അവനെ കണ്ണുകൊണ്ട് പിന്തുടരാൻ പോലും ആർക്കും കഴിഞ്ഞില്ല.
ഒരു നിഴൽ മിന്നിമറഞ്ഞതുപോലെ മാത്രം എല്ലാവർക്കും തോന്നി…
കൺമുന്നിൽ മൃഗീയമായ ആ വേട്ടയാടൽ അവിടെ നിന്നിരുന്ന നൂറ് കണക്കിന് കണ്ണുകൾ ഒപ്പി എടുത്തു…
ഓടി രക്ഷപെടാൻ ശ്രമിച്ച അവന്മാരുടെ ജീവക്ഷയം ആയ ശരീരം ഓരോ ഇടതായി പൊഴിഞ്ഞു വീണു കൊണ്ടിരുന്നു…
അതിൽ ചിലർക്ക് കൈ,കാലുകൾ ഇല്ലായിരുന്നു,ചിലർക്ക് ശരീരത്തിൽ തല ഇല്ല…മറ്റുചിലർ തിരിച്ചറിയാൻ പോലും ആവാത്ത വിധം രക്തത്തിൽ പൊതിഞ്ഞു കിടക്കുന്നു …
കുറച്ചു മുൻപ് അശ്വതിയെ ശല്യം ചെയ്തവന് മുന്നിൽ അഭി പ്രത്യക്ഷപ്പെട്ടു.ഞെട്ടി തിരിച്ച അവൻ്റെ മുഖത്ത് വായ ഉള്പ്പെടെ അഭി വലത്തേ കൈകൊണ്ട് മുറുക്കെ പിടിച്ചു…
ശേഷം മാംസം കൂട്ടി പിടിച്ചു പുറകിലേക്ക് ഒറ്റ വിലയായിരുന്നു. അതിൽ അവന്റെ മുഖത്തിലെ ഇറച്ചിയും താടിയുടെ എല്ലും എല്ലാം അഭിഷേകിൻറെ കയ്യിലൂടെ കൂടെ പൊന്നു…
പാതി മുഖം മാത്രം ബാക്കി ആയി ഒന്നു നിലവിളിക്കാൻ പോലും കഴിയാതെ അയാൾ അവിടെ നിലത്തേക്ക് വീണു
വീണുകിടക്കുന്ന അയാളുടെ ശിരസ്സിലേക്ക് അഭി വളരെ ശക്തിയിൽ വലത് കാലുകൊണ്ട് ചവിട്ടിയിറക്കി. ഗ്ലാസ് പൊടിയുന്ന പോലെ ആ തല അവിടെ ചിന്നി ചിതറി…
ഒരു നീണ്ട വെറി പോരിന് ഒടുവിൽ നിലവിളികൾ വീണ്ടും ശാന്തമായി…
ആ പൊഴിഞ്ഞ് വീണ ശരീരങ്ങൾക്ക് നടുവിൽ…
അഭിഷേക് അനങ്ങാതെ നിന്നു.
ശരീരം മുഴുവൻ രക്തത്തിൽ കുളിച്ചിരുന്നു.
ആ കൂരിരുട്ടിൽ, രക്തച്ചുവപ്പ് പടർന്ന അവന്റെ കണ്ണുകൾ മാത്രം അഗ്നിക്കനലുകൾ പോലെ തിളങ്ങിനിന്നു.
ആ നോട്ടം പതിഞ്ഞ ഓരോ ഹൃദയത്തിലും, മരണ ഭയം നിശ്ശബ്ദമായി പടർന്നുകയറി.
പെട്ടെന്ന്…
അവന്റെ ശരീരത്തിൽ നിന്ന് കട്ടിയേറിയ ചുവന്ന ഊർജപ്രവാഹം പുറത്തേക്ക് പൊട്ടിപ്പുറപ്പെട്ടു.
അതൊരു അദൃശ്യ തരംഗം പോലെ ചുറ്റുപാടാകെ അതിവേഗം വ്യാപിച്ചു, അന്തരീക്ഷം തന്നെ ഭാരമുള്ളതാക്കി.
കിതച്ചുകൊണ്ട് നിന്നിരുന്ന അവൻ പതിയെ തല ഉയർത്തി.
