മടിച്ചു മടിച്ചാണെങ്കിലും ശ്രീവല്ലി സമ്മതിച്ചു. അവർ ചന്തയിലെത്തി. കേശവൻ വെളുത്ത മുണ്ടും ഷർട്ടും ഇട്ട് ഒരു “മിനി പുഷ്പ” ആകാൻ ശ്രമിക്കുന്നുണ്ട്.
അവിടെ ഒരു പച്ചക്കറിക്കാരന്റെ അടുത്തെത്തിയപ്പോൾ കേശവൻ തന്റെ സ്വാഭാവിക ശൈലിയിൽ വിലപേശാൻ തുടങ്ങി.
കേശവൻ: “എടോ… ഈ തക്കാളിക്ക് എന്താ വില?
40 രൂപയോ? നീ ആരെയാ പറ്റിക്കുന്നത്? ഞാൻ -ആരാണെന്ന് നിനക്കറിയാമോ? പുഷ്പയുടെ വലംകൈയ്യായ കേശവനാ ഞാൻ!”
കച്ചവടക്കാരൻ: “ആരായാലും കിലോയ്ക്ക് 40 രൂപ തന്നെയാ സാറേ.”
കേശവൻ: “ഓഹോ… നിനക്ക് പുഷ്പരാജിന്റെ പവർ അറിയില്ലല്ലേ?”
എന്നും പറഞ്ഞ് കേശവൻ സ്റ്റൈലിൽ തന്റെ തോളൊന്ന് ചെരിക്കാൻ നോക്കി. പുഷ്പ ചെയ്യുന്നതുപോലെ താടിക്ക് താഴെ കൈ വെച്ച് ഒന്നു തടവി. പക്ഷേ വെപ്രാളത്തിനിടയിൽ അവന്റെ കൈ തട്ടി അടുത്തിരുന്ന വലിയൊരു കൊട്ട മുളക് പൊടി വായുവിലേക്ക് ഉയർന്നു.
കൊട്ട നേരെ വീണത് കേശവന്റെ തലയിൽ! നിമിഷനേരം കൊണ്ട് കേശവൻ തല മുതൽ കാൽ വരെ ചുവപ്പ് നിറമായി. കണ്ണിലും മൂക്കിലും മുളക് പൊടി കേറിയതോടെ അവൻ വിക്കി വിക്കി ഒച്ചയുണ്ടാക്കാൻ തുടങ്ങി.
കേശവൻ: “അമ്മേ! എരിവ്! ഏ… ഏട്ടത്തി… ഞാൻ തീ പിടിച്ച ലുക്കിലായോ അതോ ശരിക്കും തീ പിടിച്ചോ? എനിക്ക് ക-ക-കണ്ണുകാണാൻ വയ്യേ…”
അവൻ അവിടെയിരുന്ന ഒരു ബക്കറ്റ് വെള്ളം എടുത്ത് സ്വന്തം തലയിലൊഴിച്ചു. വെള്ളം വീണതോടെ മുളകുപൊടി ഒലിച്ച് അവന്റെ വേഷം കണ്ടാൽ ഒരുമാതിരി കോമാളിയെപ്പോലെയായി. അവൻ തെന്നി വീഴാൻ പോയതും കൈയ്യിലിരുന്ന തക്കാളി കുട്ടയിൽ പിടിച്ചതും എല്ലാം കൂടി ഒരു വല്ലാത്ത കാഴ്ചയായിരുന്നു.
ഇതൊക്കെ കണ്ടുനിന്ന ശ്രീവല്ലിക്ക് നിയന്ത്രിക്കാനായില്ല. കഴിഞ്ഞ രണ്ടു ദിവസമായി ചിരിക്കാത്ത അവൾ വാ പൊത്തിപ്പിടിച്ച് ചിരിക്കാൻ തുടങ്ങി.
