സ്ഥിരം വേഷം, ലൂസ് ട്രൗസറും, കൈകൾ ഇല്ലാത്ത ബനിയനും ഇട്ട അവർ, ചോദിക്കാതെ തന്നേ സൈറയും, രേവതിയും ഇരിക്കുന്ന സോഫക്ക് മുന്നിലെ സോഫയിൽ ഇരുന്നു പറഞ്ഞു : വരേണ്ടി വന്നു… പ്രൊജക്റ്റിൽ ഇഷ്യൂസ്… ബോസ് വിളിപ്പിച്ചു തിരിച്ച്….
രേവതി ചെറു ചിരിയോടെ വലത് കൈ ഉയർത്തി വിരലുകൾ ഇളക്കി ഹായ് എന്ന് പറഞ്ഞു…
കെവിൻ രണ്ടു പേരെയും മാറി മാറി നോക്കി : അല്ല… ഇന്നെന്തു പറ്റി, എന്തെങ്കിലും പ്രത്യേകത ഉണ്ടോ?…
സൈറ : നതിങ്…. എന്ത് പറ്റി?..
കെവിൻ രണ്ടു പേരെയും മാറി മാറി നോക്കി, ആദ്യം സൈറയെ നോക്കി അവൻ പറഞ്ഞു : ഫസ്റ്റ് ഓഫ് ആൾ, ഇന്ന് സാറ്റർഡേ അല്ലല്ലോ.. സൺഡേ അല്ലെ….. പിന്നെ…..യൂ ലുക്ക് ഡാം ഹോട് ആൻഡ്….
രേവതിയെ നോക്കി അവൻ തുടർന്നു : രേവതി ലൂക്സ് ഡാം ബ്യൂട്ടിഫുൾ……
കെവിൻ പറഞ്ഞത് സത്യത്തിൽ രേവതിക്ക് അത്ര പിടിച്ചില്ല. സൈറയെ ഹോട് എന്നും തന്നേ ബ്യൂട്ടിഫുൾ എന്നും……
രേവതിയുടെ മനസ്സ് വായിച്ച സൈറ പതിയെ അവളുടെ ചെവിയിൽ പറഞ്ഞു : ഇപ്പോൾ എങ്ങിനെ ഇരിക്കുന്നു…..
രേവതി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു സൈറയോട്…..
സൈറയും രേവതിയും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചപ്പോൾ കെവിന്റെ ചോദ്യം വന്നു : ഹരി ബ്രോ എവടെ…വന്നില്ല അല്ലെ… മൂപ്പർക്ക് ഈ ക്ലബ് ഒന്നും അത്ര പിടുത്തം ഇല്ലാലെ…
ഉടനെ, ആൽവിൻ ഓർത്തെടുത്തു കൊണ്ട് : ആ… അത് അന്നേ മനസ്സിലായതല്ലേ…… അല്ലെങ്കിൽ അന്ന്, അത്രേം ഹോട് ആയ ഒരു ചിക്ക് വന്ന് ഡാൻസിന് വിളിച്ചിട്ടും, കയ്യിലെ റിങ് കാണിച്ച്, മാരീഡ് ആണെന്ന് പറയുമോ ……….
ആൽവിൻ പറഞ്ഞു തീർന്നതും കെവിൻ പറഞ്ഞു : പക്ഷെ, ആള് കിടു ആണുട്ടോ…. നൈസ് കംമ്പനി ആണ്…
തന്റെ ഭർത്താവിനെ പൊക്കി അടിക്കുന്നത് കേട്ട്, രേവതി സന്തോഷത്തോടെ, നിറഞ്ഞ മനസ്സോടെ അവരെ ചിരിച്ചു കൊണ്ട് നോക്കി…….
രേവതിയുടെ ഗ്ലാസ് കാലി ആണെന്ന് മനസ്സിലായ, സൈറ കൈ ഉയർത്തി ബിയററെ വിളിച്ചു….
കുറച്ചു നേരത്തിനു ശേഷം, അടിച്ചതിന്റെ ചെറിയ തരിപ്പിൽ, ഡാൻസ് ഫ്ലോറിലേക്ക് നോക്കി, മ്യൂസിക്കിൽ ലയിച്ചു ശരീരം ആട്ടി കൊണ്ടിരുന്ന രേവതി, സൈറയുടെ മുഖം ശ്രദ്ധിക്കുന്നത്…..
