”തന്റെ ക്രിമിനൽ റെക്കോർഡ് ഒക്കെ ഞാൻ നോക്കി… അതെല്ലാം പക്കാ ക്ലീൻ ആണ്… പക്ഷെ അതിൽ ഒന്ന് വല്ലാതെ എന്നെ ഡിസ്റ്റർബ് ചെയ്തു…“
പറഞ്ഞു പോകുന്നത് എങ്ങോട്ടാണ് എന്നെനിക്കു പിടികിട്ടിയിരുന്നു… തൊണ്ട വല്ലാണ്ട് വരളാൻ തുടങ്ങി. ഗീത നടന്നു എന്റെ തൊട്ടു മുന്നില് വന്നു നിന്നു എന്റെ കണ്ണുകളിലേക്ക് തന്നെ കൂർപ്പിച്ചു നോക്കി…
”മൂന്ന് വർഷങ്ങൾക്കു മുന്നേ.. കോളേജിൽ വച്ചുണ്ടായ ഒരു അടിപിടി കേസ്…“
അത് കേട്ടപ്പോ തന്നെ ഉള്ളൊന്നു കാളി. ഞാൻ തിരിഞ്ഞു അമ്മയെ ഒന്ന് നോക്കി… ആ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു..
”അന്ന് അത് നിങ്ങൾ ഒക്കെ കൂടി ഒതുക്കി തീർത്തു പക്ഷെ ആ ഇവന്റ്സിന്റെ പകർപ്പായി തന്നെ ആണ് എനിക്ക് ഈ കേസും തോന്നുന്നത്…“
ഇതൊക്കെ കേട്ടപ്പോ തന്നെ എനിക്ക് വല്ലാണ്ടായി. ഒരു നിമിഷം കണ്ണിൽ ഇരുട്ട് കേറുന്ന പോലെ. ദൈവമേ വീണ്ടും ഞാൻ എന്തേലും ചെയ്തു വച്ചോ…ശ്വാസം ഒറ്റയടിക്ക് വലിച്ചു വിടാൻ കൂടി പറ്റുന്നില്ല. കൈകലുകൾ മരവിക്കുന്ന പോലെ..
”so i have to question him, അതുകൊണ്ട് എനിക്കവനെ കസ്റ്റടിയിൽ എടുത്തേ പറ്റു…“
ദിവ്യയുടെ മുഖത്തേയ്ക്ക് നോക്കി
കൊണ്ടു ഗീത പറഞ്ഞു നിർത്തി. അപ്പോഴേക്കും ദിവ്യയുടെ മുഖം കടുനെല്ല് കുത്തിയ പോലെ ആയിരുന്നു അവളെ പിടിച്ചു നിർത്തിയില്ലെങ്കി മുന്നില് നിക്കുന്നത് പോലീസ് ആണെന്നൊന്നും അവൾ ചിലപ്പോ നോക്കില്ല അടിച്ചു മോന്തേടെ ഷേപ്പ് മാറ്റും…
”അതിന് നീ അങ്ങ് തീരുമാനിച്ച മതിയോ.ഒരു തെളിവും ഇല്ലാതെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇവനെ നീ അറസ്റ്റ് ചെയ്യാൻ നോക്കുന്നെ…നിന്റെ ഊഹം വച്ചോ…?“
ദിവ്യ പൊട്ടിത്തെറിച്ചു. എല്ലാം കയ്യിന്നു പോവാണല്ലോ ഈശ്വര…
പെട്ടന്ന് അവിടെ ഒരു ഐ ഫോണിന്റെ റിങ്ടോൺ മുഴങ്ങി. അത് ഗീതയുടെ ആയിരുന്നു പോക്കറ്റിൽ നിന്നും അത് എടുത്തു സ്ക്രീനിലേക്ക് നോക്കിയപ്പോൾ തന്നെ അവളുടെ മുഖം ഒന്ന് വാടി. ഒരു സെക്കന്റ് എന്നും പറഞ്ഞു അവൾ എന്റെ മുന്നിൽ നിന്നും മാറി സിറൗട്ടിലേക്കു നടന്നു.പിന്നെ കുറച്ചു നേരം ഫോണിലൂടെ യെസ് സർ, നോ സർ, എന്നൊക്കെ പറയുന്നത് കേട്ടു. ഒടുക്കം ഒരു മിനുട്ട് ആയപ്പോ ആ ഫോൺ വിളി അവസാനിച്ചു.