ശ്രീവല്ലി: “അയ്യോ കേശവാ… നിന്നെ കണ്ടാൽ ഇപ്പോൾ ആ മംഗളം ശ്രീനുവിന്റെ ചുവന്ന ചന്ദനം പോലെയുണ്ട്! ഒന്ന് നിർത്ത്… എന്റെ വയറ് വേദനിക്കുന്നു!”
കേശവൻ: (കണ്ണു തിരുമ്മി വിക്കി വിക്കി) “. ഏട്ടത്തി ചിരിച്ചോ? ചിരിച്ചെങ്കിൽ സ-സ-സന്തോഷം. പക്ഷേ ഈ എരിവ്… ഈ എരിവ് മാറ്റാൻ എനിക്ക് ക-ക-കരിമ്പ് ജ്യൂസ് വാങ്ങി തരുമോ?”
ശ്രീവല്ലി ചിരിച്ചുകൊണ്ട് അവന്റെ തലയിലെ മുളകുപൊടി തട്ടിമാറ്റാൻ സഹായിച്ചു. പുഷ്പ പോയതിന് ശേഷം ആദ്യമായി ആ ചന്തയിൽ അവളുടെ ചിരി മുഴങ്ങി കേട്ടു. കേശവന്റെ ആ മണ്ടത്തരമാണ് അവളുടെ സങ്കടം മാറ്റിയത്.
ശ്രീവല്ലിയുടെ ചിരി ചന്തയിൽ മുഴങ്ങിക്കേൾക്കുമ്പോഴാണ് പെട്ടെന്ന് ഒരു ജീപ്പ് ഇരച്ചു വന്നത്. ടയറുകൾ മണ്ണിൽ ഉരസി വലിയൊരു പൊടിപടലം അവിടെ ഉയർന്നു.
ജീപ്പിന്റെ മുൻസീറ്റിൽ നിന്ന് ക്രൂരമായ ഒരു ചിരിയോടെ ഭൻവർ സിംഗ് ഷെഖാവത്ത് താഴെയിറങ്ങി.
അവന്റെ യൂണിഫോം മുമ്പത്തേക്കാൾ തിളങ്ങുന്നുണ്ടായിരുന്നു. ഷെഖാവത്തിനെ കണ്ടതോടെ ചന്തയിലുള്ളവർ പേടിച്ച് പിൻവാങ്ങി. കേശവൻ മുളകുപൊടി പുരണ്ട വേഷത്തോടെ ശ്രീവല്ലിക്ക് മുന്നിൽ ഒരു കാവൽക്കാരനെപ്പോലെ നിന്നു.
ഷെഖാവത്ത്: (ശ്രീവല്ലിയെ മുകളം മുതൽ താഴെ വരെ കാമത്തോടെ നോക്കിക്കൊണ്ട്) “ആഹാ… ആര് ചിരിക്കില്ല എന്ന് കരുതിയോ, അവരിതാ ഇവിടെ ചിരിച്ചു മറിയുന്നു! പുഷ്പരാജ് ചൈനയിൽ പോയത് നിനക്ക് ആഘോഷമാണല്ലോ ശ്രീവല്ലീ…”
അവൻ അവൾക്ക് ചുറ്റും പതുക്കെ നടക്കാൻ തുടങ്ങി. അവന്റെ നോട്ടം അവളുടെ ശരീരത്തിൽ അശ്ലീലമായ രീതിയിൽ തങ്ങിനിന്നു.
ഷെഖാവത്ത്: “പുഷ്പ പോയതോടെ ഈ ‘ചരക്കിന്’ സംരക്ഷണമില്ലാതായോ? അവൻ അവിടെ ചൈനീസ് പെണ്ണുങ്ങളുടെ കൂടെ അടിച്ചുപൊളിക്കുമ്പോൾ, നീ ഇവിടെ ഈ കോമാളിയുടെ കൂടെ കറങ്ങി നടക്കുകയാണല്ലേ?”