പതിവില്ലാതെ, അല്ലെങ്കിൽ, കാറിൽ വച്ച് കാൾ വന്ന ശേഷം രേവതി കണ്ട, അതേ മുഖഭാവവുമായി സൈറ എന്തോ ചിന്തിച്ചിരിക്കുന്നത് രേവതി ശ്രദ്ധിച്ചത് അതിന് ശേഷമാണ്..
” എന്താ ചേച്ചി? “… രേവതി ആദിയോടെ ചോദിച്ചു..
രേവതി ഒന്ന് ചിന്തിച്ച് മൂളിക്കൊണ്ട് പറഞ്ഞു : ഒരു മിനിറ്റ് രേവതി… ഞാൻ ഒരു കാൾ വിളിച്ചു വരാം… ഒറ്റക്ക് ഇരിക്കാൻ പ്രശ്നം ഒന്നും ഇല്ലല്ലോ….
രേവതി മുന്നിൽ ഇരിക്കുന്ന കെവിനെയും അൽവിനെയും നോക്കി, അവരുണ്ടല്ലോ എന്ന വിശ്വാസത്തിൽ പറഞ്ഞു : എയ് ഇല്ല ചേച്ചി… പോയി വാ……
” എസ്ക്യൂസ് മീ ഗയ്സ് “… എന്ന് പറഞ്ഞു കൊണ്ട് സൈറ എഴുന്നേറ്റ് നടന്നു.
സൈറ പോയതും, അവിടെ കെവിൻ എഴുന്നേറ്റ് വന്നിരുന്നു. രേവതിയിൽ നിന്നും അൽപം അകലം പാലിച്ചു തന്നേ ആണ് അവൻ ഇരുന്നത്…
” എന്നിട്ട്, എങ്ങിനെ പോകുന്നു ഡാൻസ്, ലാസ്റ്റ് നമ്മൾ കണ്ടപ്പോൾ പറഞ്ഞു തന്ന ഫ്രീസ്റ്റൈൽ സ്റെപ്സ് ട്രൈ ചെയ്തു നോക്കിയിരുന്നോ?..”… കെവിൻ തുടക്കം ഇട്ടു.
അവർ ഡാൻസിനെ പറ്റി സംസാരിക്കാൻ തുടങ്ങി. അതിനിടയിൽ രണ്ടാമത്തെ റൗണ്ടുമായി ബിയറർ വന്നു…….
കുറച്ചു നേരത്തിനു ശേഷം ഫോൺ വിളി കഴിഞ്ഞു വന്ന സൈറ കാണുന്നത്, കെവിന്റെ ഫോണിൽ ഡാൻസ് വീഡിയോ മിഴിച്ചു നോക്കി കാണുന്ന രേവതിയെ ആണ്…
സൈറ കെവിൻ ആദ്യം ഇരുന്നിടത്ത്, അൽവിന്റെ അടുത്തായി ഇരുന്ന്, തന്റെ ഡ്രിങ്ക്സ് കയ്യിൽ എടുത്തു….
വീഡിയോ കഴിഞ്ഞതും, കെവിൻ ചോദിച്ചു : അപ്പോൾ എങ്ങിനെ… നോക്കിയാലോ?…
മിനിഞ്ഞാന്ന് കൂടെ, ആൻസിയോടൊപ്പം ഡാൻസ് ചെയ്യുമ്പോൾ, രേവതി കെവിനെ പറ്റി ആലോചിച്ചിരുന്നു. അവൻ ഉണ്ടായിരുന്നു എങ്കിൽ ഒരു രസം ആയേനെ എന്ന് ഓർത്തിരുന്നു. പക്ഷെ അവസാനം കെവിനുമായി ഡാൻസ് ചെയ്ത അന്ന്, ഹരി ഉണ്ടായിരുന്നു.. ഇന്ന്…..ഹരി ഇല്ലാതെ?..
അവൾ ഉത്തരം പറയാൻ ആകാതെ സൈറയെ നോക്കി… സൈറയെ നോക്കുന്നത് കണ്ട്, കെവിൻ സൈറയെ നോക്കി ചോദിച്ചു : ക്യാൻ ഐ ടേക്ക് ഹേർ ടു ഡാൻസ് ഫ്ലോർ?…
