സൈറ അവളെ നോക്കി: ഇപ്പോൾ തന്നേ വേണോ?………. പതുക്കെ പോരെ….
രേവതി ചെറു ചിരിയോടെ പറഞ്ഞു : എന്നാൽ പതിയെ മതി……..
സൈറ അവളെ നോക്കി ചിരിച്ചുകൊണ്ട്, കാതിൽ പതിയെ അവൾ കേൾക്കെ പറഞ്ഞു : ചെക്കനെ കൊല്ലുമോടീ ഇന്ന് വീട്ടിൽ പോയി?..
ചുണ്ട് കടിച്ചു ചിരിച്ചു കൊണ്ട് രേവതി മറുപടി കൊടുത്തു : ചിലപ്പോൾ……
സൈറ രേവതിയുടെ ഇടുപ്പിൽ ചെറുതായി നുള്ളി അവളെ നോക്കി കള്ള ചിരി ചിരിച്ചു…
പെട്ടെന്ന് സൈറയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി , സൈറ ഫോണിൽ പറയുന്നതും രേവതി കേൾക്കുന്നത് “ആ സർ.. എത്തിയോ… എന്നാൽ നമുക്ക് റെസ്റ്റോറന്റിൽ മീറ്റ് ചെയ്യാം . 5 മിനുട്ട്സ്..”.
സൈറ ഫോൺ കട്ട് ചെയ്ത് രേവതിയെ നോക്കി പറഞ്ഞു : രേവതി… ഒരു പതിനഞ്ചു മിനിറ്റ്.. ഞാൻ പോയി അദ്ദേഹത്തെ കണ്ട്, കാര്യങ്ങൾ അറിഞ്, നിന്റെ ചെരിപ്പുമായി വരാം… ഓക്കേ അല്ലെ…
” ആ ഓകെ “.. എന്ന് പറയാൻ രേവതി രണ്ടാമത് ഒന്ന് ആലോചിച്ചില്ല…
തന്റെ സ്നേഹ നിധിയായ ഭർത്താവിന്റെ അവിഹിതം താൻ അറിയാൻ കാരണം ആയെങ്കിൽ കൂടെ, ആ പണിയൊപ്പിച്ചത് ആര് എന്ന് അറിയാൻ അവൾക്കും അതിയായ ആഗ്രഹം ഉണ്ടായിരുന്നു.
ഇനി എങ്ങാനും ” ഡോക്ടർ ആൻസി, നിങ്ങളെ തമ്മിൽ തെറ്റിച്ചു ഹരിയെ സ്വന്തമാക്കാൻ വേണ്ടി ആണെങ്കിലോ?… അതല്ല, തങ്ങളുടെ കുടുംബ ജീവിതം തകർക്കാൻ മനഃപൂർവം ആരെങ്കിലും ഇറങ്ങി തിരിച്ചിട്ടുണ്ടോ ? എന്ന് ചോദ്യങ്ങൾ ആയിരുന്നു കാരണം…
സൈറ എഴുന്നേറ്റ് നിന്ന് കെവിനെയും അൽവിനെയും നോക്കി രേവതിയെ മുൻ നിർത്തി പറഞ്ഞു : ഒരു പതിനഞ്ചു മിനിറ്റ്… ചെറിയൊരു ഒഫീഷ്യൽ വർക്ക് വന്നു.. എനിക്ക് ഒരാളെ താഴെ മീറ്റ് ചെയ്യാൻ ഉണ്ട്.. സോ, ഞാൻ വരുന്ന വരെ രേവതിയെ നോക്കിക്കോളണം. ഒറ്റക്കാക്കി പോയേക്കരുത്…
പുഞ്ചിരിയുമായി ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു : ഡോണ്ട് വറി……. ഞങ്ങൾ ഉണ്ടാവും കൂടെ…
സൈറ എഴുന്നേറ്റതും, ആ സ്ഥലത്ത് വന്ന് കെവിൻ ഇരുന്നു….
” എന്തായി…. വേദന മാറിയോ “… കാലിലേക്ക് നോക്കി അവൻ ചോദിച്ചു.
” കുറവുണ്ട് ” രേവതി അവനെ നോക്കി പറഞ്ഞു.
കെവിൻ അൽവിനെ ഒന്ന് നോക്കി….
