സൈറ രേവതിയെ നോക്കി കണ്ണുകൾ അടച്ചു മുഖം അൽപം താഴ്ത്തി പറയാതെ പറഞ്ഞു ” പോയിട്ട് വാ… ഞാനുണ്ടല്ലോ ഇവിടെ “…..
ചെറു ചിരിയുമായി എഴുന്നേൽക്കാൻ നിന്ന രേവതി പെട്ടെന്ന് അതേ പോലെ ഇരുന്നു…..
കെവിൻ ഉടനെ അവളുടെ അടുത്തിരുന്ന് ചോദിച്ചു : എന്ത് പറ്റി…….
” അത്… ചെരിപ്പ്… ഹീൽ ആണ്… അതിട്ട്…. എനിക്ക് “….. അവൾ അത് വിക്കി വിക്കി പറയുമ്പോൾ തന്റെ ഭർത്താവ് തുടച്ചു വൃത്തിയാക്കി തന്ന ചെരിപ്പ് കാറിൽ നിന്നും എടുക്കാത്തതീനെ പറ്റി അവൾ സങ്കടപ്പെട്ടു. ഹരിയുടെ മുഖം അവളുടെ മനസ്സിലേക്ക് ഓടി വന്നു.
കെവിൻ തല കുനിച്ചു അവളുടെ കാലിലേക്ക് നോക്കി പറഞ്ഞു : ഇത് ഹൈ ഹീൽ ഒന്നും അല്ലല്ലോ അതിന്.. നോർമൽ ഫ്ലാറ്റ് ഹീൽ അല്ലെ… അതൊന്നും ഇഷ്യൂ ആവില്ല… പേടിക്കണ്ട…. ഞാനില്ലേ കൂടെ….
രേവതി കെവിന്റെ പുഞ്ചിരിക്കുന്ന മുഖത്തേക്ക് നോക്കി……
കെവിൻ എഴുന്നേറ്റ് നിന്ന് കൊണ്ട് കൈ അവൾക്ക് നേരെ നീട്ടി… അവൾ അവന്റെ കൈ പിടിച്ചു പതിയെ എഴുന്നേറ്റ്, അവന്റെ പിന്നാലെ ആയി ഡാൻസ് ഫ്ലോറിലേക്ക് നടന്നു….
ഹരി മനസ്സിൽ കണ്ട് പേടിച്ച പോലെ തന്നേ ആയി കാര്യങ്ങൾ. ഹീൽ ഇട്ടു പരിജയം ഇല്ലാത്തതിനാൽ, അവൾ കാല് തെറ്റി വീഴാൻ പോയി….. ഒരുവട്ടം അല്ല പല വട്ടം….
പക്ഷെ കെവിന്റെ കൈകൾ, അവളുടെ രക്ഷക്കായി ഉണ്ടായിരുന്നു ആ നിമിഷങ്ങളിൽ… അല്ലെങ്കിൽ അവളുടെ അരക്കെട്ടിൽ പിടി മുറുക്കി അവളെ വീഴാതെ തടഞ്ഞു നിർത്തിയത് അവന്റെ കരങ്ങൾ ആയിരുന്നു…
കെവിൻ അവളുടെ തോളിലേക്ക് മുഖം പൂഴ്ത്തി അവളുടെ കാതിൽ പതിയെ പറഞ്ഞു ” പേടിക്കണ്ട……. വീഴില്ല… ഉറപ്പ് “…
അത് കഴിഞ്ഞ്, വീഴാതിരിക്കാൻ ആയുള്ള രണ്ട് മൂന്ന് കാര്യങ്ങൾ പറഞ്ഞു, ഒപ്പം അത് തന്റെ കാലിൽ അവൻ കാണിച്ചു കൊടുക്കുകയും ചെയ്തു…..
കെവിന്റെ തോളിൽ മുറുക്കി പിടിച്ചു കൊണ്ട്, അവന്റെ കൈകൾ അവളുടെ അരക്കെട്ടിൽ മുറുക്കെ പിടുത്തം ഇട്ടു കൊണ്ട് അവർ പതിയെ പതിയെ സ്റ്റെപ്പുകൾ ഇട്ടു തുടങ്ങി…….
