മായയുടെ മുഖത്തൊരു നാണം വിരിഞ്ഞു…
“അതെന്താ എനിക്കെന്റെ പൊന്നിനെ ഒന്ന് ഉമ്മ വെക്കാനും പാടില്ലേ…”
മായായും വിട്ടു കൊടുത്തില്ല…
“ഉമ്മയൊക്കെ വെക്കാം ആദ്യം അവനൊന്നു നോർമൽ ആവട്ടെ…”
ഞാൻ ഇതൊക്കെ നോക്കി അവിടെ ഇരുന്നു…
ദിവ്യ ആ ടിഫിനും കൊണ്ടു എന്റെ അടുത്ത് വന്നു അത് തുറന്നു….
കഞ്ഞി…. 😶
പിന്നെ അത് കുടിക്കലായി… ദിവ്യ ആണ് എന്നെ കഴിപ്പിക്കുന്നെ… മായ എന്നെ ഒട്ടി പിടിച്ചു ഇരുന്നു…
അത് കഴിക്കുമ്പോ എന്തൊക്കെയോ സംസാരിച്ചു ഇരുന്നു…
അങ്ങനെ അത് കഴിച്ചു കഴിഞ്ഞു…
ദിവ്യ ആ ടിഫിൻ അടുത്തുള്ള ഒരു ടേബിളിൽ വച്ചു… ഒരു ടവൽ കൊണ്ടു എന്റെ വായൊക്കെ തുടച്ചു തന്നു…
ഞാൻ നേരെ ബെഡിലേക്ക് തന്നെ കിടന്നു… അല്ലാതെ എന്ത് ചെയ്യാനാ….
മയയും ദിവ്യയും എന്റെ രണ്ടു ഭാഗത്തായി വന്നു കിടന്നു… ഇടതു ഭാഗത്തു മായായും, വലതു ഭാഗത്തു ദിവ്യയും…രണ്ടു പേരുടെ കൈകളും എന്റെ വയറിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമായി ചുറ്റി പിടിച്ചാണ് കിടപ്പു…
“എനിക്കില്ലേ…”അടർന്ന ശബ്ദത്തിൽ ദിവ്യ ചോദിച്ചു…
“എന്ത്… ”
“എന്താടാ എനിക്ക് ഉമ്മയൊന്നും ഇല്ലേ…അതോ അവൾക്
മാത്രെ ഉള്ളു”
“അപ്പൊ നോർമൽ ആവട്ടെ എന്നൊക്കെ പറഞ്ഞത്…?”ഞാൻ ഒരു കുസൃതി കലർത്തി ചോദിച്ചു…
“ആ ഇത്ര നോർമൽ ഒക്കെ മതി… ”അതും പറഞ്ഞു അവൾ എന്റെ മുഖത്തിന് നേരെ മുഖം അടുപ്പിച്ചു…
എന്റെ ചുണ്ടുകൾ ആ റോസപ്പു ചുണ്ടുകൾ കൊണ്ടു കീഴ്പ്പെടുത്തി… കുറച്ചു നേരം അവൾ എന്റെ ചുണ്ടുകളെ… നുണഞ്ഞു കൊണ്ടിരുന്നു…
മായായും കൂടെ കൂടി…
ആ മുറി മുഴുവൻ ചുംബന ശബ്ദം ആയിരുന്നു പിന്നെ…
അത് കുറച്ചു നേരം നീണ്ടു നിന്നു… എപ്പോഴോ അവസാനിച്ചു…
വൈകുന്നേരം…
വീട്ടിൽ നിന്നും പട അപ്പോഴേക്കും എത്തിയിരുന്നു… As_usual കരച്ചിലും പിഴിച്ചിലും തന്നെ ആയിരുന്നു ആദ്യം…
എന്ത് ചെയ്യാം കൂട്ടത്തിലെ പുന്നാര ഞാൻ ആയി പോയില്ലേ…🤗
അങ്ങനെ ഒരു ഡോസൺ കണ്ണീരിന് ഒടുവിൽ എല്ലാവരും ok ആയി…അല്ല ഞാൻ ഓക്കേ ആക്കി…
അശ്വതി ആണ് ഇപ്പൊ എന്റെ അടുത്തിരിക്കുന്നെ…കൂടെ എന്റെ ബാക്കി രണ്ട് ചേച്ചിമാരും ഉണ്ട്…
അമ്മയും, ലക്ഷ്മി ആന്റിയും തൊട്ടടുത്ത സോഫയിൽ ഇരിപ്പാണ്…
പിതാശ്രീ… അപ്പുറത്തെ സോഫ ചെയറിലും…
ഒക്കെ എന്നെ ചുറ്റിപറ്റി നിക്കുവാണ്….
