ആഡംബര വസ്ത്രങ്ങളെല്ലാം മാറ്റി, തന്റെ പഴയ ചന്ദനക്കടത്ത് കാലത്തെ കീറിയ ബനിയനും ലുങ്കിയും ധരിച്ച് അവൻ കണ്ണാടിക്ക് മുന്നിൽ നിന്നു. പുഷ്പരാജ് പഴയ കൂലിയായി മാറിയിരിക്കുന്നു, പക്ഷേ കണ്ണുകളിലെ തീക്ഷ്ണതയ്ക്ക് മാറ്റമില്ല.
പുറത്ത് ജീപ്പ് തയ്യാറായി നിൽക്കുന്നു. പുഷ്പ കേശവനെ അടുത്തേക്ക് വിളിച്ചു.
പുഷ്പ: “കേശവാ… ഇങ്ങോട്ട് വാടാ.”
കേശവൻ വിനയത്തോടെ അരികിൽ വന്നു നിന്നു. പുഷ്പ അവന്റെ തോളിൽ കൈവെച്ച് വീടിന്റെ മുകളിലത്തെ നിലയിലേക്ക് നോക്കി. അവിടെ ജനാലയ്ക്കൽ ശ്രീവല്ലി നിൽപ്പുണ്ടായിരുന്നു.
പുഷ്പ്പ: “ഞാൻ വരാൻ വൈകും. ഈ 2000 കോടി കിട്ടാതെ എനിക്ക് സമാധാനമില്ല. ഞാൻ ഇല്ലാത്ത നേരം… നീ വേണം ഇവിടെ എല്ലാം നോക്കാൻ. പ്രത്യേകിച്ച് ശ്രീവല്ലിയെ.
അവൾക്ക് വേണ്ടത് എന്താണെന്ന് വെച്ചാൽ അത് അപ്പപ്പോൾ കൊടുക്കണം. ഞാനില്ലാത്തതിന്റെ ഒരു കുറവും എന്റെ ആമി അറിയരുത്. മനസ്സിലായോടാ?”
കേശവൻ: “ശരി പുഷ്പ്പ… നീ പേടിക്കണ്ട. ഏട്ടത്തിയെ ഞാൻ കണ്ണിലെണ്ണയൊഴിച്ച് നോക്കിക്കൊള്ളാം. ഒരു കുറവും വരുത്തില്ല.”
’ഏട്ടത്തി’ എന്ന വിളിയിൽ പുഷ്പയ്ക്ക് ഒരു ആശ്വാസം തോന്നി. സ്വന്തം സഹോദരനല്ലെങ്കിലും കേശവന് ആ സ്ഥാനം പുഷ്പ നൽകിയിരുന്നു. പുഷ്പ അവനെ ഒന്ന് അമർത്തി തട്ടിയിട്ട് ജീപ്പിലേക്ക് കയറി.
തുറമുഖം
തിരക്കേറിയ തുറമുഖത്ത് വലിയൊരു കണ്ടെയ്നർ ലോറി വന്നു നിന്നു. ചുറ്റും പോലീസും കസ്റ്റംസ് ഉദ്യോഗസ്ഥരും ഉണ്ടെങ്കിലും ആരും ആ പഴയ കൂലിയെ ശ്രദ്ധിച്ചില്ല. പുഷ്പ തന്റെ കയ്യിലുണ്ടായിരുന്ന ഒരു പൊതി തുറന്നു നോക്കി. അതൊരു മലയാളം – ചൈനീസ് ഡിക്ഷണറി ആയിരുന്നു. അവിടെ ചെന്ന് കാര്യങ്ങൾ നീക്കണമെങ്കിൽ അവർ പറയുന്നത് മനസ്സിലാക്കണമല്ലോ.
കപ്പലിലേക്ക് കയറ്റാൻ വെച്ചിരുന്ന ഒരു വലിയ കണ്ടെയ്നറിന്റെ വാതിൽ കേശവന്റെ പിള്ളേർ രഹസ്യമായി തുറന്നു കൊടുത്തു. പുഷ്പ അകത്തേക്ക് കയറുന്നതിന് മുൻപ് തിരിഞ്ഞു നിന്ന് എല്ലാവരെയും നോക്കി കൈവീശി.
പുഷ്പ്പ: “ശരിടാ… വന്നിട്ട് കാണാം. ഈ പുഷ്പ്പ ഫ്ലവർ അല്ല ഫയർ ആണെന്ന് കാണിച്ചിട്ട് വരാം..!”
ആ പരുക്കൻ ചിരിയോടെ പുഷ്പ കണ്ടെയ്നറിനുള്ളിലേക്ക് കയറി. വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടു. ഭീമാകാരമായ ഒരു ക്രെയിൻ ആ കണ്ടെയ്നറിനെ ഉയർത്തി കപ്പലിന്റെ ഏറ്റവും മുകളിൽ ഉറപ്പിച്ചു. കപ്പൽ മെല്ലെ നങ്കൂരമുയർത്തി ചൈന ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.
ശേഷാചലത്തിന്റെ രാജാവ് ഇപ്പോൾ ഒരു കണ്ടെയ്നറിനുള്ളിൽ ഇരുന്ന് തന്റെ അടുത്ത യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. അതേസമയം, ആ വലിയ ബംഗ്ലാവിൽ ശ്രീവല്ലിയും കേശവനും മാത്രമായി.
പുഷ്പ പോയിട്ട് രണ്ടുദിവസം കഴിഞ്ഞു. ശ്രീവല്ലി ഒന്നും കഴിക്കാതെ, ആരോടും മിണ്ടാതെ ആ വലിയ വീടിന്റെ ഉമ്മറത്ത് തന്നെ ഇരിപ്പാണ്.
പുഷ്പയുടെ ആജ്ഞയുള്ളതുകൊണ്ട് കേശവൻ പത്തു മിനിറ്റ് കൂടുമ്പോൾ ഓരോ പ്ലേറ്റ് പലഹാരവുമായി അവളുടെ മുന്നിലെത്തും.
കേശവൻ: “ഏ…. ഏട്ടത്തി, ഇതൊന്ന് കഴിച്ചു നോക്ക്. നല്ല നെയ്യ് ലഡുവാ. പുഷ്പ -പുഷ്പ പറഞ്ഞിട്ടുണ്ട് ഏട്ടത്തി മെലിഞ്ഞു പോയാൽ എന്റെ തൊലി ഉരിക്കുമെന്ന്.”
ശ്രീവല്ലി അവനെ ഒന്ന് തുറിച്ചു നോക്കിയിട്ട് മുഖം തിരിച്ചു. കേശവൻ പ്ലേറ്റുമായി പരുങ്ങി നിന്നു. ഒടുവിൽ അവളുടെ മൂഡ് മാറ്റാൻ അവൻ ഒരു ഐഡിയ കണ്ടെത്തി.
കേശവൻ: “ഏട്ടത്തി, ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല. നമുക്ക് ചന്ത വരെ ഒന്ന് പോയാലോ? അ-അ-അവിടെ നല്ല ഫ്രഷ് മീൻ വന്നിട്ടുണ്ട്.
പുഷ്പയ്ക്ക് മീൻ വറുത്തത് ഭയങ്കര ഇഷ്ടമല്ലേ? അയാൾ വരുമ്പോഴേക്കും നമുക്ക് കുറച്ച് ഉണക്കമീൻ വാങ്ങി ഉപ്പിലിട്ടു വെക്കാം.”