മടിച്ചു മടിച്ചു അവൾ വീണ്ടും ഹാളിലേക്ക് കേറി വന്നു..
”iam sorry“
ഒട്ടും താല്പര്യം ഇല്ലാത്ത മട്ടിൽ അവൾ അത് പറഞ്ഞു തീർത്തു പുറത്തേക്കു ഇറങ്ങി പോയി.അല്ല എന്താ ഇപ്പൊ ഉണ്ടായേ ഒന്നും മനസ്സിലാവാതെ ഞാൻ അവിടെ നിന്നു.
പതിയെ മുഖം ഞാൻ ദിവ്യ യുടെ നേരെ തിരിച്ചു.
”ദിവ്യെ…“
എന്തെ ഇടറിയ വിളിയുടെ ശബ്ദം കേട്ടു അവൾ ഒന്ന് ഞെട്ടി. ആ കണ്ണുകൾ എന്നിൽ വന്നു പതിഞ്ഞു. അത് ഇപ്പൊ എന്നോടൊന്നും ചോദിക്കല്ലേ എന്ന് വിളിച്ചു പറയുന്ന പോലെ ഉണ്ട്. എന്നാലും എനിക്കെന്റെ ഉത്തരങ്ങൾ കിട്ടിയല്ലേ പറ്റു.
”എന്താ ഇവിടെ നടക്കുന്നെ… സത്യത്തിൽ അന്ന് എന്താ ഉണ്ടായേ… എനിക്കെന്താ പറ്റിയെ… നിങ്ങളൊക്കെ എന്താ ഈ മറച്ചു വക്കണേ…“
പറ്റുന്നില്ല ഉള്ളിലെ എല്ലാ ചോദ്യങ്ങളും ഒറ്റയടിക്ക് പുറത്തേക്കു ഇട്ടു. തലക്കകത്തു അത്രം പെരുപ്പാണ് പ്രാന്ത് പിടിക്കുന്ന പോലെ.എന്റെ ചോദ്യം കേട്ടിട്ടും ആർക്കും അതിന് മറുപടി പറയാൻ താല്പര്യം ഇല്ല എന്റെ കണ്ണുകൾ അവർ മൂന്ന് പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.ആരും ഒന്നും മിണ്ടുന്നില്ല.
”ആരെങ്കിലും എന്തേലും ഒന്ന് പറ…“
എന്റെ ശബ്ദം അത്യാവശ്യം കനത്തിൽ തന്നെ ആയിരുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങൾ എന്നെ അത്രക്കും ആസ്വസ്ഥൻ ആക്കിയിരുന്നു…
”എന്താടാ… ഞങ്ങൾ പറയണ്ടേ…“
വിഥുമ്പി കൊണ്ടുള്ള ശബ്ദം എന്റെ പുറകിൽ നിന്നും പുറപ്പെട്ടു. അമ്മയാണ്. അണ പൊട്ടിയപോലെ ഒഴുകുന്ന കണ്ണു നീർ വരണ്ട ആ മുഖത്തൂടെ ഒഴുകി ഇറങ്ങി…നിശബ്ദം ആയ ഹാളിന്റെ ചുമരുകളിൽ ആ ശബ്ദം മുഴങ്ങി നിന്നു…
”അതൊക്കെ ചെയ്തത് നീ ആണെന്നോ…? ബോധമില്ലാതെ ഒരു മൃഗത്തെ പോലെ ഇരുപത് പേരെ നീ കൊന്നു കളഞ്ഞു എന്നോ..?“