ആൽവിൻ പതിയെ എഴുന്നേറ്റ് രേവതിയോട് ചോദിച്ചു : സെയിം ഡ്രിങ്ക് തന്നല്ലേ?……
” അയ്യോ അത്… ചേച്ചി “… രേവതി അവനോട് പറഞ്ഞു…
” അതെന്താ ചേച്ചി ഉണ്ടെങ്കിലേ കഴിക്കൂ എന്നാണോ? “… കെവിൻ ചിരിച്ചു കൊണ്ട് ഇടയിൽ കയറി ചോദിച്ചു…
നാണത്തോടെ ഉള്ള ചെറു ചിരി ആയിരുന്നു രേവതിയുടെ മറുപടി…
ആൽവിൻ കൗണ്ടറിൽ പോയി മൂന്ന് ഡ്രിങ്ക്സുമായി തിരികെ എത്തി, രേവതിക്ക് ഉള്ളത് അവളുടെ മുന്നിൽ വച്ചു….
സാധാരണയിൽ കൂടുതൽ ചവർപ്പ് ഉണ്ടെങ്കിലും, രേവതി ഒരു നാല് സിപ്പിൽ ഗ്ലാസ് കാലിയാക്കി. ആ സമയം കൊണ്ട് കെവിനും തന്റെ ഗ്ലാസ് കാലിയാക്കി….
കെവിൻ എഴുന്നേറ്റ് നിന്ന് അവളോട് പറഞ്ഞു : ലെറ്റ് അസ് ഗോ……….
” അയ്യോ എന്റെ കാല് “… രേവതി മുഖം ചുളിച്ചു പറഞ്ഞു..
ഉടൻ തന്നേ, അവൾ കാണെ, തന്റെ സ്നീക്കർ ഊരി ഇട്ട് അവളെ നോക്കി അവൻ പറഞ്ഞു : അത് അങ്ങ് ഊരി കള … ഇവിടെ ആര് നോക്കാൻ ആണ് നമ്മുടെ കാലിൽ എന്താണ് എന്ന് …
തന്നേ നോക്കി പുഞ്ചിരിച്ചു കൊണ്ട് കൈ നീട്ടി നിൽക്കുന്ന കെവിനെ ഒന്ന് ആലോചിച്ച ശേഷം പുഞ്ചിരിച്ചു കൊണ്ട്, അവന്റെ കൈ പിടിച്ചു ചെരിപ്പ് ഇല്ലാതെ തന്നേ അവൾ ഡാൻസ് ഫ്ലോറിലേക്ക് നീങ്ങി….
തന്റെ റിതം അല്ലെങ്കിൽ താളം വീണ്ടെടുത്ത രേവതി, നന്നായി തന്നേ കെവിന്റെ കൂടെ ഡാൻസ് ചെയ്യാൻ ആരംഭിച്ചു.
രണ്ടു പാട്ടുകൾക്ക് ശേഷം, കെവിൻ രേവതിയെയും കൂട്ടി തിരികെ അവരുടെ സീറ്റിലേക്ക് വന്നു …
അവിടെ, താൻ അകത്താക്കിയ അതേ ഡ്രിങ്ക്സ് വീണ്ടും , ടേബിളിൽ ഇരിക്കുന്നുണ്ടായിരുന്നു.
ലഹരി തലക്ക് ആവശ്യത്തിന് പിടിച്ച രേവതി പതിയെ കുഴഞ്ഞ നാവുമായി ആണ് പറഞ്ഞത് : അയ്യോ.. ഇനി…….ഇനി വേണ്ട…..
കുടിക്കണോ വേണ്ടയോ എന്ന സംശയത്തിൽ ഇരുന്ന രേവതിയോട് കെവിൻ കാതിൽ പറഞ്ഞു: എടോ കുടിച്ചോടോ… തന്റെ ചേച്ചി വരുന്ന വരെ തന്നേ നോക്കുന്ന കാര്യം ഞാൻ ഏറ്റു…
കെവിന്റെ വാക്കുകൾ കേട്ടതും, ഒരു ചിരിയോടെ അവൾ ഗ്ലാസ് കയ്യിൽ എടുത്ത് അത് കുടിക്കാൻ തുടങ്ങി……..