പതിയെ പതിയെ അവൾക്ക് താളം കണ്ടെത്തി തുടങ്ങി. രേവതിക്ക് ഗുട്ടൻസ് പിടി കിട്ടി തുടങ്ങി എന്ന് മനസ്സിലായ കെവിൻ, ഒരു മാന്യനായി തന്നേ അവളുടെ അരക്കെട്ടിൽ നിന്നും തന്റെ പിടി ലൂസാക്കി കൊണ്ട് വന്നു…..
പക്ഷെ നാല് പാട്ടുകൾ അല്ലെങ്കിൽ മ്യൂസിക്കുകൾ മാത്രമേ അവൾക്ക് സ്റ്റെപ് ഇടാൻ കഴിഞ്ഞുള്ളൂ… അവൾക്ക് കാലിനു വേദന എടുത്തതിനാൽ തന്നേ അവൾ തിരികെ വന്നിരുന്നു…..
അവളുടെ അടുത്തായി സൈറ വന്നിരുന്നപ്പോൾ അവൾ, തന്റെ ഹീൽസ് ഊരി മാറ്റി കൈകൾ കൊണ്ട് കാല് തടവുന്നുണ്ടായിരുന്നു……
നേരെ ഇരുന്ന രേവതിയുടെ ചെവിയിൽ സൈറ പറഞ്ഞു : കുറച്ചു കഴിഞ്ഞാൽ എസ് ഐ ബിജു വരാം എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ താഴെ പോയി കണ്ട് സംസാരിച്ചു വരാട്ടോ.. വരുമ്പോൾ കാറിൽ ഉള്ള നിന്റെ ചെരിപ്പും ഞാൻ കൊണ്ട് വരാം….
……………………………………………………………..
രാത്രി പതിനൊന്നര കഴിഞ്ഞു. ഹരി എന്ത് ചെയ്യണം എന്നറിയാതെ വട്ട് പിടിച്ചിരിക്കുകയായിരുന്നു. രേവതിക്ക് വേണ്ടി ഹാളിൽ കാത്തിരിക്കണോ അതോ റൂമിൽ പോയി ഉറങ്ങുന്ന പോലെ അഭിനയിക്കണോ എന്നതായിരുന്നു അവനെ കുഴപ്പിച്ച ചോദ്യങ്ങൾ…
സൈറ അയച്ചു തന്നാൽ രേവതിയുടെ ചിത്രങ്ങൾ ഒന്ന് കൂടെ നോക്കി, ഹരി റൂമിലേക്ക് നടന്നു അവസാനം…
പഴയ ഉന്മേഷവും ഉണർവും മനസ്സിന് ഇല്ലാത്തത് കൊണ്ട് തന്നേ ആവാം, അവന്റെ കണ്ണുകൾ അധികം വൈകാതെ അടഞ്ഞു………….
ആദിയുടെ കരച്ചിൽ ആണ് അവനെ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർത്തിയത്.. അവൻ എഴുന്നേറ്റ് അതി വേഗം ആദിയെ എടുത്ത് തന്റെ തോളിലേക്ക് കിടത്തി…..
മൂളിപ്പാട്ടും പാടി അവനെ ഉറക്കാൻ ആയി റൂമിൽ നടന്നു കൊണ്ടിരുന്ന ഹരിയുടെ കണ്ണ് ചുവരിൽ വച്ചിട്ടുള്ള ഡിജിറ്റൽ ക്ലോക്കിൽ ഉടക്കി……
….. 02:25……
ഹരിയൊന്ന് ഞെട്ടി… ഒപ്പം അവന്റെ തോളിൽ നിന്നും മുഖം ഉയർത്തി ആദി കരഞ്ഞു….
ആദിയുടെ പുറത്ത് തട്ടികൊടുത്ത് അവനെ അശ്വസിപ്പിച്ചു മൂളിപ്പാട്ട് പാടുമ്പോഴും അവന്റെ മനസ്സിൽ, സമയം ഇത്രയായും രേവതി എവടെ എന്ന ചോദ്യം അവനെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു…