ആ ആശുപത്രി മുറിയിൽ മുഴുവൻ കുറച്ചു സമയം കൊണ്ടു തന്നെ ചിരി കളികളാൽ നിറഞ്ഞു…
അങ്ങനെ ഒടുവിൽ ഡോക്ടർ വന്നു പുള്ളിക്ക് ഇപ്പൊ വലിയ ഞെട്ടലും.. അമ്പരപ്പും ഒന്നും ഇല്ല…
പുള്ളി എന്റെ അടുത്ത് വന്നു… ഒരു ഇൻജക്ഷൻ ഉണ്ട് എന്നും പറഞ്ഞു…അത് എടുത്തു…
“ഒരുപാട് ദിവസം കോമയിൽ ആയതിനാൽ ശരീരം ഒന്ന് നിർമൽ ആവാൻ രണ്ടു.. മൂന്ന് ദിവസം വേണ്ടി വരും… അത് കഴിഞ്ഞു ഡിസ്റ്റർജ് ചെയ്യാം…”
അച്ഛനെ നോക്കി അയാൾ പറഞ്ഞു…
“കോമയിലോ… ആര്…”
“വേറെ ആര് നീ തന്നെ ”അപ്പു അടുത്തിരുന്നു പറഞ്ഞു…
“ഞാനോ…. എത്ര… എത്ര ദിവസം…. 😳”
“ഏയ് അതികം ഒന്നുല്ല… Just ഒരു ആറു മാസം…”
വളരെ സിംപിൾ ആയി ആണ് അവൾ അത് പറഞ്ഞു…
“ആറു മാസോ..😳.”
ഞാൻ നാല് പുറം നോക്കി, എല്ലാവരുടെ മുഖത്തും ഒരു ആശങ്ക ഉണ്ടായിരുന്നു…
അവൾ പറഞ്ഞത് കേട്ടു എന്റെ കിളിപോയി.. ദൈവമേ എന്തിനായിരുന്നു എന്നോട് ഈ ചതി എന്റെ എത്ര നല്ല സമയം ആണ് വെറുതെ പോയത്…
അവസാനം ആയി തലക്കിട്ടു അടിച്ചവനേ ഞാൻ ഒന്ന് മനസ്സിൽ തെറി വിളിച്ചു… അവനെ എങ്ങാനും എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ… ഞാൻ മനസ്സിൽ ആലോചിച്ചു…
അങ്ങനെ ഒക്കെ ചിന്തിച്ചു കൂട്ടി എങ്കിലും… മനസ്സിൽ വല്ലാത്തൊരു സങ്കടം അടിഞ്ഞു കൂടി…
അശ്വതിക്ക് എന്റെ മുഖം കണ്ടപ്പോ തന്നെ കാര്യം മനസ്സിലായി..എന്റെ മുടിയിൽ ഒക്കെ തഴുകി എന്നെ അശ്വസിപ്പിക്കാൻ തുടങ്ങി…എന്തൊക്കെ ആയാലും പോയത് പോയില്ലേ ഇനിയും അതും വിചാരിച്ചു വിഷമിച്ചിട്ടെന്താ… ഞാൻ എന്റെ സ്വന്തം മനസ്സിനെ
പറഞ്ഞു പഠിപ്പിച്ചു…
