…
” നിന്റെ ഭർത്താവിന് അയച്ചു കൊടുക്കാൻ….. സൈറയുടെ മറുപടി വന്നു…
മറുപടി കെട്ട് അതിശയിച്ചു നിന്ന രേവതിയോട് സൈറ പറഞ്ഞു : നീയല്ലേ പറഞ്ഞത്, മിനിഞ്ഞാന്ന് അവൻ കിടന്നുറങ്ങി എന്ന്… ഇന്ന് ചെല്ലുമ്പോഴും അവൻ ഉറങ്ങുകയാണെങ്കിലോ?…
ഒന്ന് നിർത്തി തന്നേ നോക്കുന്ന രേവതിയോട് : എന്റെ രേവതി…..നീ പ്ലാൻ ചെയ്തത് വല്ലതും അവന് അറിയുമോ?.. ഇല്ലല്ലോ?….
” ഇല്ലാ….. ഉടനെ രേവതി മറുപടി കൊടുത്തു
ഒന്നും മനസ്സിലാവാതെ നിൽക്കുന്ന രേവതിയോട് സൈറ തുടർന്നു : എടീ പൊട്ടിക്കാളി…. അങ്ങിനെ ഒരു മൈൻഡിൽ ഒന്നും അല്ല അവൻ…. ചെയ്ത തെറ്റ് ആലോചിച്ചു നീറി നീറി ആണ് അവൻ…..
മര്യാദക്ക് സംസാരിക്കാതെ, മൈൻഡ് ചെയ്യാതെ നീ രാത്രി വന്ന് അവന്റെ ദേഹത്തോട്ട് കയറും എന്ന് അവൻ എങ്ങിനെ ചിന്തിക്കാൻ ആണ്….
രേവതിയെ കണ്ണ് കൊണ്ട് അടി മുടി നോക്കി സൈറ തുടർന്നു : അറ്റ്ലീസ്റ് എനിക്ക് ഒരു സൂചന തരണ്ടേ… ഞാൻ സെലക്ട് ചെയ്തു തരുമായിരുന്നല്ലോ ഡ്രസ്സ്… ഇത് ഒരുമാതിരി ബ്യൂട്ടി കോണ്ടെസ്റ്റിനു വേണ്ടി അണിഞ്ഞൊരുങ്ങി വന്ന പോലെ ഉണ്ട്……
“അത്….. അത്… ഇൻസ്റ്റയിൽ…..
ഇൻസ്റ്റയിൽ ഡോക്ടർ ആൻസി ഇട്ട് കണ്ട ചിത്രമാണ് എന്ന് ഒരു വിധം രേവതി പറഞ്ഞതും, കണ്ണ് തുറിച്ചു കൊണ്ട് തലയിൽ കൈ വച്ച് സൈറ വിളിച്ചു പോയി : ഒഹ്ഹ്ഹ്… എന്റെ രേവതീ………
രേവതി മുഖം വീർപ്പിച്ചു നിന്നപ്പോൾ ഒരു ചെറു ചിരിയുമായി സൈറ കുറച്ച് ഉറക്കെ പറഞ്ഞു : പോയി നിക്കെടി……
രേവതി ചിരിച്ചു കൊണ്ട് സൈറ പറഞ്ഞ പോലെ വലിയ ചിത്രത്തിന് മുന്നിൽ പോസ് ചെയ്യാൻ ആയി നടന്നു…
……………………………………………………………..
ഓരോ ഡ്രിങ്ക്സ് വീതം കഴിഞ്ഞ സമയം ആണ്, ” ഹലോ……. എന്തെല്ലാം “…. എന്ന നീട്ടി ഉള്ള വിളിയിൽ സൈറയും രേവതിയും ഒരേ സമയം ശബ്ദം കേട്ടിടത്തേക്ക് നോക്കി…..
നോക്കുമ്പോൾ അതാ, കെവിനും അവന് പിന്നിലായി അൽവിനും നിൽക്കുന്നു……
സൈറ അതിശയത്തോടെ : ആഹാ… നിങ്ങൾ വീണ്ടും ലാൻഡ് ചെയ്തോ?…