അവിടെ കൂടിനിന്നിരുന്ന ഓരോ മുഖത്തെയും അവന്റെ കണ്ണുകൾ സൂക്ഷ്മമായി പരിശോധിച്ചു…
ഇരയെ കണ്ടെത്താൻ ചുറ്റും നിരീക്ഷിക്കുന്ന ഒരു വേട്ടമൃഗത്തിന്റെ നോട്ടം പോലെ.
അവസാനം…
ആ നോട്ടം ഒരിടത്ത് വന്ന് നിശ്ചലമായി.
പവിത്രൻ.
അടുത്ത ഇരയെ കണ്ടെത്തിയ വേട്ടമൃഗത്തിന്റെ കണ്ണുകൾ പോലെ, അഭിയുടെ ദൃഷ്ടി അവനിൽ തറച്ചുനിന്നു.
ആ ചെകുത്താൻ്റെ നോട്ടം തന്നിലേക്കാണെന്ന് തിരിച്ചറിഞ്ഞ നിമിഷം, പവിത്രന്റെ ശരീരമാകെ ഒരു വിറയൽ പാഞ്ഞുകയറി.
അറിയാതെ തന്നെ അവന്റെ കാലുകൾ ഒരു ചുവട് പിന്നിലേക്ക് നീങ്ങി.
എന്നാൽ അടുത്ത ശ്വാസം വലിച്ചെടുക്കുന്നതിന് മുമ്പേ തന്നെ അഭി അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
ആ മിന്നൽവേഗത്തിലുള്ള നീക്കം പവിത്രന്റെ ഹൃദയം ഒന്ന് നിലച്ചുപോയതുപോലെ തോന്നിച്ചു.
ഞെട്ടലിൽ ശരീരം മുഴുവൻ വിറച്ച അവൻ ഭയത്തോടെ അലറിക്കൊണ്ട് കൈയിലുണ്ടായിരുന്ന കത്തി അഭിക്ക് നേരെ വീശി.
പക്ഷേ, ആ പ്രഹരത്തിന് മുന്നിൽ പോലും അഭിയുടെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല…
അവൻ്റെ നേർക്ക് വന്ന കൈ നിഷ്പ്രയാസം അവൻ പിടിച്ചു നിർത്തി… എന്നിട്ട് ഒരു കമ്പ് ഓടിക്കുന്ന പോലെ അത് വളച്ചൊടിച്ചു…
പവിത്രൻ്റെ കൈകൾ ഒടിഞ്ഞു തൂങ്ങുമ്പോൾ അതിനകത്തുള്ള എല്ല് മുറിഞ്ഞു പുറത്തേക്ക് തള്ളി വന്നു….
“ആആആആആ……”
പുറത്തേക്ക് തെറിച്ചു നിൽക്കുന്ന കയ്യിന്റെ ഏല്ലിൽ നോക്കി പവിത്രൻ വേദനകൊണ്ട് കരഞ്ഞു…
എന്നാൽ അതുകൊണ്ടൊന്നും അഭിയുടെ ഉള്ളിൽ തിളച്ചുയരുന്ന ക്രോധത്തിന് ശമനമുണ്ടായില്ല.
അബോധാവസ്ഥയിൽ കുടുങ്ങിക്കിടക്കുന്ന അവന്റെ രക്തച്ചുവപ്പ് പടർന്ന കണ്ണുകൾ പവിത്രന്റെ ശരീരത്തിൽ തന്നെ തറച്ചുനിന്നു.
ആ നോട്ടത്തിൽ നിലത്ത് കിടന്നു പുളയുന്ന ശരീരത്തിൽ നിന്നും ഏത് ഭാഗമാണ് അടുത്തതായി വലിച്ചെടുക്കേണ്ടത് എന്നൊരു ചിന്ത മാത്രം ആണ് ഉണ്ടായിരുന്നത്…
അതിന് ഉത്തരം കിട്ടിയ പോലെ അവൻ്റെ കൈകൾ പവിത്രൻ്റെ പ്ലാസ്റ്റർ ഇട്ട ഇടതു കൈകളിലേക്ക് ചെന്നു…
